. ശക്തമായ കാറ്റില്‍ തടാകത്തിലെ ജലം ഉയര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ മുകളില്‍ വീണു. നിമിഷ നേരത്തിനുള്ളില്‍ ആ ജലം തണുത്ത് ഉറഞ്ഞ് ഐസായി മാറി. 


കലാവസ്ഥാ വ്യതിയാനം ലോകത്ത് പല ഭാഗത്തും പല തരത്തിലാകും പ്രകടമാവുക. ചില സ്ഥലത്ത് ശക്തമായ ചുഴലിക്കാറ്റാണെങ്കില്‍ മറ്റിടങ്ങളില്‍ അത് പ്രളയമായും കാട്ടുതീയായും ഉയരുന്നു. സമാനമായൊരു കാലാവസ്ഥാ പ്രതിഭാസത്തിലൂടെയാണ് ന്യൂയോര്‍ക്ക് നഗരം കടന്ന് പോകുന്നത്. താപനിലയിലെ കുറവും ശക്തമായ കാറ്റുമാണ് ഇവിടെ ജനജീവിതത്തെ നിശ്ചലമാക്കുന്നത്. ന്യൂയോർക്കിലെ ഹാംബർഗിലെ ഈറി (Lake Erie) തടാകത്തിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചിത്രങ്ങള്‍ ഇതിന് തെളിവാണ്. 

ഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലെ താപനില കുറ‍ഞ്ഞു. ഇതിന് പിന്നാലെ മണിക്കൂറിൽ 76 കിലോമീറ്റര്‍ വേഗതയില്‍ ഈറി തടാകത്തിന് മുകളിലൂടെ വീശിയടിച്ച കാറ്റിന് പിന്നാലെ അസാധാരണമായ പ്രതിഭാസമുണ്ടായി. ശക്തമായ കാറ്റില്‍ തടാകത്തിലെ ജലം ഉയര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ മുകളില്‍ വീണു. നിമിഷ നേരത്തിനുള്ളില്‍ ആ ജലം തണുത്ത് ഉറഞ്ഞ് ഐസായി മാറി. ഇങ്ങനെ കാറുകള്‍ക്ക് മുകളില്‍ ഐസ് പാളികള്‍ രൂപപ്പെടുകയായിരുന്നു. കുറഞ്ഞ താപനിലയും കാറ്റുമാണ് ഈ പ്രതിഭാസത്തിന് കാരണം. 

Scroll to load tweet…

ഭൂമിയുടെ നാലിൽ മൂന്നും ജലം; എന്നിട്ടും ലോക ജനസംഖ്യയുടെ നാലിൽ ഒന്നിനും ശുദ്ധജലം കിട്ടാക്കനി

തണുത്ത കാറ്റ് തടാകത്തിലെ ജലബാഷ്പങ്ങളുടെ ഘനീഭവിക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തി. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമായെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. 2020 ല്‍ വീശിയടിച്ച് സമാനമായൊരു കാറ്റ് കനത്ത മഞ്ഞ് വീഴ്ചയ്ക്ക് കാരണമാവുകയും വീടുകളെ അന്‍റാര്‍ട്ടിക്കയിലെ ഇഗ്ലു (ഐസില്‍ നിര്‍മ്മിച്ച വീടുകള്‍) കളുടേതിന് സമാനമാക്കുകയും ചെയ്തിരുന്നു. ഇതോടെ ആ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനങ്ങള്‍. 

Scroll to load tweet…

ഇത്തരത്തില്‍ മഞ്ഞ് മൂടിയ കാറുകളുടെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വൈറലായി. 'പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍' സിനികളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു കാറുകള്‍. ചാര നിറമാര്‍ന്ന ഐസ് പാളികളാല്‍ അത് മൂടിക്കിടന്നു. കാറുകള്‍ മാത്രമല്ല. തടാകത്തില്‍ നിന്നും പുറത്തേക്ക് തെറിച്ച വെള്ളം അത് പോലെ തന്നെ തണുത്തുറഞ്ഞ നിലയിലായിരുന്നു. 

മുത്തശ്ശി 14 വയസ് മുതല്‍ വായിച്ച പുസ്തകങ്ങളുടെ പട്ടിക പുറത്ത് വിട്ട് കൊച്ചുമകന്‍; അഭിനന്ദിച്ച് നെറ്റിസണ്‍സ്