പിഞ്ചുകുഞ്ഞുങ്ങൾ മുതൽ കൗമാരക്കാരും മുതിർന്നവരും അടക്കമുള്ള കുറഞ്ഞത് അഞ്ച് ഹിമയുഗ മനുഷ്യരുടെ രണ്ട് പാതകളിലായി 85 ഓളം കാല്‍പ്പാടുകള്‍  2,800 സ്ക്വയര്‍മീറ്റര്‍ പ്രദേശത്തായി വ്യാപിച്ച് കിടക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.


ഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സൈന്‍റിഫിക് ജേര്‍ണലില്‍ മനുഷ്യന്‍റെ പൂര്‍വ്വപിതാക്കന്മാരുടെ കാലടികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആയിരമല്ല, 90,000 വര്‍ഷം പഴക്കമുള്ള കാലടികളാണ് ഇവയെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. മൊറോക്കൻ തീരത്ത് നിന്നാണ് ഇത്രയേറെ പഴക്കമുള്ള മനുഷ്യന്‍റെ കാലടികള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വളരെ അപൂര്‍വ്വമായാണ് പുരാതന മനുഷ്യന്‍റെ അവശിഷ്ടങ്ങള്‍ ലോകത്ത് കണ്ടെടുക്കപ്പെട്ടിട്ടൊള്ളൂ. അവ തന്നെ കാലപ്പഴക്കം മൂലം ഏറെ നാശം നേരിട്ടവയും ആയിരിക്കും. എന്നാല്‍ ചില പൌരാണിക അവശിഷ്ടങ്ങള്‍ പ്രകതി തന്നെ സംരക്ഷിക്കുന്നു. ഇവ പിന്നീട് വലിയ കേടുപാടുകളില്ലാതെ തന്നെ കണ്ടെത്താന്‍ കഴിയുന്നു. സ്പെയിനുമായി ഏറ്റവും അടുത്ത് കിടക്കുന്ന ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. 

ഇത്തരത്തില്‍ വലിയ കേടുപാടുകളില്ലാത്ത നിലയിലായിരുന്നു 90,000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യര്‍ അവശേഷിപ്പിച്ച ആ കാല്‍പാടുകള്‍. മൊറോക്കൻ തീരത്ത് മണലിന്‍റെ അടിയിലായി മറഞ്ഞ് കിടക്കുകയായിരുന്നു ഈ കാല്‍പാടുകളെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. തീരത്തെ മണല്‍ കടലെടുത്തപ്പോഴാണ് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ആ കാല്‍പ്പാടുകള്‍ വെളിപ്പെട്ടത്. യാദൃശ്ചികമായാണ് ഈ കാല്‍പ്പാടുകള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സമുദ്രതീരത്തെ പാറകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിനിടെയാണ് സമീപത്തായി മനുഷ്യന്‍റെതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കൂടുതല്‍ നിരീക്ഷണത്തില്‍ നിന്നാണ് ഇവ മനുഷ്യന്‍റെതാണെന്ന് വ്യക്തമായത്. 

'പൊളിയല്ലേ...'; ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ 'ഡേറ്റിംഗും ബന്ധങ്ങളും', വേറെയുമുണ്ടെന്ന് സോഷ്യല്‍ മീഡിയ !

പിഞ്ചുകുഞ്ഞുങ്ങൾ മുതൽ കൗമാരക്കാരും മുതിർന്നവരും അടക്കമുള്ള കുറഞ്ഞത് അഞ്ച് ഹിമയുഗ മനുഷ്യരുടെ രണ്ട് പാതകളിലായി 85 ഓളം കാല്‍പ്പാടുകള്‍ 2,800 സ്ക്വയര്‍മീറ്റര്‍ പ്രദേശത്തായി വ്യാപിച്ച് കിടക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കടലിന് സമീപത്തെ ബീച്ചിന്‍റെ സാമീപ്യം, ചെളിയുടെ ഘടന, വേലിയേറ്റം, മറ്റ് അജ്ഞാത സംഭവങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ സംരക്ഷണത്തെ സ്വാധീനിച്ചതായി ഗവേഷണ സംഘം കരുതുന്നു. എന്നാല്‍ ഇവരെന്തിന് കടല്‍ത്തീരത്തെത്തി എന്ന ചോദ്യത്തിന് ഉത്തരമില്ല. ഭക്ഷണമോ വിശ്രമമോ ആയിരിക്കാം അവരുടെ ലക്ഷ്യമെന്നും ഗവേഷണ സംഘം കരുതുന്നു. അതേ സമയം അവര്‍ അലസമായി നടക്കുകയായിരുന്നുവെന്നും നേര്‍രേഖയിലുള്ള ഒരു ബീച്ച് വഴി അവര്‍ കണ്ടെത്തിയിരുന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ഏകദേശം 11,700 വർഷങ്ങൾക്ക് മുമ്പാണ് അവസാന ഹിമയുഗം എന്നറിയപ്പെടുന്ന പ്ലീസ്റ്റോസീൻ കാലഘട്ടം അവസാനിച്ചത്.

സുഹൃത്ത് നല്‍കിയ പഫര്‍ ഫിഷ് കറിവച്ച് കഴിച്ചു; 46 കാരന് ദാരുണാന്ത്യം !

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹോമോ സാപ്പിയൻസ് ചരിവുള്ള കടൽത്തീരങ്ങളിലൂടെ നടന്നിരിക്കാമെന്ന് ഈ കണ്ടെത്തല്‍ തെളിയിക്കുന്നതായി ഗവേഷണ സംഘത്തലവന്‍ മൗൻസെഫ് സെഡ്രാറ്റി അവകാശപ്പെട്ടു. "കടലിൽ വേലിയേറ്റം കുറഞ്ഞപ്പോള്‍ ഞങ്ങളുടെ സംഘം തീരത്തിന്‍റെ താഴ്ന്ന പ്രദേശത്തേക്ക് നീങ്ങി. ഈ സമയത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ആദ്യ കാല്‍പ്പാട് കണ്ടപ്പോള്‍ ഞങ്ങൾ ആശ്ചര്യപ്പെട്ടു. ആദ്യം, ഇത് ഒരു കാൽപ്പാടാണെന്ന് ഞങ്ങൾ വിശ്വസിച്ചില്ല, പക്ഷേ, പിന്നീട് കൂടുതല്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. കാൽപ്പാടുകൾക്ക് എത്ര പഴക്കമുണ്ടെന്ന് നിർണ്ണയിക്കാൻ ഞങ്ങൾ ലൂമിനസെൻസ് ഡേറ്റിംഗ് ഉപയോഗിച്ചു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിന്‍റെ തീരപ്രദേശത്ത് നിന്നും 8,200 വര്‍ഷം പഴക്കമുള്ള കാല്‍പാടുകള്‍ 2022 ല്‍ കണ്ടെത്തിയിരുന്നു. 

തീ, പിന്നെ തലങ്ങും വിലങ്ങും സ്പ്രേ പെയിന്‍റ്; അഞ്ച് മിനിറ്റിനുള്ളിൽ ആപ്പിൾ ലാപ്ടോപ്പിന് മുകളിൽ 'മാസ്റ്റർപീസ്'