ഫര്‍ഹാനയുടെ അച്ഛന്‍ ബിജ്ബെഹ്റയിലെ ആയുര്‍വേദ ഡോക്ടറായിരുന്നു. പഠിച്ച് അച്ഛന്‍റെ പാരമ്പര്യം തുടരാനാണ് തന്‍റെ ആഗ്രഹമെന്ന് ഫര്‍ഹാന നിസംശയം പറയുന്നു. തന്നെ കാണാനെത്തുന്ന പാവപ്പെട്ട രോഗികളെ പണം വാങ്ങാതെയാണ് അച്ഛന്‍ ചികിത്സിച്ചിരുന്നതെന്ന് പറയുമ്പോള്‍ ഫര്‍ഹാനയുടെ കണ്ഠമിടറി.
കശ്മീരിലെ 10 -ാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപനമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഒന്നാം റാങ്ക് പങ്കിട്ട സദാഫ് മുഷ്താഖും ഫര്‍ഹാന ഇംതിയാസ് മക്റോയ്ക്കും ലഭിച്ചത് 500 ല്‍ 498 മാര്‍ക്ക്. ഒന്നാം റാങ്ക് പങ്കിട്ടെങ്കിലും രണ്ട് പേരും രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ്. സദാഫ് മുഷ്താഖ് സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്നാണെങ്കില്‍ ഫര്‍ഹാന ഇംതിയാസ് മക്റോ അനന്ദ്നാഗ് ജില്ലയിലെ ബിജ്ബെഹ്റ എന്ന ചെറു പട്ടണത്തില്‍ നിന്നും ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് വിജയം കൈവരിച്ചത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫര്‍ഹാനയ്ക്ക് തന്‍റെ അച്ഛനെ നഷ്ടപ്പെടുന്നത്. ആ ദുരന്തം തങ്ങളുടെ കുടുംബത്തിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി തന്നെയും സഹോദരങ്ങളെയും അറിയിക്കാതെയാണ് അമ്മ വളര്‍ത്തിയതെന്ന് ഫര്‍ഹാന, അവാസ് ദി വോയിസ് എന്ന ഓണ്‍ലൈനോട് പറഞ്ഞു. അംഗണ്‍വാടിയിലെ ജോലിയില്‍ നിന്നും കിട്ടുന്ന 5,000 രൂപ കൊണ്ട് ലത്തീഫ അക്തര്‍ തന്‍റെ മൂന്ന് മക്കളെ വളര്‍ത്തി. അതെ, അമ്മ തന്നെയാണ് ഫര്‍ഹാനയുടെ ഹീറോയും. ഫര്‍ഹാനയുടെ മൂത്ത ജേഷ്ഠന്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാനായി ശ്രീനഗറില്‍ കോച്ചിംഗ് ക്ലാസിന് പോകുന്നു. ഇളയ സഹോദരി സ്കൂളില്‍ പഠിക്കുന്നു.
സ്ഥിരതയും ദൃഢനിശ്ചയവുമാണ് തന്‍റെ ശക്തിയെന്നും സ്ഥിരോത്സാഹമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്നും ഫര്‍ഹാന പറയുന്നു. ഫര്‍ഹാനയുടെ അച്ഛന്‍ ബിജ്ബെഹ്റയിലെ ആയുര്‍വേദ ഡോക്ടറായിരുന്നു. പഠിച്ച് അച്ഛന്‍റെ പാരമ്പര്യം തുടരാനാണ് തന്‍റെ ആഗ്രഹമെന്ന് ഫര്‍ഹാന നിസംശയം പറയുന്നു. തന്നെ കാണാനെത്തുന്ന പാവപ്പെട്ട രോഗികളെ പണം വാങ്ങാതെയാണ് അച്ഛന്‍ ചികിത്സിച്ചിരുന്നതെന്ന് പറയുമ്പോള്‍ ഫര്‍ഹാനയുടെ കണ്ഠമിടറി. NEET ഉം AIIMS പരീക്ഷയും തനിക്ക് ഉയര്‍ന്ന മാര്‍ക്കോടെ പാസാകണമെന്നും എങ്കില്‍ മാത്രമേ തനിക്ക് താന്‍ ആഗ്രഹിക്കുന്നത് പോലെ മികച്ച മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ കഴിയുകയൊള്ളൂവെന്നും ആ പത്താം ക്ലാസുകാരി ഉറച്ച വാക്കുകളോടെ പറഞ്ഞു. ഒരാളുടെ സാമ്പത്തിക പരാധീനത ഒരിക്കലും വിദ്യാഭ്യാസത്തിനും സ്വപ്നങ്ങള്‍ക്കും തടസമാകരുതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ആ കൊച്ചുമിടുക്കി പറയുന്നു.
അമ്മാവന്‍ മുഷ്താഖ് അഹമ്മദ് വാനിയാണ് തന്‍റെ മറ്റൊരു ശക്തിയെന്ന് ഹര്‍ഹാന കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ ആപ്പിള്‍ തോട്ടത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഒരു പങ്ക് ഹര്‍ഹാനയുടെ കുടുംബത്തെ പിടിച്ച് നില്‍ക്കാന്‍ സഹായിക്കുന്നു. തന്‍റെ സ്വപ്നയാത്രയിലേക്ക് അദ്ദേഹത്തിന്‍റെ സഹായം വളരെ വലുതാണെന്നും ആ കൊച്ചുമിടുക്കി പറയുന്നു. അനാവശ്യമായ ഒഴിവ് വേളകള്‍ വിജയത്തിലേക്കുള്ള പാതയെ ദുഷ്കരമാക്കുമെന്നും അതിനാല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ വിജയകരമായ പഠനരീതികള്‍ പിന്തുടരാനും അവള്‍ തന്‍റെ കുഞ്ഞനുജന്മാരോടും അനുജത്തിമാരോടും ഉപദേശിക്കുന്നു.
കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ വിവാഹവേദിയില്‍ കുട്ടിക്കരണം മറിഞ്ഞ് മൂക്കും കുത്തിവീണു; വീഡിയോ വൈറല്‍!
