യൂസഫിനെ തന്നില്‍ നിന്നും അകറ്റാനും തന്നെ ഒറ്റപ്പെടുത്താനുമാണ് മുന്‍ ഭര്‍ത്താവ് ശ്രമിച്ചതെന്നും ഇത് നിരന്തരം തുടര്‍ന്നപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്തി അവന്‍റെ അച്ഛനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ഹനാ മുഹമ്മദ് പോലീസിനോട് ഏറ്റുപറഞ്ഞത്.


ന്ധമായ ചില വിശ്വാസങ്ങള്‍ മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്ന ക്രൂരതയ്ക്ക് ഒരു അന്തവുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഹനാ മുഹമ്മദ് ഹസന്‍ എന്ന് ഈജിപ്തുകാരി. ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങള്‍ അവളെ കൊണ്ട് ചെയ്യിച്ച ചെയ്തി കോടതിയെ പോലും അത്ഭുതപ്പെടുത്തി. ഇതേ തുടര്‍ന്ന് ആ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്നുവരെ കോടതി സംശയിച്ചു. എന്നാല്‍, ചെയ്ത കൃത്യം അവര്‍ ബോധപൂര്‍വ്വം ചെയ്തതാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് വയസുകാരനായ മകനെ വെട്ടു കത്തികൊണ്ട് കൊലപ്പെടുത്തി, തലയുടെ ഭാഗം പാകം ചെയ്ത് ഭക്ഷിച്ച അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങളൊന്നും ഇല്ലെന്ന് ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷന്‍റെ നിഗമനം. ഇതോടെ 29 കാരിയായ ഹനാ മുഹമ്മദ് ഹസന്‍റെ വിചാരണയ്ക്കുള്ള വഴി തെളിഞ്ഞു. ഈജിപ്തിലെ അഷ് ഷർഖിയ ഗവർണറേറ്റിലെ അബു ഷലാബിയിലുള്ള കുടുംബവീട്ടിൽ വച്ച് പ്രതിയുടെ സഹോദരന്‍, ഒരു ബക്കറ്റില്‍ കുട്ടിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് കേസിന് തുടക്കം. മുൻ ഭർത്താവും കുടുംബവും മകന്‍ യൂസഫുമായി സമ്പർക്കം പുലർത്തുന്നതിനോ നിയമപരമായി നേടിയ, കുട്ടിയെ സന്ദര്‍ശിക്കാനുള്ള അവകാശം തടയാനും വേണ്ടിയാണ് ഹനാ മുഹമ്മദ് ഹസൻ മകനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 

ഹനാ മുഹമ്മദ് കുട്ടിയുടെ തലയില്‍ വെട്ടുകത്തിയുപയോഗിച്ച് മൂന്ന് തവണ വെട്ടിയാണ് കൊല ഉറപ്പ് വരുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ കുട്ടിയുടെ തലയുടെ ചില ഭാഗങ്ങളും മറ്റ് ശരീരഭാഗങ്ങളും ഇവര്‍ സ്റ്റൗവിൽ വെച്ച് തിളച്ച വെള്ളത്തിൽ പാകം ചെയ്ത് കഴിക്കുകയായിരുന്നു. ഇത്രയും ക്രൂരമായ രീതിയില്‍ സ്വന്തം മകനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഹനാ മുഹമ്മദിന് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഇവര്‍ക്ക് യാതൊരു തരത്തിലുമുള്ള മാനസിക പ്രശ്നങ്ങളില്ലെന്നും മാനസിക നിലയെ ബാധിക്കുന്നതരത്തിലുള്ള മരുന്നുകളൊന്നും ഇവര്‍ കഴിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി. 

ആരാണ് പോളും കാര്‍ലോയും? വീണ്ടും ചര്‍ച്ചയായി കനഡയിലെ കൊലയാളി കുടുംബം

മകന്‍റെ തലയുടെ ഭാഗം താന്‍ പാകം ചെയ്ത് കഴിച്ചത് അവന്‍ എന്നും തന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണെന്നാണ് അവര്‍ പോലീസിന്‍റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. ഛിന്നഭിന്നമാക്കപ്പെട്ട മകന്‍റെ മൃതദേഹം കാണുന്നതിൽ നിന്ന് പോലീസ് തന്നെ തടഞ്ഞുവെന്ന് ഹനാ മുഹമ്മദിന്‍റെ മുന്‍ ഭര്‍ത്താവ് എച്ച്.എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നാല് വർഷം മുമ്പ് തങ്ങൾ വേർപിരിഞ്ഞുവെന്നും, എങ്കിലും പിന്നീട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും, കുട്ടിയെ തങ്ങളില്‍ നിന്ന് അകറ്റിനിർത്താനും അവനില്‍ തനിക്കെതിരെയുള്ള ശത്രുത വളർത്താനും ഹന ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ബന്ധം വേര്‍പിരിഞ്ഞിട്ടും വീണ്ടും ഹനയുമായി താന്‍ അടുക്കാനുള്ള കാരണവും യൂസഫായിരുന്നു. അവന് ആവശ്യമുള്ളതെല്ലാം താന്‍ വാങ്ങി നല്‍കി. പക്ഷേ, തനിക്കും തന്‍റെ കുടുംബത്തിനുമെതിരെയുള്ള കാര്യങ്ങള്‍ മകനെ പറഞ്ഞ് പഠിപ്പിക്കാനായിരുന്നു ഹന ശ്രമിച്ചത്. പിന്നാലെ കോടതി നല്‍കിയ കുട്ടിയെ കാണാനുള്ള അവകാശം ഹന നിഷേധിച്ചു. മാത്രമല്ല, തന്നില്‍ നിന്നും കുട്ടിയെ അകറ്റാനുള്ള എല്ലാ ശ്രമങ്ങളും അവള്‍ നടത്തി. ഒടുവില്‍ യൂസഫിനെ കാണാനായി താന്‍ ഹനയുടെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും നടന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, യൂസഫിനെ തന്നില്‍ നിന്നും അകറ്റാനും തന്നെ ഒറ്റപ്പെടുത്താനുമാണ് മുന്‍ ഭര്‍ത്താവ് ശ്രമിച്ചതെന്നും ഇത് നിരന്തരം തുടര്‍ന്നപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്തി അവന്‍റെ അച്ഛനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ഹനാ മുഹമ്മദ് പോലീസിനോട് ഏറ്റുപറഞ്ഞത്. ഹനയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞതോടെ വിചാരണ ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഷെര്‍പ്പകള്‍ രാജ്യം വിടുന്നു, പത്ത് പതിനഞ്ച് വര്‍ഷത്തിന് ശേഷം എവറസ്റ്റ് കയറാന്‍ ഷെര്‍പ്പകളുണ്ടാകില്ല; കാമി റീത