15 കുട്ടികളുമായി സ്കൂളിലേക്ക് രാവിലെ പോകുന്നതിനിടെ അപ്രതീക്ഷിതമായി ബസിന് തീ പിടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ 15 ഓളം കുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 


കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസില്‍ തീ പടർന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ഒരു കുട്ടിക്ക് പോലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ. യുഎസിലെ ഓഹിയോയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. 'ആര്‍ക്കും പരിക്കില്ലെ'ന്നാണ് സംഭവസ്ഥലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേംബ്രിഡ്ജിനും നോർത്ത്ഹാംപ്റ്റണും ഇടയിലായിരുന്നു സംഭവം. ഇന്ന് രാവിലെ മോണ്ടിസെല്ലോ മിഡില്‍ സ്കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെ ബസിന് തീ പിടിക്കുകയായിരുന്നു. ഈ സമയം ബസില്‍ 15 ഓളം കുട്ടികളുണാണ് ഉണ്ടായിരുന്നത്. ക്ലീവ്ലാന്‍റ് ഹൈറ്റ്സ് ഫയർ ഡിപ്പാര്‍ട്ട്മെന്‍റ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

സംഭവത്തിന്‍റെ ചെറുവിവരണത്തോടൊപ്പം ചിത്രങ്ങളും ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പങ്കുവച്ചു. സ്കൂൾ കുട്ടികളെ മറ്റൊരു ബസില്‍ സ്കൂളിലേക്ക് മാറ്റി. ആര്‍ക്കും പരിക്കുകളില്ലെന്നും തീ നിയന്ത്രണ വിധേയമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവറുടെ സമയോചിതമായ പ്രവര്‍ത്തി 15 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. ബസില്‍ നിന്നും ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്ന അഗ്നിശമന വകുപ്പിന്‍റെ ചിത്രങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ടു. 

Watch Video:'ട്രംപ് ഗാസ'യില്‍ ആടിത്തിമിർത്ത് ട്രംപും മസ്കും നെതന്യാഹുവും; വീഡിയോയില്‍ പ്രതികരണവുമായി ഹമാസ്

Watch Video:  ചോരവീണ മഞ്ഞിൽ അഞ്ച് വയസുകാരനെ നെഞ്ചോട് ചേർത്ത് കിടക്കുന്ന അമ്മ, സമീപത്ത് കലിപൂണ്ട റോഡ്‍വീലർ; വീഡിയോ വൈറൽ

'ഇന്ന് രാവിലെ എന്‍റെ തൊട്ടടുത്താണ് ഇത് സംഭവിച്ചത്. ഞങ്ങൾ മോണ്ടിസെല്ലോയ്ക്കും. നോബിളിനും ഇടയിലായിരുന്നു. ബസ് എന്‍റെ അടുത്തായിരുന്നു. ട്രാഫിക് ലൈറ്റ് പച്ചയായപ്പോൾ, ഞങ്ങൾ മുന്നോട്ട് നീങ്ങി. 'ബൂം' പോലുള്ള ഒരു വലിയ പീരങ്കി ശബ്ദം ഞാൻ കേട്ടു. ഞാൻ തലയുയർത്തി നോക്കിയപ്പോൾ ബസിന്‍റെ വലത് പിൻ ആക്സിലിന് തീപിടിച്ചു!!! ഞാൻ ബീപ്പ് ചെയ്ത് എന്‍റെ ലൈറ്റുകൾ ഫ്ലാഷ് ചെയ്തു, പക്ഷേ, എനിക്ക് വണ്ടി നിർത്താൻ കഴിഞ്ഞില്ല. 2 ബ്ലോക്കുകൾ കഴിഞ്ഞ് എന്‍റെ വണ്ടിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് നോക്കാനായി ഞാന്‍ കാര്‍ നിര്‍ത്തി. പക്ഷേ ആ സമയം ബസ് പരിശോധിക്കാന്‍ പോകാന്‍ എനിക്ക് കഴിഞ്ഞില്ല. ആ കാഴ്ച അത്രമേല്‍ എന്നെ ഭയപ്പെടുത്തി.' സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ ഫേസ്ബുക്കിൽ കുറിച്ചു. സമൂഹ മാധ്യമങ്ങൾ സ്കൂള്‍ ബസ് ഡ്രൈവറെ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ഫെബ്രുവരി 14 ന് ബസിന്‍റെ ഫിറ്റ്നസ് ടെസ്റ്റ് കഴിഞ്ഞതായിരുന്നെന്നും സുരക്ഷാ പാളിച്ചകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബസിന്‍റെ പിന്‍ടയറുകളില്‍ ഒന്നിൽ നിന്നാണ് തീ ഉയർന്നതെന്ന് അധികൃതർ പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More:ഒന്നരകോടി രൂപ ഫീസുള്ള സ്കൂൾ; അതെ, ലോകത്തിലെ ഏറ്റവും ചെലവേറിയ സ്കൂൾ ഏതാണെന്ന് അറിയാമോ?