ഇയാൾ കൊട്ടാരമാണോ വാങ്ങുന്നത് എന്ന് ചോദിച്ചവരുണ്ട്. ഒരാൾ അതിലും കടന്ന് ഇയാൾ ഷാങ്ഹായ് ന​ഗരം മൊത്തത്തിലാണോ വാങ്ങുന്നത് എന്നും കമന്റ് ചെയ്തു.

വീട് വാങ്ങുമ്പോൾ ഒരു ചൈനാക്കാരൻ പണത്തിന് പകരം നൽകിയത് സ്വർണ്ണക്കട്ടകൾ. അതും ഒന്നും രണ്ടുമൊന്നുമല്ല. ലക്ഷങ്ങൾ വില വരുന്ന അനേകം സ്വർണ്ണക്കട്ടകളാണ് ഇയാൾ പണത്തിന് പകരമായി നൽകിയത്. എന്നാൽ, ഇങ്ങനെ സ്വർണ്ണം നൽകി വീട് വാങ്ങിയ ആളുടെ പേരും മറ്റു വിവരങ്ങളും അജ്ഞാതമായി തുടരുകയാണ്. ഇയാൾ സ്വർണ്ണക്കട്ടകൾ നൽകുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലായി. 

ഇതിലെ ഓരോ സ്വർണ്ണക്കട്ടയും 60,000 യുവാൻ വരും എന്നാണ് പറയുന്നത്. അതായത്, ഏകദേശം 7,14,045 രൂപ. അതേ, കണ്ണ് തള്ളിപ്പോകുമെങ്കിലും സം​ഗതി സത്യമാണ് എന്നാണ് വിവിധ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നത്. ഏതോ വൻപണക്കാരനാണ് ആ വീട് വാങ്ങിയിരിക്കുന്നത് എന്ന് സാരം. hoodrichsuperstars എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 

വീട് വാങ്ങുന്നതിന് വേണ്ടി പേയ്‍മെന്റ് എല്ലാം സ്വർണ്ണം കൊണ്ട് ചെയ്തപ്പോൾ എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. അതിൽ ഇരുപതിലേറെ സ്വർണ്ണക്കട്ടകൾ ഇയാൾ നൽകുന്നുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

View post on Instagram

ഇയാൾ കൊട്ടാരമാണോ വാങ്ങുന്നത് എന്ന് ചോദിച്ചവരുണ്ട്. ഒരാൾ അതിലും കടന്ന് ഇയാൾ ഷാങ്ഹായ് ന​ഗരം മൊത്തത്തിലാണോ വാങ്ങുന്നത് എന്നും കമന്റ് ചെയ്തു. വേറെ ചിലർ പറഞ്ഞത് കറൻസിയേക്കാൾ നല്ലത് ഇതുപോലെ സ്വർണ്ണം നൽകുന്നതാണ് എന്നാണ്. മറ്റൊരാൾ ചോദിച്ചത് ഇയാൾ വാങ്ങുന്നത് 20 മില്ല്യൺ വരുന്ന ഡോളറിന്റെ വീടാണോ എന്നാണ്. വീഡിയോ കണ്ടതിന്റെ അമ്പരപ്പ് മാറാത്ത മറ്റൊരാൾ ചൈനാക്കാരനാണോ അതോ ചൈനീസ് സർക്കാരാണോ ഇത് വാങ്ങുന്നത് എന്നാണ് ചോദിച്ചിരിക്കുന്നത്. 

വായിക്കാം: ആരെടാ ഒളിഞ്ഞ് നോക്കുന്നത്, പ്രീവെഡ്ഡിം​ഗ് ഷൂട്ടിനിടെ വിളിക്കാത്തൊരതിഥി, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം