എല്ലാ വർഷവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലം ഈ ഗ്രാമം വാർത്തകളിൽ ഇടം പിടിക്കുന്നു. അതെ, പക്ഷികളുടെ കൂട്ട ആത്മഹത്യ തന്നെയാണ് കാരണം. വൈകുന്നേരം 6 മുതൽ 9. 30 വരെ പക്ഷികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്നതാണ് വിചിത്രമായ കാര്യം.


ന്ത്യയിലെ മറ്റേതൊരു കിഴക്കന്‍ ഗ്രാമത്തെയും പോലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള ശാന്തമായ ഒരു ഗ്രാമമാണ് അസമിലെ ജതിംഗയും. എന്നാല്‍, 2,500 ആളുകൾ മാത്രം ജീവിക്കുന്ന ജതിംഗയ്ക്ക് വിചിത്രമായൊരു കഥ കൂടി പറയാനുണ്ട്. അത്, ലോകമെങ്ങും 'പക്ഷികളുടെ ആത്മഹത്യ' (birds suicide) എന്നറിയപ്പെടുന്നു. ഈ പ്രതിഭാസം ലോകത്തോട് ആദ്യമായി വിളിച്ച് പറഞ്ഞതാകട്ടെ, അന്തരിച്ച പ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ സലിം അലിയുടെ കൂടെ 1960 -കളില്‍ ജതിംഗയിലേക്ക് വണ്ടി കയറിയ പ്രകൃതി ശാസ്ത്രജ്ഞനും ബ്രിട്ടീഷ് തെയില തോട്ടങ്ങളുടെ നടത്തിപ്പുകാരനുമായ ഇ.പി.ഗീ, തന്‍റെ ‘വൈൽഡ് ലൈഫ് ഓഫ് ഇന്ത്യ’ എന്ന പുസ്തകവും. അസമിലെ ഗുവാഹത്തിയിൽ നിന്ന് 330 കിലോമീറ്റർ തെക്ക് മാറിയുള്ള ജതിംഗ എന്ന ഗ്രാമം അങ്ങനെ ആഗോളതലത്തില്‍ തന്നെ പക്ഷി നിരീക്ഷകരുടെ പ്രധാനപ്പെട്ട ഒരു ഇടമായി മാറി. 

എല്ലാ വർഷവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലം ഈ ഗ്രാമം വാർത്തകളിൽ ഇടം പിടിക്കുന്നു. അതെ, പക്ഷികളുടെ കൂട്ട ആത്മഹത്യ തന്നെയാണ് കാരണം. വൈകുന്നേരം 6 മുതൽ 9. 30 വരെ പക്ഷികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്നതാണ് വിചിത്രമായ കാര്യം. തദ്ദേശീയ പക്ഷികൾ മാത്രമല്ല, ഇവിടെയെത്തുന്ന മിക്ക ദേശാടന പക്ഷികളും ആത്മഹത്യ ചെയ്യുന്നു. ഏകദേശം 40 ഇനം തദ്ദേശീയവും ദേശാടന പക്ഷികളും ഈ കൂട്ട ആത്മഹത്യയുടെ ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷികളിലെ ഈ അസാധാരണമായ സ്വഭാവം കാരണം ഭൂമിയിലെ ഏറ്റവും വിചിത്രമായ സ്ഥലങ്ങളിലൊന്നായി പലരും ജതിംഗയെ കണക്കാക്കുന്നു. പക്ഷികളുടെ ഈ കൂട്ട ആത്മഹത്യയ്ക്ക് വിശദീകരണം നല്‍കാന്‍ ഇതുവരെ ഈ രംഗത്തെ ശാസ്ത്രജ്ഞര്‍ക്കും കഴിഞ്ഞിട്ടില്ല. 

'കാക്കക്കൂട്ടം ഉരുണ്ടുവരുന്നത് പോലെ...'; ഇറക്കം ഇറങ്ങി വരുന്ന ഡ്രെഡ്‍ലോക്ക് നായയുടെ വീഡിയോ വൈറല്‍ !

കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇത് സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ പ്രചരിക്കാന്‍ കാരണമായി. വീഡിയോയില്‍ 'ഗ്രാമം ശപിക്കപ്പെട്ടതാണെന്നും അത് വലിയൊരു ദുരന്തത്തിന് കാരണമാകുമെന്നും ചിലർ വിശ്വസിക്കുന്നു.' എന്ന് ആരോപിക്കുന്നു. എന്നാല്‍, പ്രദേശത്തെ അമിതമായ കാന്തികക്ഷേത്രമാണ് ഈ സംഭവങ്ങൾക്ക് കാരണമായതെന്ന് കരുതുന്നവരും കുറവല്ല. കൂടുതൽ സിദ്ധാന്തങ്ങൾ ഉയർന്നുവരുന്നുണ്ടെങ്കിലും, ഈ പ്രതിഭാസത്തിന് പിന്നിലെ കൃത്യമായ വിശദീകരണത്തിന് ആർക്കും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇരുണ്ട വടക്കൻ ആകാശത്ത് നിന്നുള്ള വെളിച്ചത്തിലേക്ക് പക്ഷികള്‍ ആകർഷിക്കപ്പെടുന്നതിനാല്‍ അവ, ഈ വെളിച്ചം തേടി പറക്കുന്നതാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കാഴ്ച മങ്ങി അവ മരക്കമ്പുകളിലും കെട്ടിടങ്ങളിലും ഇടിച്ച് മരിച്ച് വീഴുന്നതാണെന്ന സിദ്ധാന്തവും നിലവിലുണ്ട്. 

മകളുടെ മാര്‍ക്ക് കുറഞ്ഞ ഉത്തരക്കടലാസില്‍ അമ്മയുടെ കുറിപ്പ് കണ്ട് പ്രശംസിച്ച് നെറ്റിസണ്‍സ് !

ഗ്രാമവാസികളില്‍ ചിലര്‍ ഈ പ്രശ്നത്തിന് പിന്നില്‍ 'ദുഷ്ടാത്മാ'ക്കളാണെന്ന് വിശ്വസിക്കുന്നു. പ്രദേശവാസികള്‍ പറയുന്നത്, ഈയൊരു പ്രത്യേക സമയത്ത് പക്ഷിക്കള്‍ അതിവേഗതയില്‍ പറന്ന് വഴി തെറ്റി മരത്തിലും വിളക്കുകളിലും കെട്ടിടങ്ങളിലും ഇടിച്ച് തെറിച്ച് വീണ് മരിക്കുന്നുവെന്നാണ്. നീണ്ടതും ഉയര്‍ന്നതുമായ മലനിരകള്‍ക്കിടയിലുള്ള ഒരു ഗ്രാമമാണ് ജതിംഗ. ഭൂമിശാസ്ത്രമായ പ്രത്യേകതകള്‍ ഗ്രാമത്തെ മറ്റ് ഗ്രാമങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് നിലനിര്‍ത്തുന്നു. ഇന്ത്യന്‍ സുവോളജിക്കൽ സർവേ ഈ നിഗൂഢതയുടെ ചുരുളഴിയാൻ സുധീർ സെൻഗുപ്തയെ പ്രദേശത്തേക്ക് അയച്ചിരുന്നു. മലേഷ്യ, ഫിലിപ്പീൻസ്, മിസോറാം എന്നിവിടങ്ങളിലും ഇത്തരത്തില്‍ സമാനമായ സംഭവങ്ങളുണ്ടെന്ന് പിന്നീട് കണ്ടെത്തിയതായി അൻവറുദ്ദീൻ ചൗധരിയുടെ ദി ബേർഡ്സ് ഓഫ് അസം എന്ന പുസ്തകത്തിൽ വിവരിക്കുന്നു. ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്ന പക്ഷികളില്‍ അധികവും പ്രായപൂര്‍ത്തിയാകാത്തവയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക