മറ്റൊരു ആനക്കൂട്ടത്തെ കാണാൻ അലഞ്ഞുനടന്ന നാം തിപ്പ് എന്ന ആനക്കുട്ടിയെ കാണാതെ അവളുടെ അമ്മ വിഷമിച്ചുപോയി എന്ന് ലെക് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.

സം​ഗതി കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. എന്നാൽ, ആനക്കുട്ടികളുടെ വീഡിയോ കണ്ടാൽ ക്യൂട്ട് ആണ് എന്ന് പറയാത്ത ആരും തന്നെ ഉണ്ടാവില്ല. വളരെ കൗതുകം തോന്നുന്ന പെരുമാറ്റമാണ് അവയ്ക്ക്. സോഷ്യൽ മീഡിയ സജീവമായതോടെ ഇഷ്ടം പോലെ ആനക്കുട്ടികളുടെ വീഡിയോയാണ് നമുക്ക് മുന്നിൽ എത്താറുള്ളത്. ഇഷ്ടം പോലെ ആരാധകരും ഈ വീഡിയോകൾക്കുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.

സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകയായ ലെക് ചൈലെർട്ട് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള അടുപ്പവും സ്നേഹവും ഒക്കെയാണ്.

മറ്റൊരു ആനക്കൂട്ടത്തെ കാണാൻ അലഞ്ഞുനടന്ന നാം തിപ്പ് എന്ന ആനക്കുട്ടിയെ കാണാതെ അവളുടെ അമ്മ വിഷമിച്ചുപോയി എന്ന് ലെക് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 'അമ്മയാനയായ മലൈ തോങ്ങ് വിഷമിച്ച് നാം തിപ്പിനെ കുറേ വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ നാം തിപ്പ് ഓടിവന്നു, 'അമ്മേ, ക്ഷമിക്കണം - ഞാനിതാ തിരിച്ചെത്തി' എന്ന് പറയുന്നതുപോലെ ഒച്ചയുണ്ടാക്കി. ഇതാണ് നാം തിപ്പിനെ ആകർകയാക്കുന്നത്. അവളിപ്പോൾ ആരോ​ഗ്യവതിയാണ് എന്നും ആത്മവിശ്വാസമുള്ളവളാണ്' എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നു.

View post on Instagram

വീഡിയോയിൽ, അമ്മയ്ക്കരികിലേക്ക് ഓടിവരുന്ന ആനക്കുട്ടിയെയാണ് കാണുന്നത്. അയ്യോ, സോറി എന്ന് പറയുന്നത് പോലെയാണ് ആനക്കുട്ടിയുടെ ഭാവം എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. ഈ മനോ​ഹരമായ വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്.

അവളുടെ വീഡിയോ കണ്ടാൽ നമ്മുടെ എല്ലാ വിഷമങ്ങളും കുറച്ചുനേരത്തേക്ക് മറക്കും എന്നും എത്ര ക്യൂട്ടാണ് അവൾ എന്നും കമന്റുകൾ നൽകിയവരുണ്ട്.