"നിങ്ങളുടെ സീറ്റ് ബെൽറ്റ് ധരിക്കൂ" എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനകം അമ്പത്തിനാല് ലക്ഷം പേരാണ് കണ്ടത്. 


തിവേഗം ബഹുദൂരം സഞ്ചരിക്കാനാണ് ഇന്ന് എല്ലാവര്‍ക്കും താത്പര്യം. അതിന് സാധ്യമാകുന്ന തരത്തില്‍ എക്സ്പ്രസ് ഹൈവേകള്‍ നിര്‍മ്മിക്കപ്പെട്ടു. അതിവേഗതയില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ ഒന്ന് ഉരസിയാല്‍പ്പോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകും. വാഹനങ്ങളുടെ അതിവേഗം അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുവെന്നത് തന്നെ. Vicious Videos എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇത്തരം അപകടങ്ങളുടെ ഭയാനകത വെളിപ്പെടുത്തുന്നു. "നിങ്ങളുടെ സീറ്റ് ബെൽറ്റ് ധരിക്കൂ" എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനകം അമ്പത്തിനാല് ലക്ഷം പേരാണ് കണ്ടത്. 

ഒരേ ദിശയില്‍ ഏതാണ്ട് ഒരേ വേഗതയില്‍ പോകുന്ന കാറുകളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷ നേരത്തിനുള്ളില്‍ എതിരേ വന്ന ഒരു കാര്‍ മറ്റൊരു കാറില്‍ കൂട്ടിയിടിക്കുകയും കാറിലെ യാത്രക്കാരന്‍ ഏതാണ്ട് 20 അടി ഉയരത്തിലേക്ക് തെറിച്ച് റോഡിന് വെളിയിലേക്ക് വീഴുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും നിരവധി പേര്‍ തങ്ങളുടെ അനുഭവം രേഖപ്പെടുത്തുകയും ചെയ്തു. “ആളുകളെ സീറ്റ് ബെൽറ്റ് ധരിക്കാൻ പ്രേരിപ്പിക്കുന്ന ഏറ്റവും ഫലപ്രദമായ വീഡിയോ ഇതായിരിക്കാം. ." എന്നായിരുന്നു ഒരാളുടെ കമന്‍റ്. 

Scroll to load tweet…

വിവാഹേതരബന്ധവും വിവാഹമോചനവും 'ജോലി കളയു'മെന്ന പുതിയ നിര്‍ദ്ദേശവുമായി ചൈനീസ് കമ്പനി!

മറ്റൊരാള്‍ തന്‍റെ അനുഭവം എഴുതിയത് ഇങ്ങനെയായിരുന്നു, ' എന്‍റെ സുഹൃത്തിന്‍റെ സഹോദരൻ ഒരു വാഹനാപകടത്തിൽപ്പെട്ടു. കാർ പൂർണ്ണമായും തകർന്നു. പക്ഷേ, സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാല്‍ അയാള്‍ വിൻഡ്ഷീൽഡിൽ തട്ടി പുറത്തേക്ക് തെറിച്ച് നിലത്ത് വീണു. ഏതാണ്ട് ഒരു മാസത്തോളം കോമയിലായിരുന്നു. സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ കാർ പൂർണമായും തകർന്നതിനാൽ അതിനുള്ളിൽ തന്നെ അയാള്‍ മരിക്കുമായിരുന്നു. എന്ന് വച്ച് നിങ്ങളോട് സീറ്റ് ബെൽറ്റ് ധരിക്കരുതെന്ന് ഞാൻ പറയുന്നില്ല, പക്ഷേ, യാദൃശ്ചികമായി അന്ന് അവന്‍ സാറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഭാഗ്യവശാൽ അവൻ ഇപ്പോൾ സുരക്ഷിതനാണ്.' ചിലര്‍ തെറിച്ച് പോകുന്നയാളുടെ ചിത്രം പങ്കുവച്ച് അദ്ദേഹത്തിന് 'റസ്റ്റ് ഇന്‍ പീസ്' നേര്‍ന്നു. ട്രാഫിക്ക് നിയമങ്ങള്‍ അനുസരിക്കുന്നതും സിഗ്നലുകള്‍ പിന്തുടരുന്നതിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാം. 

22,000 രൂപയുടെ ഷര്‍ട്ടെന്ന് 20 -കാരന്‍; കളിയാക്കി നെറ്റിസണ്‍സ്