കൂട്ടുകാരോടൊപ്പം പുതുതായി താമസം ആരംഭിച്ച വീട് സ്ഥിതി ചെയ്യുന്ന അതേ ബ്ലോക്കിൽ തന്നെയുള്ള മറ്റൊരു വീട്ടിലാണ് ആന്‍റണി വീട് മാറി കയറിയത്.
വീട് മാറി കയറിയ കോളേജ് വിദ്യാർഥി മാരകമായി വെടിയേറ്റ് കൊല്ലപ്പെട്ടു. സൗത്ത് കരോലിന സർവകലാശാലയിലെ വിദ്യാർത്ഥിയായ നിക്കോളാസ് ആന്‍റണി ഡോണോഫ്രിയോ എന്ന 20 കാരനാണ് ജീവൻ നഷ്ടമായത്. കോളേജിനോട് ചേർന്ന് സുഹൃത്തുക്കളോടൊപ്പമായിരുന്നു ആന്‍റണി താമസിച്ചിരുന്നത്, ഈ ദാരുണ സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ആന്‍റണിയും കൂട്ടുകാരും തങ്ങൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. പുതിയതായി താമസിക്കാൻ തുടങ്ങിയ വീട് ആണെന്ന് കരുതി സമീപത്തെ മറ്റൊരു വീട്ടിൽ മാറി കയറിയപ്പോഴാണ് ആന്‍റണിക്ക് മാരകമായി വെടിയേറ്റതും പിന്നാലെ മരിച്ചത്.
അവിവാഹിതനായ അച്ഛന്‍ മകളുടെ സ്കൂളിലെ മാതൃദിന പരിപാടിയിലെത്തിയത് വ്യത്യസ്ത വേഷവുമായി; വീഡിയോ വൈറല്‍
കൂട്ടുകാരോടൊപ്പം പുതുതായി താമസം ആരംഭിച്ച വീട് സ്ഥിതി ചെയ്യുന്ന അതേ ബ്ലോക്കിൽ തന്നെയുള്ള മറ്റൊരു വീട്ടിലാണ് ആന്‍റണി വീട് മാറി കയറിയത്. വീട്ടിൽ ഒരാൾ അതിക്രമിച്ച് കയറിയെന്ന സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെയാണ് ആന്‍റണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലേക്ക് കയറിയത് മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാര്‍ ആന്‍റണിയെ വെടിവെയ്ക്കുകയായിരുന്നെന്ന് കരുതുന്നു. എന്നാല്‍, വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
ജതിംഗ; വെളിച്ചം തേടി പറന്ന് ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം
തന്‍റെ ലിങ്ക്ഡ്ഇൻ പേജിൽ ആന്‍റണി നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2021-ൽ ന്യൂ ഇംഗ്ലണ്ട് സർവകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കി ഇപ്പോൾ കൈനസിയോളജിയിലും വ്യായാമ ശാസ്ത്രത്തിലും പഠനം നടത്തുകയായിരുന്നു. പോലീസ് കേസന്വേഷണം നടത്തി വരികയാണെങ്കിലും ആന്‍റണി ഡോണോഫ്രിയോയെ ആരാണ് വെടിവച്ചതെന്നോ കേസിൽ എന്തെങ്കിലും തരത്തിലുള്ള കുറ്റം ചുമത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചോ അധികൃതർ ഇതുവരെയും ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.
