Asianet News MalayalamAsianet News Malayalam

മൂന്നാം വയസില്‍ താന്‍ ഡയാന രാജകുമാരിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട ബില്ലി കാംബ്ലെല്‍


ബില്ലി ആദ്യമായി രാജ കുടുംബത്തെ കുറിച്ച് പരാമർശിച്ചത് അവന് രണ്ട് വയസ്സുള്ളപ്പോഴാണ്. ഒരു കാർഡിലെ അവളുടെ ചിത്രം ചൂണ്ടിക്കാണിച്ച് കൊച്ചു ബില്ലി പറയും, "നോക്കൂ, ഞാൻ ഒരു രാജകുമാരിയായിരുന്നപ്പോൾ അത് ഞാനായിരുന്നു." എന്ന്. 

Billy Kamblel who claimed he was a reincarnation of Princess Diana at the age of three
Author
First Published Aug 13, 2024, 2:27 PM IST | Last Updated Aug 13, 2024, 2:27 PM IST


1997 ഓഗസ്റ്റില്‍ പാരീസിലുണ്ടായ ഒരു വാഹനാപകടത്തിലാണ് ഡയനാ രാജകുമാരി മരിക്കുന്നത്. ഡയാനയുടെ മരണ ശേഷമാണ് വെയിൽസ് രാജകുമാരിയായിരുന്ന അവര്‍ക്ക് രാജകുടുംബത്തിലും ബ്രിട്ടീഷ് സമൂഹത്തിലും ഉണ്ടായിരുന്ന സ്വാധീനം ഏത്രയായിരുന്നെന്ന് ലോകം അറിഞ്ഞത്. ഡയാനയുടെ മരണത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം  2019-ൽ വിചിത്രമായ ഒരു സംഭവം നടന്നു. ഓസ്‌ട്രേലിയൻ ടിവി അവതാരകനായ ഡേവിഡ് കാംബെല്‍ തന്‍റെ മകൻ ബില്ലി കാംബെൽ, അന്തരിച്ച ഡയാന രാജകുമാരിയുടെ പുനർജന്മമാണെന്ന് അവകാശപ്പെടുന്നതായി സ്റ്റെല്ലാർ മാസികയിലെ തന്‍റെ സ്ഥിരം കോളത്തിലെഴുതി. ഡയാന മരിച്ച് പതിനെട്ട് വർഷത്തിന് ശേഷമാണ് മകന്‍റെ ജനനമെങ്കിലും അവന് ഒരു ബന്ധവുമില്ലാത്ത ഡയാനയുടെ ജീവിതത്തിൽ നിന്നുള്ള ചെറിയ കാര്യങ്ങൾ പോലും അവന്‍ ഓർത്ത് പറയുന്നതായി ഡേവിഡ് കാംബെൽ അവകാശപ്പെട്ടു.

സ്റ്റെല്ലാർ മാഗസിനിലെഴുതിയ കോളത്തിൽ ബില്ലിയുടെ അച്ഛന്‍ ഡേവിഡാണ് ഈ അവകാശവാദം ആദ്യം ഉന്നയിച്ചതും.  'തന്‍റെ മകന്‍ ബില്ലി, താൻ "പണ്ട് രാജകുമാരിയായിരുന്നു" എന്ന് വിശ്വസിക്കുന്നു. ആദ്യം, മകന്‍റെ വാദം വെറും തമാശയാണെന്ന് താന്‍ കരുതിയെന്നും' ഡേവിഡ് എഴുതി. എന്നാല്‍, ഡയാനയുടെ ജീവിത്തെ കുറിച്ചും മരണത്തെ കുറിച്ചും ബില്ലി കൃത്യമായ വിവരങ്ങളാണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തനിക്ക് അത് ബോധ്യം വന്നെന്നും അദ്ദേഹം കുറിച്ചു. "ഞാൻ ഇതുവരെ എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ കോളമായിരിക്കും ഇത്, അതിനാൽ എന്നോട് ക്ഷമിക്കൂക' എന്ന പരാമര്‍ശത്തോടെയാണ് അദ്ദേഹം തന്‍റെ ലേഖനം ആരംഭിച്ചത്. 

വിവാഹിതകളും അമ്മമാരുമായ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഏഴ് വർഷത്തെ പ്രണയം, ഒടുവില്‍ വിവാഹം, പക്ഷേ

സൂര്യരശ്മി ഭൂമിയില്‍ പതിയാതെ 18 മാസം; മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിന് കാരണം

അതെന്നാ ചെലവാടേയ്? പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പള പാക്കേജ് മൂന്നംഗ കുടുംബത്തിന് തികയുന്നില്ലെന്ന് പരാതി

ബില്ലി ആദ്യമായി രാജ കുടുംബത്തെ കുറിച്ച് പരാമർശിച്ചത് അവന് രണ്ട് വയസ്സുള്ളപ്പോഴാണ്. ഒരു കാർഡിലെ അവളുടെ ചിത്രം ചൂണ്ടിക്കാണിച്ച് കൊച്ചു ബില്ലി പറയും, "നോക്കൂ, ഞാൻ ഒരു രാജകുമാരിയായിരുന്നപ്പോൾ അത് ഞാനായിരുന്നു." എന്ന്. മറ്റൊരിക്കൽ, അന്തരിച്ച രാജ്ഞിയുടെ പ്രിയപ്പെട്ട വസതിയായ ബാൽമോറൽ കാസിലിന്‍റെ ചിത്രം നോക്കിയ അവന്‍, ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ആ കൊട്ടരത്തെ കുറിച്ച് വാചാലനായി. താൻ ഡയാന രാജകുമാരി ആയിരുന്നപ്പോൾ ആ "കിൽറ്റഡ് വണ്ടർലാൻഡിലെ" ഒരു കോട്ട സന്ദർശിക്കാറുണ്ടെന്ന് ബില്ലി തന്‍റെ സ്കോട്ടിഷ് സുഹൃത്തിനോട് പറഞ്ഞതായി ഡേവിഡ് എഴുതി. 'താൻ കോട്ടയ്ക്ക് ബാൽമോറൽ എന്ന് പേരിട്ടിട്ടുണ്ടെന്നും അതിൽ "യൂണികോണുകൾ" ഉണ്ടെന്നും' മകന്‍ പറഞ്ഞിരുന്നതായി ഡേവിഡ് എഴുതി. "യൂണികോൺ സ്‌കോട്ട്‌ലൻഡിന്‍റെ ദേശീയ മൃഗമാണ്, ചുവരുകളിൽ യൂണികോൺ ഉണ്ട്, ഇത് അവന് എങ്ങനെ അറിയാം???" അദ്ദേഹം തന്‍റെ സംശയം ആവര്‍ത്തിച്ചു. 

വില്യം രാജകുമാരനെയും ഹാരി രാജകുമാരനെയും കുറിച്ച് ബില്ലിക്ക് അറിയാമായിരുന്നു എന്നതാണ് ഇതിലും വിചിത്രമായത്. തന്‍റെ മകന്‍, "തന്‍റെ രണ്ട് ആൺകുട്ടികളെ" കുറിച്ച് സംസാരിക്കാൻ തുടങ്ങിയെന്നും ഡേവിഡ് അവകാശപ്പെട്ടു. “എതാണ് ആ ആൺകുട്ടികളെന്ന് ചോദിച്ചാൽ, ഞങ്ങളുടെ അന്നത്തെ മൂന്ന് വയസ്സുകാരൻ തന്‍റെ‘മക്കൾ’ എന്ന് പറയും. ശരി... അത് വിചിത്രമാണ്,' അദ്ദേഹം തുടര്‍ന്ന് എഴുതി, 'പക്ഷേ ഉറപ്പാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡയാനയുടെ മരണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ബില്ലി തങ്ങളെ വീണ്ടും അത്ഭുതപ്പെടുത്തി. ഡയാനയുടെ ചിത്രത്തിലേക്ക് കണ്ണോടിച്ച ശേഷം ബില്ലി പറഞ്ഞു, “പിന്നെ ഒരു ദിവസം സൈറണുകൾ വന്നു, ഞാൻ ഇനി ഒരു രാജകുമാരി ആയിരിക്കില്ല." എന്ന്. അടുത്തിടെ ബ്ലില്ലിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ബില്ലിയുടെ അവകാശ വാദം വീണ്ടും വാര്‍ത്താ പ്രധാന്യം നേടി. 

'ഞാനൊരു മെക്കാനിക്ക്. ജോലിയുടെ സ്വഭാവം കാരണം ആണുങ്ങൾക്ക് എന്നോട് താത്പര്യമില്ല'; 37 കാരിയുടെ പരാതി

Latest Videos
Follow Us:
Download App:
  • android
  • ios