സ്നാപ്ചാറ്റില്‍ വൈറലായ വീഡിയോയില്‍ സ്രാവിനെ ആഞ്ഞുവെട്ടുന്ന യുവാവിനെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഫ്ലോറിഡ പോലീസ് അറസ്റ്റ് ചെയ്തു. 

മൂഹ മാധ്യമമായ സ്നാപ്ചാറ്റില്‍ ഒരു വീഡിയോ വൈറലായി. മാസങ്ങൾ തപ്പി നടന്ന് വീഡിയോയിലുള്ള ആളെ അറസ്റ്റ് ചെയ്ത് ഫ്ലോറിഡ പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റ് നടന്നത്. എന്നാല്‍ വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത് മെയ് 22 -ാം തിയതിയാണെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 26 -കാരനായ സെയ്ൻ ഗാരറ്റ് എന്ന യുവാവിനെയാണ് ഫോറിഡ പോലീസ് അറസ്റ്റ് ചെയ്തത്. സെയ്ന്‍ ഗാരറ്റിനെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്നോ? കടലില്‍ തന്‍റെ ബോട്ടിലിരുന്ന് മീന്‍ പിടിക്കുന്നതിനിടെ ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ ഒരു സ്രാവ് തട്ടിയെടുത്തു. കലി വന്ന സെയ്‍ന്‍ സ്രാവിന്‍റെ തലയില്‍ അഞ്ഞാഞ്ഞ് വെട്ടി. ഇതിന്‍റെ വീഡിയോയാണ് സ്നാപ് ചാറ്റില്‍ വയറലായതും പിന്നാലെ സെയ്ന്‍ അറസ്റ്റിലായതും.

നമ്മുക്ക് കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാമെങ്കിലും സംഗതി സത്യമാണ്. കീ വെസ്റ്റ് കടല്‍ത്തീരത്ത് വച്ച് മെയ് 22 -നാണ് സംഭവം നടന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ബഡി എന്‍റെ റോഡ് തകര്‍ത്തു' എന്ന തലക്കെട്ടോടെയാണ് വീഡിയോ സ്നാപ്ചാറ്റില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇന്‍റര്‍നാഷണല്‍ യൂുണിയന്‍ ഫോര്‍ കണ്‍സർവേഷന്‍ ഓഫ് നേച്ചർ റെഡ് ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷിത വിഭാഗമായ ബുൾ സ്രാവിന്‍റെ തലയില്‍ ആ‍‌ഞ്ഞാഞ്ഞ് വെട്ടുന്ന യുവാവിന്‍റെ വീഡിയോ സ്നാപ്ചാറ്റില്‍ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ യുവാവിനെതിരെ നിരവധി മൃഗ സ്നേഹികൾ രംഗത്തെത്തി. അജ്ഞാതനായ ഒരാൾ ഫ്ലോറിഡ ഫിഷ് ആന്‍റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന് പരാതി നല്‍കി. അതും വീഡിയോ വച്ച് കൊണ്ട് വിശദമായ പരാതി. പിന്നാലെയാണ് വീഡിയോയിലുള്ള യുവാവിനെതിരെ അന്വേഷണം ആരംഭിച്ചത്.

സെക്കന്‍റ് നേച്ചർ ചാർട്ടേഴ്‌സിന്‍റെ വെബ്സൈറ്റില്‍ ക്യാപ്റ്റനാണെന്നാണ് സെയ്ൻ ഗാരറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല. ആളെ ചൂണ്ടിക്കാണിച്ച ആ അജ്‌ഞാതന്‍ 9-11 ഇഞ്ചുള്ള കത്തി ഉപയോഗിച്ച് മൃഗീയമായാണ് സ്രാവിനെ വെട്ടിയതെന്നും ഒപ്പം കുറ്റം ചെയ്ത ശേഷം അവര്‍ തന്നെയാണ് വീഡിയോ പങ്കുവച്ചതെന്നും അറിയിച്ചു. അന്വേഷണത്തില്‍ ബോട്ട് ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലൊതെയാണ് സെയ്ൻ ഗാരറ്റ് ക്യാപ്റ്റനെന്ന് അവകാശപ്പെടുന്നതെന്ന് കണ്ടെത്തി. പിന്നീട് സെയ്ന്‍റെ വീഡിയോ പങ്കുവച്ചയാൾ തന്നെയാണ് പോലീസിനെ വിവരം അറിയച്ചതെന്നും തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോൾ. തങ്ങളുടെ വലയില്‍ നിന്നും മീന്‍ മോഷ്ടിക്കാതിരിക്കാന്‍ മീന്‍ പിടിത്തക്കാര്‍ സ്രാവുകളെ ഉപദ്രവിക്കുന്നത് സാധാരണമാണെന്നും എന്നാല്‍, സെയ്ന്‍ അന്ന് പകയോടെയാണ് പെരുമാറിയിരുന്നത് എന്നായിരുന്നു പോലീസിനോട് പറഞ്ഞത്. അന്നേ ദിവസം പിടിച്ച മീനെല്ലാം സ്രാവ് അടിച്ച് മാറ്റിയതില്‍ ദേഷ്യം പൂണ്ട സെയ്ന്‍ സ്രാവിനെ പകയോടെ അക്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ ഇതിന് മുമ്പും ധാരാളം സ്രാവുകളെ തലയ്ക്ക് വെട്ടി കൊന്നിട്ടുണ്ടെന്ന് സെയ്ന്‍ പോലീസിനോട് സമ്മതിച്ചു. കോടതി സെയ്ന് 10,000 ഡോളര്‍ പിഴ ഇട്ടു. ജൂണ്‍ 26 ന് കുറ്റപത്രം സമർപ്പിക്കും.