Asianet News MalayalamAsianet News Malayalam

അഗ്നിപര്‍വ്വത ലാവ രൂപപ്പെടുത്തിയ പാറ, അതിലൊരു വെള്ളച്ചാട്ടം; കാണണം ഈ കാഴ്ച


100 അടിയിലേറെ ഉയരമുള്ള പാറക്കെട്ടുകള്‍ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. നൂറ്റാണ്ടുകളായി ഒഴുകിക്കൊണ്ടിരിക്കുന്ന നദി, ഈ മാർബിൾ പാറകളെ 5 കിലോമീറ്റർ നീളമുള്ള മലയിടുക്കുകളാക്കി മാറ്റി.

Dhuandhar water falls at Bhedaghat madhya pradesh with marble cliffs
Author
First Published Aug 6, 2024, 4:44 PM IST | Last Updated Aug 6, 2024, 4:44 PM IST


ലോകപ്രശസ്തമായ പല വിനോദസഞ്ചാര മേഖലകളെയും വെല്ലുവിളിക്കുന്ന അതിമനോഹരമായ സ്ഥലങ്ങള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ് മധ്യപ്രദേശ്. ജബൽപൂർ ജില്ലയിലെ ഭേദഘട്ട് അത്തരമൊരു സ്ഥലമാണ്. ഉര്‍ന്നുനില്‍ക്കുന്ന മാര്‍ബിള്‍ പാറയ്ക്ക് ചുറ്റും പച്ച് നിറഞ്ഞ ഇടതൂര്‍ന്ന മരങ്ങള്‍. അതിനിടെയിലൂടെ ഒഴുകുന്ന നദി പ്രദേശത്തിന്‍റെ സൌന്ദര്യം ഇരട്ടിയാക്കുന്നു. മനോഹരമായ കാഴ്ചകള്‍ കണ്ടുള്ള ബോട്ടിംഗ് മറ്റൊരു പ്രത്യേകയാണ്. ഈ മനോഹരമായ പ്രകൃതി തന്നെയാണ് പല ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെയും ചിത്രീകരണ സ്ഥലങ്ങളിലൊന്നായി ഈ പ്രദേശം മാറാന്‍ കാരണവും. 

100 അടിയിലേറെ ഉയരമുള്ള പാറക്കെട്ടുകള്‍ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. നൂറ്റാണ്ടുകളായി ഒഴുകിക്കൊണ്ടിരിക്കുന്ന നദി, ഈ മാർബിൾ പാറകളെ 5 കിലോമീറ്റർ നീളമുള്ള മലയിടുക്കുകളാക്കി മാറ്റി. ഈ മാര്‍ബിള്‍ പാറകളില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ധുന്ദർ വെള്ളച്ചാട്ടം (Dhuandhar Falls) എന്നറിയപ്പെടുന്ന ഒരു വെള്ളച്ചാട്ടം പ്രദേശത്തിന്‍റെ സൌന്ദര്യം ഇരട്ടിയാക്കുന്നു. പ്രദേശത്തിന്‍റെ പ്രകൃതി ഭംഗി പുരാതന കാലത്ത് തന്നെ ആളുകളെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നു.  64  യോഗിനിമാരുടെ പ്രതിമകളുള്ള ചൗസത്ത് യോഗിനി ക്ഷേത്രം (Chausath Yogini Temple) എന്ന പ്രശസ്തമായ പുരാതന ക്ഷേത്രവും ഇവിടെയാണ്. അറബിക്കടലിലേക്ക് ഒഴുകുന്ന നർമ്മദ, തപ്തി എന്നീ രണ്ട് നദികളുടെ സംഗമ സ്ഥാനമാണിവിടം. ഇവിടുന്ന കല്ലുകള്‍ക്ക് വളരെ പ്രത്യേകതകളാണ് ഉള്ളത്. 

Dhuandhar water falls at Bhedaghat madhya pradesh with marble cliffs

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ പ്രദേശത്ത് ഒരു അഗ്നിപർവ്വത സ്ഫോടനം നടന്നിരുന്നു. അന്ന് അഗ്നിപർവ്വതത്തിൽ നിന്ന് പുറത്ത് വന്ന ലാവയാണ് ഇന്നത്തെ ഈ മൃദുവായ കല്ലുകൾ സൃഷ്ടിച്ചത്.  കാഴ്ചയില്‍ മാർബിളുകളെ പോലെ ഇരിക്കുന്നതിനാല്‍ ഇവ മാര്‍ബിളുകളാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നു. ഏറെ ഉയരമുള്ള ഈ പാറക്കെട്ടുകള്‍ പുറത്ത് കറുത്ത നിറത്തില്‍ കാണപ്പെടുന്നു. രാത്രി കാലങ്ങളില്‍ ഇവയുടെ കാഴ്ച കൂടുതല്‍ മനോഹരമാകുന്നു. പ്രത്യേകിച്ചും നിലാവുള്ള രാത്രികളില്‍. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് ചില ദിനോസർ മുട്ടകള്‍ കണ്ടെത്തിയത് പ്രദേശത്തിന്‍റെ ചരിത്രാതീത പ്രാധാന്യം വെളിപ്പെടുത്തുന്നു. ഷാരൂഖ് ഖാനും തപ്‌സി പന്നുവും അഭിനയിച്ച ഡങ്കി എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. 25 കിലോമീറ്റർ അകലെയുള്ള ജബൽപൂർ റെയിൽവേ സ്റ്റേഷനാണ് ബേദാഘട്ടിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ജബൽപൂർ വിമാനത്താവളം ഇവിടെ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരെയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios