നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ള ചിത്രത്തിന് കമന്റുകളുമായി എത്തിയത്. പലരും വളരെ രസകരമായ കമന്റുകളാണ് കുറിച്ചിരിക്കുന്നത്. 'നമ്മുടെ ജനറേഷനെ മൊത്തത്തിൽ കളിയാക്കുന്നതാണ് ഈ ബോർഡ്' എന്നാണ് പല യുവാക്കളും കമന്റ് ചെയ്തിരിക്കുന്നത്.
സ്മാർട്ട് ഫോണുകൾ കയ്യിലില്ലാതെ നമുക്കിപ്പോൾ ഒട്ടും ജീവിക്കാൻ വയ്യ എന്ന അവസ്ഥയാണ്. ഊണിലും ഉറക്കത്തിലും വരെ ഫോൺ നമ്മോടൊപ്പമുണ്ട്. ചിലരാവട്ടെ ഫോൺ കയ്യിലുണ്ടെങ്കിൽ പരിസരം പോലും മറന്നു പോകും. അത്തരക്കാരെ ലക്ഷ്യം വച്ചുകൊണ്ട് ബംഗളൂരുവിൽ സ്ഥാപിച്ച ഒരു സൈൻബോർഡാണ് ഇപ്പോൾ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിക്കുന്നത്. 'സ്മാർട്ട്‍ഫോൺ സോംബികളെ സൂക്ഷിക്കുക' എന്നതാണ് ആ ബോർഡ്. ഫോണിൽ നോക്കി ചുറ്റുപാടും ശ്രദ്ധിക്കാതെ നടന്നുപോകുന്ന രണ്ടുപേരെയും അതിനൊപ്പം വരച്ചു ചേർത്തിട്ടുണ്ട്.
ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ ഫോണുമായി നടക്കുന്ന ആളുകൾക്കുള്ള മുന്നറിയിപ്പ് നൽകാനാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇങ്ങനെ നടക്കുന്ന ആളുകൾ അവരവർക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി ചിലപ്പോൾ അപകടമുണ്ടാക്കിയേക്കും എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ഈ ബോർഡ് സ്ഥാപിച്ചത് നല്ല തീരുമാനം തന്നെ എന്നും ആളുകൾ അഭിപ്രായപ്പെടുന്നു. റോഡ് മുറിച്ച് കടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്ന രണ്ടുപേരെയാണ് ബോർഡിലുള്ള ചിത്രത്തിൽ കാണുന്നത്.
നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ള ചിത്രത്തിന് കമന്റുകളുമായി എത്തിയത്. പലരും വളരെ രസകരമായ കമന്റുകളാണ് കുറിച്ചിരിക്കുന്നത്. 'നമ്മുടെ ജനറേഷനെ മൊത്തത്തിൽ കളിയാക്കുന്നതാണ് ഈ ബോർഡ്' എന്നാണ് പല യുവാക്കളും കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'മെസ്സേജ് അയച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നവരെ കുറിച്ചും ഇങ്ങനെ ഒരു ബോർഡ് തയ്യാറാക്കേണ്ടതുണ്ട്' എന്നാണ്. മറ്റൊരാളുടെ കമന്റ്, 'നിർഭാഗ്യവശാൽ സ്മാർട്ട്‍ഫോൺ സോംബികൾ ഈ ബോർഡ് പോലും കാണാൻ പോകുന്നില്ല' എന്നാണ്. മറ്റൊരാൾ അതിലും രസകരമായ ഒരു കമന്റാണ് നൽകിയിരിക്കുന്നത്, 'ഇതുപോലെ ഒരു ബോർഡ് താൻ തന്റെ വീട്ടിലും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു അത്.
അപ്പോൾ ഇനി റോഡ് മുറിച്ച് കടക്കുമ്പോഴും തിരക്കുള്ള റോഡിലുമൊക്കെ ഫോൺ നോക്കി നടക്കുന്നവരാണ് നിങ്ങളെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.
വായിക്കാം: വായിൽ കാൻ കുടുങ്ങി, കണ്ണ് നിറഞ്ഞ് സഹായം തേടി കരടി, മനുഷ്യർ ചെയ്തത് കണ്ടോ? വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
