ആഗസ്റ്റോ പിനോഷെയെ നിരന്തരം എതിർത്തിരുന്ന നെരൂദയുടെ മരണം കൊലപാതകമാണ് എന്ന് അന്ന് നെരൂദയുടെ ബന്ധുവായ റൊഡോൾഫോ റെയ്‌സുൾപ്പെടെ അനേകം പേർ പറഞ്ഞു.

ടുവിൽ അര നൂറ്റാണ്ടിന്റെ നി​ഗൂഢതയ്ക്ക് ശേഷം ആ സത്യം മറനീക്കി പുറത്ത് വരുന്നു? വിഷം ഉള്ളിൽ ചെന്നത് തന്നെയാവാം ലോക പ്രശസ്ത എഴുത്തുകാരൻ നെരൂദയുടെ മരണമെന്നാണ് ഫോറന്‍സിക് പഠനം പറയുന്നത്. നൊബേൽ പുരസ്കര ജേതാവ് കൂടിയായ പാബ്ലോ നെരൂദ എന്ന് അറിയപ്പെടുന്ന റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോ. ലോകത്തിനാകെയും പ്രിയപ്പെട്ട കവിയും എഴുത്തുകാരനും കമ്മ്യൂണിസ്റ്റും. 

ആഗസ്റ്റോ പിനോഷെയുടെ പട്ടാള അട്ടിമറി കഴിഞ്ഞ് 12 ദിവസത്തിനുശേഷമായിരുന്നു നെരൂദയുടെ മരണം. അതുവരെ ചിലെയുടെ പ്രസിഡന്റായിരുന്ന സാൽവദോർ അലൻഡെ നെരൂദയുടെ ആത്മമിത്രമായിരുന്നു. എന്നാൽ, ആ വർഷം സിഐഎ -യുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയുടെ ഭാഗമായി കൊട്ടാരത്തിൽ ബോംബ് വീണു, അലെൻഡെ കൊല്ലപ്പെട്ടു. 12 ദിവസങ്ങൾക്ക് ശേഷം നെരൂദയുടെ മരണം -1973 സെപ്റ്റംബർ 23 -ന് സാന്തിയാഗോയിലെ ആശുപത്രിയിൽ. പോഷകാഹാര കുറവും അർബുദവുമാണ് നെരൂദയുടെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, വിപ്ലവവും പ്രണയവും വിരഹവും രചിച്ച് ആളുകളെ പ്രചോദിപ്പിച്ചിരുന്ന നെരൂദ, അലെൻഡോയുടെ ആത്മമിത്രം... നെരൂദയുടെ മരണം കൊലപാതകമാണോ എന്ന് അന്ന് തന്നെ സംശയം ഉയർന്നിരുന്നു. അതോടെ അത് വലിയ ചലനം സൃഷ്ടിച്ചു.

നെരൂദ അലെന്‍ഡോയ്‍ക്കൊപ്പം

ആഗസ്റ്റോ പിനോഷെയെ നിരന്തരം എതിർത്തിരുന്ന നെരൂദയുടെ മരണം കൊലപാതകമാണ് എന്ന് അന്ന് നെരൂദയുടെ ബന്ധുവായ റൊഡോൾഫോ റെയ്‌സുൾപ്പെടെ അനേകം പേർ പറഞ്ഞു. ഒരിക്കൽ പോലും റെയ്സ് തന്റെ സംശയത്തിൽ നിന്നും പിന്നോട്ടു മാറിയില്ല. വർഷങ്ങളോളം നെരൂദയുടെ മരണത്തെ ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും അടങ്ങാതെ നിന്നു. പത്ത് വർഷം മുമ്പ് നെരൂദയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കാം എന്ന് ചിലിയൻ ജഡ്ജി അനുവാദം നൽകി. അനുവാദം വാങ്ങിയെടുക്കുന്നതിൽ നിർണായകമായത് നെരൂദയുടെ ഡ്രൈവറുടെ വെളിപ്പെടുത്തലായിരുന്നു. ഉറങ്ങുമ്പോൾ തന്റെ വയറ്റിൽ ആരോ കുത്തിവച്ചു എന്ന് മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നെരൂദ തന്നെ ഫോണിൽ വിളിച്ച് പറഞ്ഞു എന്നായിരുന്നു ഡ്രൈവർ മാനുവൽ അരായയുടെ വെളിപ്പെടുത്തൽ. 

ജഡ്ജിയുടെ അനുമതി ലഭിച്ചതോടെ നാല് രാജ്യങ്ങളിലെ ലബോറട്ടറികളിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാൻ അയച്ചു. ഒടുവിൽ, ഡെൻമാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിൽ വളരെ ​ഗൗരവകരമായ കാര്യങ്ങളായിരുന്നു കണ്ടെത്തിയത്. നെരൂദയുടെ എല്ലുകളിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷബാക്ടീരിയ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് അഭിഭാഷകൻ കൂടിയായ റെയ്സ് സ്പാനിഷ് വാർത്താ ഏജൻസിയായ എഫെയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം 2017 -ൽ നടന്ന പരിശോധനയിലും അദ്ദേഹത്തിന്റെ പല്ലുകളിലും ബോട്ടുലിനത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

വായിക്കാം:

Love Poem : നിന്നെ പ്രണയിക്കുന്നതിൻ മുമ്പ്, നെരൂദയുടെ കവിത

നഷ്ടപ്പെട്ട നെരൂദ കവിതകൾ: ഒരു ഗംഭീര തിരിച്ചുവരവ്!

പാബ്ലോ നെരൂദ കോഴിക്കോടന്‍ ഭാഷയില്‍ പ്രണയകവിത എഴുതിയാല്‍...