അല്‍ അഖ്സാ പള്ളി സംഘര്‍ഷത്തിന് പിന്നാലെ ഗാസാ സ്ട്രിപ്പില്‍ നിന്നും ഇസ്രേലിന് നേര്‍ക്ക് പാലസ്തീന്‍ സായുധ ഗ്രൂപ്പുകള്‍ ഒമ്പത് റോക്കറ്റുകള്‍ തൊടുത്തു. ഇതിന് മറുപടിയായി ഇസ്രേലി സേന വ്യോമാക്രമണം ശക്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ലോകമെങ്ങുമുള്ള വിശ്വാസികള്‍ പെസഹാ ആഘോഷത്തിലും റമദാന്‍ ആഘോഷത്തിലും മുഴുകിയിരിക്കുമ്പോള്‍ പശ്ചിമേഷ്യയിലെ വിശ്വാസികള്‍ പരസ്പരം സംഘര്‍ഷത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേലി പോലീസും അല്‍ അഖ്സാ പള്ളിയിലെ ആരാധകരും തമ്മില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷത്തിലേക്കെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

മുസ്ലിം വിശ്വാസികളുടെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നായ അല്‍ അഖ്സാ പള്ളിക്ക് സമീപം പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 350 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രേലി പോലീസ് അറിയിച്ചു. ഇവര്‍ പള്ളിക്കുള്ളില്‍ ഇവര്‍ കല്ലുകളും കുറുവടികളും ശേഖരിച്ചിരുന്നെന്ന് പോലീസ് ആരോപിച്ചു. എന്നാല്‍, ഇസ്രേലി പോലീസ് റബര്‍ ബുള്ളറ്റും ഗ്രനേഡും വിശ്വാസികള്‍ക്ക് നേരെ ഉപയോഗിച്ചതായി പാലസ്തീന്‍ ആരോപിച്ചു. ഇസ്രേലി പോലീസിന്‍റെ അക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റെന്നും അറിയിപ്പില്‍ പറയുന്നു. 

Scroll to load tweet…

ദാഹിച്ച് കുടത്തിലെ വെള്ളം കുടിക്കാന്‍ ശ്രമിച്ച കാക്കയുടെ കഥ ഓര്‍മ്മയുണ്ടോ? എങ്കില്‍ കാണൂ

അല്‍ അഖ്സാ പള്ളി സംഘര്‍ഷത്തിന് പിന്നാലെ ഗാസാ സ്ട്രിപ്പില്‍ നിന്നും ഇസ്രേലിന് നേര്‍ക്ക് പാലസ്തീന്‍ സായുധ ഗ്രൂപ്പുകള്‍ ഒമ്പത് റോക്കറ്റുകള്‍ തൊടുത്തു. ഇതിന് മറുപടിയായി ഇസ്രേലി സേന വ്യോമാക്രമണം ശക്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്‍ അഖ്സാ പള്ളിയില്‍ കയറിയ ഇസ്രയേലി പോലീസ് വിശ്വാസികളെ പള്ളിക്കുള്ളില്‍ വച്ച് ക്രൂരമായി മര്‍ദ്ധിക്കുന്നതിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

Scroll to load tweet…

ആനപ്പോര്; രണ്ട് ആഫ്രിക്കന്‍ കൊമ്പന്മാരുടെ തീ പാറും പോരാട്ടത്തിന്‍റെ വീഡിയോ !

ഇസ്‌ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ-അഖ്‌സ മസ്ജിദ് സ്ഥിതി ചെയ്യുന്നത് മുസ്‌ലിംകൾ അൽ-ഹറാം അൽ-ഷെരീഫ് (ശ്രേഷ്ഠമായ സങ്കേതം) എന്നും ജൂതന്മാർ ടെമ്പിൾ മൗണ്ട് എന്നും അറിയപ്പെടുന്ന ഈ കുന്നിൻ മുകളിലാണ്. യഹൂദന്മാർ തങ്ങളുടെ പുരാതന ഗ്രന്ഥങ്ങളില്‍ പറയുന്ന രണ്ട് ക്ഷേത്രങ്ങളുടെ സ്ഥാനം ഇവിടെയാണെന്ന് വിശ്വസിക്കുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടം വീണ്ടും സങ്കര്‍ഷ ഭൂമിയാകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റമദാന്‍, പെസഹാ ആഘോഷങ്ങളോട് അനുബന്ധിച്ച് ഇവിടെ സംഘര്‍ഷ മേഖലയായി മാറുന്നത് പതിവാണ്. 

'കടലിന്‍റെ ആഴങ്ങളില്‍'; ഏവറസ്റ്റ് മുങ്ങുന്ന ഗര്‍ത്തത്തില്‍ മത്സ്യത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍