ഏതായാലും അവസാനമായി വന്നപ്പോൾ ഇരുവരും ചേർന്ന് തങ്ങളുടെ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്തു. ഒരു വ്യാജ സ്വിസ് പാസ്പോർട്ടുമായിട്ടാണ് രണ്ടുപേരും ഹോട്ടലിൽ എത്തിയത്.

വൈൻ നല്ല വില കൂടിയ ഡ്രിങ്ക് ആണ്. പ്രത്യേകിച്ച് വളരെ അധികം വർഷങ്ങൾ പഴക്കമുള്ള വൈൻ ആണെങ്കിൽ. ഇത് മനസിലാക്കിയ ഒരു ദമ്പതികൾ വില കൂടിയ വൈനും മോഷ്ടിച്ച് കടന്നു കളഞ്ഞു. ഒരു മിഷേലിൻ സ്റ്റാർ ഹോട്ടലിലാണ് മോഷണം നടന്നത്. മൊത്തം 45 കുപ്പി വൈനുകളാണ് ദമ്പതികൾ മോഷ്ടിച്ചത്. എല്ലാം കൂടി 14 കോടി രൂപ വില വരും!

ഏതായാലും ഇത്രയേറെ വില കൂടിയ വൈൻ മോഷ്ടിച്ചതിന് സ്പെയിനിലെ കോടതി ദമ്പതികളെ നാല് വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. പടിഞ്ഞാറൻ സ്പെയിനിലെ കാസെറസിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലായിരുന്നു മോഷണം നടന്നത്. ഒരു മെക്സിക്കൻ യുവതിയും കാമുകനും ചേർന്നാണ് ആട്രിയ എന്ന് പേരായ ഹോട്ടലിൽ മോഷണം നടത്തിയത്. 

ഇരുവരും ചേർന്ന് തട്ടലോ പൊട്ടലോ ഒന്നും കൂടാതെ ടവ്വലിൽ പൊതിഞ്ഞായിരുന്നു വൈൻ കടത്തിയത്. പിന്നീട്, ഇരുവരും ട്രാവൽ ബാ​ഗിൽ ഇത് വച്ച് ഹോട്ടലിൽ നിന്നും കടന്നു കളഞ്ഞു. ഒക്ടോബർ 2021 -നാണ് മോഷണം നടന്നത് എങ്കിലും ഇപ്പോഴാണ് ഇരുവരെയും തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇത് നേരത്തെ കരുതിക്കൂട്ടി നടത്തിയ മോഷണമായിരുന്നു എന്നാണ് പറയുന്നത്. ഇതിന് മുമ്പ് തന്നെ മൂന്നോ നാലോ തവണ ഇരുവരും റെസ്റ്റോറന്റിൽ സന്ദർശനം നടത്തിയിരുന്നു. ആ സമയത്തായിരിക്കാം ഇരുവരും ചേർന്ന് മോഷണം നടത്താനായി പദ്ധതി ആസൂത്രണം ചെയ്തത് എന്ന് കരുതുന്നു. 

Scroll to load tweet…

ഏതായാലും അവസാനമായി വന്നപ്പോൾ ഇരുവരും ചേർന്ന് തങ്ങളുടെ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്തു. ഒരു വ്യാജ സ്വിസ് പാസ്പോർട്ടുമായിട്ടാണ് രണ്ടുപേരും ഹോട്ടലിൽ എത്തിയത്. ആദ്യം യുവതിയാണ് എത്തിയത്. പിന്നീട്, യുവാവും എത്തി. പിന്നീട് ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചു. വെളുപ്പിന് വീണ്ടും യുവതി സലാഡും ഡെസേർട്ടും ഓർഡർ ചെയ്തു. ഫ്രണ്ട് ഡെസ്കിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അയാൾ ഓർഡർ അം​ഗീകരിച്ച് അവിടെ നിന്നും എഴുന്നേറ്റപ്പോൾ യുവാവ് എലക്ട്രോണിക് കീ മോഷ്ടിച്ചു. പുലർച്ചെ അഞ്ചിന് രണ്ട് പേരും മോഷണം നടത്തുകയായിരുന്നു. 

പിന്നീട് ഇരുവരെയും അതിർത്തിയിൽ നിന്നും പിടികൂടി, എങ്കിലും വൈൻ കുപ്പികൾ വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.