Asianet News MalayalamAsianet News Malayalam

'തകര്‍ന്ന സീറ്റും കൂറ'കളും; എയര്‍ ഇന്ത്യയുടെ സേവനത്തിനെ വിമര്‍ശിച്ച് യുഎന്‍ നയതന്ത്രജ്ഞന്‍


ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകുകയായിരുന്ന യുഎന്‍ ഉദ്യോഗസ്ഥൻ തന്‍റെ ട്വിറ്റർ അക്കൗണ്ടില്‍, വിമാനത്തിലെ പാറ്റകളെ കുറിച്ചും തകര്‍ന്ന സീറ്റുകളെ കുറിച്ചും എഴുതി. 

Broken seat and Cockroaches UN diplomat criticizes Air Indias service bkg
Author
First Published Mar 22, 2023, 10:30 AM IST


വിമാനക്കമ്പനികള്‍ തങ്ങളുടെ സേവനങ്ങളെ കുറിച്ച് വലിയ പരസ്യങ്ങളൊക്കെ നല്‍കും. എന്നാല്‍ പരസ്യത്തിലുള്ളത് പോലെയാകില്ല പലപ്പോഴും കാര്യങ്ങള്‍. ചിലരൊക്കെ പരാതിപ്പെടും. എന്നാല്‍ കൂടുതല്‍ പേരും പരാതി പറയാന്‍ മെനക്കെടാറില്ലെന്നതാണ് സത്യം. സേവനങ്ങളുടെ ഗുണമേന്മക്കുറവിനെ ചൊല്ലി എയര്‍ ഇന്ത്യ വീണ്ടും എയറിലായി. യുഎന്‍ നയതന്ത്രജ്ഞനാണ് എയര്‍ ഇന്ത്യയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പരാതി പങ്കുവച്ച് രംഗത്തെത്തിയത്. 

ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകുകയായിരുന്ന യുഎന്‍ ഉദ്യോഗസ്ഥൻ തന്‍റെ ട്വിറ്റർ അക്കൗണ്ടില്‍, വിമാനത്തിലെ പാറ്റകളെ കുറിച്ചും തകര്‍ന്ന സീറ്റുകളെ കുറിച്ചും എഴുതി. തെളിവിനായി അദ്ദേഹം ചില ഫോട്ടോകളും ഒപ്പം പങ്കുവച്ചു. “ഒരു യുഎൻ നയതന്ത്രജ്ഞൻ എന്ന നിലയിൽ, ഞാൻ ലോകമെമ്പാടും പറന്നു, പക്ഷേ എയർ ഇന്ത്യ 102 ജെഎഫ്‌കെ ഡൽഹിയിലേക്കുള്ള യാത്രയാണ് എന്‍റെ ഏറ്റവും മോശം വിമാനയാത്രാ അനുഭവം: തകർന്ന സീറ്റുകൾ, വിനോദം , കോൾ ബട്ടണുകൾ , വായന , ലൈറ്റുകൾ, പാറ്റകള്‍ ! വിഷം സ്പ്രേ. കസ്റ്റമർ കെയറിനോടുള്ള അവഗണന! " കൂടെ എയര്‍ ഇന്ത്യയ്ക്കും ടാറ്റാ ഗ്രൂപ്പിനും ടാഗ് ചെയ്ത അദ്ദേഹം #airtravelnightmare എന്ന ഹാഷ്ടാഗും ഉപയോഗിച്ചു. 

 

'പരസ്യമല്ല യാഥാര്‍ത്ഥ്യം'; യാത്രക്കാരന്‍റെ പരാതിയില്‍ ടിക്കറ്റ് വിലയില്‍ 10 ലക്ഷം തിരിച്ച് നല്‍കി എമിറേറ്റ്സ്

@Gurpreet13hee13 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു ട്വീറ്റ്. അദ്ദേഹം യുഎന്‍ ചീഫ് റിസ്ക് ഓഫീസര്‍ എന്നാണ് ട്വിറ്ററില്‍ സ്വയം അടയാളപ്പെടുത്തിയത്. ഗുര്‍പ്രീതിന്‍റെ ട്വീറ്റോടെ നിരവധി പേരാണ് എയര്‍ ഇന്ത്യയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിനോദം, മോശം ഭക്ഷണം, തകർന്ന സീറ്റുകൾ, ഓവർഹെഡ് ലഗേജ് എന്നിവയും പിന്നെ ഡൽഹി എയർപോർട്ടിൽ ഹാർഡ് ലാൻഡിംഗും ഇല്ലെന്നുമുള്ള പരാതികള്‍ ഉയര്‍ന്നു. എയര്‍ ഇന്ത്യ സേവനങ്ങളും ഭക്ഷണവും മെച്ചപ്പെടുത്തണം. 5 മണിക്കൂർ ദൈർഘ്യമുള്ള ഫ്ലൈറ്റ് യാത്രക്കാര്‍ക്ക് നിങ്ങൾ മീഡിയ പോലുള്ള കുറച്ച് വിനോദമെങ്കിലും നൽകണം. വിമാനത്തില്‍ സ്ഥലവും പോരാ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പലരും പങ്കവച്ചു. ഗൂര്‍പ്രീതിന്‍റെ ട്വീറ്റ് ഇതിനകം അറുപത്തിയൊമ്പതിനായിരം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് എയര്‍ ഇന്ത്യയ്ക്കെതിരെ പരാതി കമന്‍റുമായെത്തിയത്. 

'ഇത് താന്‍ഡാ പവര്‍ ഡാന്‍സ്': നൃത്തം ചെയ്ത് മുത്തച്ഛനും മുത്തശ്ശിയും ; ആഘോഷമാക്കി നെറ്റിസണ്‍സ്

Follow Us:
Download App:
  • android
  • ios