ബിഎസ്എയുടെ ഹീറോ സൈക്കിളിന് ഇന്ന് വില ഏതാണ്ട് 2000 രൂപയോളം വരും. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സൈക്കിളിന്‍റെ വില എന്തായിരിക്കുമെന്ന് നിങ്ങള്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഓരോ വര്‍ഷം കഴിയുമ്പോഴും നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും ഏറ്റവും പുതിയ മോഡലുകള്‍ ഇറങ്ങിയിരിക്കും. അങ്ങനെ ഓരോ വര്‍ഷം കഴിയുമ്പോഴും പുതിയ സാങ്കേതിക വിദ്യ സ്വന്തം വീട്ടിലെത്തുക്കുന്നതിനാണ് ഓരോ ഉപഭോക്തൃ സമൂഹവും ശ്രമിക്കുന്നത്. അങ്ങനെ സൈക്കിളില്‍ നിന്ന് ബൈക്കിലേക്കും ബൈക്കില്‍ നിന്ന് കാറുകളിലേക്കും ഏറ്റവും ഒടുവിലായി സ്വകാര്യ വിമാനങ്ങളിലേക്ക് വരെ ആളുകള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് മാറുകയാണ്. ഇതിനിടെയാണ് 1933 ലെ ഒരു സൈക്കിള്‍ ബില്ല് ട്വിറ്ററില്‍ വൈറലായത്.
'ഒരു സൈക്കിള്‍' എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ബിഎസ്എയുടെ ഹീറോ സൈക്കിളിന് ഇന്ന് വില ഏതാണ്ട് 2000 രൂപയോളം വരും. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സൈക്കിളിന്‍റെ വില എന്തായിരിക്കുമെന്ന് നിങ്ങള്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഉപഭോക്താക്കളെ ആശ്ചര്യപ്പെട്ടുത്തി ആ ബില്ല് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടു. Pushpit Mehrotra എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ബില്ല് പങ്കുവയ്ക്കപ്പെട്ടത്. കൊൽക്കത്തയിലെ മണിക്തലയിലെ കുമുദ് സൈക്കിൾ വർക്‌സ് എന്ന കടയുടെതാണ് ട്വിറ്ററിൽ പങ്കുവെച്ച പഴയ ബിൽ. ബില്ലിൽ, വിറ്റ വസ്തുവിനെ കുറിച്ച് കറുത്ത മഷിയിലാണ് എഴുതിയിരിക്കുന്നത്. '90 വര്‍ഷം പഴക്കമുള്ള സൈക്കിള്‍ ബില്ല് കണ്ടെത്തി. വെറും 18 രൂപ. ആ സമയത്തെ 18 രൂപയെന്നത് 1800 രൂപയ്ക്ക് തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരിയാണോ?' എന്ന് കുറിച്ച് കൊണ്ടാണ് സൈക്കിള്‍ ബില്ല് പങ്കുവയ്ക്കപ്പെട്ടത്.
പാക് അഭയാര്‍ത്ഥി ബോട്ട് അപകടം; 12 പേര്‍ രക്ഷപ്പെട്ടു, രക്ഷപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമില്ല
നിരവധി പേര്‍ ലിങ്കിന് കമന്‍റുമായെത്തി. ഒരാള്‍ എഴുതിയത്,'ഇന്നത്തെ ഇന്ത്യന്‍ കറന്‍സിയില്‍ ഈ വില ലക്ഷങ്ങള്‍ കടന്നേക്കാമെന്നതായിരുന്നു. അദ്ദേഹത്തിന് അതിന് കൃത്യമായ കാരണവും ഉണ്ടായിരുന്നു. 1947-ൽ സൈനിക മേധാവിക്ക് പ്രതിമാസ ശമ്പളമായി 250 രൂപ ലഭിച്ചിരുന്നു, ഇപ്പോൾ അത് രണ്ട് ലക്ഷത്തിന് മുകളിലാണ്. നിങ്ങൾക്ക് ഊഹിക്കാം. 11.6 ഗ്രാം സ്വർണത്തിന്‍റെ മൂല്യം പോലും അഞ്ച് രൂപയിൽ താഴെയായിരുന്നു.' മുമ്പ് ഇതുപോലെ പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ് 1987 ലെ ഒരു ബില്ല് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതില്‍ അന്നത്തെ ഗോതമ്പിന് കിലോയ്ക്ക് 1.6 രൂപയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് പ്രവീണിന്‍റെ മുത്തച്ഛന്‍ വിറ്റ ഗോതമ്പിന് കിട്ടിയ വിലയുടെ ബില്ലായിരുന്നു അദ്ദേഹം പങ്കുവച്ചത്.
അതിവേഗ ഹൈവേയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാരന്‍ തെറിച്ചത് 20 അടി ഉയരത്തിലേക്ക്!
