ഞാൻ വാട്ട്സാപ്പിലേക്ക് വിളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ ഫോൺ എടുത്തു. തൻ‌റെ സഹോദരനാണ് ഈ ഫോൺ കിട്ടിയത് എന്നും പാർക്കിലേക്ക് വന്നാൽ ഫോൺ കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.

തീരെ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ മനുഷ്യരോടുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കും. ഈ ലോകം അത്ര ജീവിക്കാൻ കൊള്ളാത്ത സ്ഥലമൊന്നും അല്ല എന്ന തോന്നലുണ്ടാക്കും. അതുപോലെ, ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ അച്ഛന്റെ നഷ്ടപ്പെട്ടുപോയ ഫോൺ എങ്ങനെയാണ് തിരികെ കിട്ടിയത് എന്നതിനെ കുറിച്ചാണ് യുവാവ് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സത്യസന്ധത ഇന്നും നിലനിൽക്കുന്നുണ്ട് എന്നറിയുമ്പോൾ നന്നായി തോന്നുന്നു എന്നും യുവാവ് കുറിക്കുന്നു.

യുവാവിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്; ഇന്ന് എന്റെ അച്ഛന് പാർക്കിൽ വച്ച് അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെട്ടു. ഞങ്ങൾ അതിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു. എന്നാൽ, പെട്ടെന്ന് തന്നെ അത് സ്വിച്ചോഫ് ആയി. അതോടെ അത് കിട്ടിയ ആൾക്ക് അത് തിരികെ തരാനുള്ള ഉദ്ദേശമില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാൻ സിം ബ്ലോക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തു. എന്നാൽ, അതിന് മുമ്പായി വാട്ട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു. കുറച്ച് കഴിഞ്ഞപ്പോൾ മെസ്സേജിന് രണ്ട് ബ്ലൂടിക്കുകൾ വരുന്നത് കണ്ടു.

ഞാൻ വാട്ട്സാപ്പിലേക്ക് വിളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ ഫോൺ എടുത്തു. തൻ‌റെ സഹോദരനാണ് ഈ ഫോൺ കിട്ടിയത് എന്നും പാർക്കിലേക്ക് വന്നാൽ ഫോൺ കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പാർക്കിലെത്തി. ഫോൺ കൈമാറാൻ എത്തിയ ആൾ പറഞ്ഞത്, അയാളുടെ സഹോദരനാണ് ഫോൺ കിട്ടിയത് എന്നാണ്. വീട്ടിലെത്തി ഫോണിലെ സിം മാറ്റാൻ തുടങ്ങിയപ്പോൾ താൻ സഹോദരനെ തടഞ്ഞു. തെറ്റ് തെറ്റ് തന്നെയാണ്, ഇന്ന് മറ്റൊരാൾക്ക് സംഭവിച്ചത് നാളെ നമുക്കും സംഭവിക്കാമെന്ന് സഹോദരനോട് പറഞ്ഞതായും ഇയാൾ പറഞ്ഞു.

ആ വാചകം എന്റെ മനസിൽ തങ്ങിനിന്നു. അവർക്കെന്തെങ്കിലും പ്രതിഫലം നൽകണമെന്ന് ഞാൻ കരുതി. അത് ഫോൺ തിരികെ തന്നതിനല്ല. അവരുടെ സത്യസന്ധതയ്ക്കാണ്. ആ സമയത്ത് ആച്ഛന്റെ മുഖത്ത് കണ്ട ആശ്വാസം, പുതിയ ഫോൺ വാങ്ങി നൽകുന്നത് എനിക്കൊരു ബാധ്യതയാവുമോ എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു അച്ഛൻ. സത്യസന്ധത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അറിയുന്നത് സന്തോഷമാണ്. ചിലപ്പോൾ, സത്യസന്ധമായ ചെറിയ ഒരു പ്രവൃത്തിക്ക് നമ്മൾ മനസ്സിലാക്കുന്നതിലും വളരെയധികം അർത്ഥമുണ്ടാകും എന്നും യുവാവ് കുറിച്ചു.