ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 3.84 കോടി മുടക്കി നാല് കിടപ്പുമുറികളുള്ള ഒരു വീട് ദമ്പതികള്‍ സ്വന്തമാക്കിയത്. പുതിയ വീട്ടിലെ പുതിയ ജീവിതം കൊതിച്ച് ചെന്ന അവരെ കാത്തിരുന്നത് അത്ര രസകരമായ കാഴ്ചകളായിരുന്നില്ല. 


ഷ്ടപ്പെട്ട രീതിയിലുള്ള ഒരു വീട് സ്വന്തമാക്കുകയെന്നത് എല്ലവരുടെയും എക്കാലത്തെയും സ്വപ്നമാണ്. അതിനായി സുഖസൌകര്യങ്ങള്‍ കുറച്ചും ലോണുകളെടുത്തും പണം സ്വരൂക്കൂട്ടാന്‍ ശ്രമങ്ങൾ നടത്തുന്നു. ഏറെ ത്യാഗങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം ഒരു വീട് പണി പൂർത്തിയായി വരുമ്പോള്‍. അതല്ലെങ്കില്‍ വിലയ്ക്ക് വാങ്ങിക്കഴിഞ്ഞ് അവിടെ താമസിക്കാന്‍ പറ്റിയില്ലെങ്കിലോ? അതെ അത്തരമൊരു അനുഭവത്തിലൂടെയാണ് യുകെയിലെ ദമ്പതികളായ വാൾട്ടർ ബ്രൗണിന്‍റെയും ഭാര്യ ഷാരോൺ കെല്ലിയുടെയും ജീവിതം കടന്ന് പോകുന്നത്. 

അടുത്ത കാലത്താണ് വാള്‍ട്ടറും ഷാരോണു കൂടി യുകെയിലെ കോളർട്ടണില്‍ നാല് കിടപ്പുമുറികളുള്ള ഒരു വീട് വാങ്ങിയത്. 3,58,000 പൗണ്ടിന്, ഏകദേശം 3.84 കോടി രൂപയ്ക്കായിരുന്നു ഇരുവരും തങ്ങളുടെ വീട് വാങ്ങിയത്. എന്നാല്‍, പെട്ടെന്ന് തന്നെ പുതിയ വീട്ടില്‍ താമസിക്കാനുള്ള ഇരുവരുടെയും ആഗ്രഹത്തിന് മങ്ങലേറ്റു. അതിന് കാരണമായത് കിടപ്പുമുറിയില്‍ നിന്നുള്ള ഒരു കാഴ്ചയായിരുന്നു. മനോഹരമായ വീടിന്‍റെ സമീപത്ത് മനോഹരമായ ഭൂപ്രകൃതിക്കായി ജനല്‍ തുറന്ന ഇരുവരും കണ്ടത് പ്രദേശത്തെ മാലിന്യ കൂമ്പാരം. അതും ഏക്കറ് കണക്കിന്. ഇരുവരും അധികൃതരോട് വീടിന് സമീപത്തെ മാലിന്യ കൂമ്പാരം മാറ്റാന്‍ ആവശ്യപ്പെട്ട് പരാതികള്‍ നല്‍കിയെങ്കിലും ഒന്നിലും നടപടിയുണ്ടായില്ല. 

പറന്നു പോയ ഡ്രോണിനെ ചാടിക്കടിച്ച് മുതല, പിന്നാലെ വായില്‍ വച്ച് സ്ഫോടനം; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

ജനാലകള്‍ അടച്ചാലും മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള അസഹ്യമായ ദൂര്‍ഗന്ധം വീട്ടില്‍ ഇരിക്കാന്‍ പോലും അവരെ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വാൾട്ടർ ഇതിനിടെ പ്രോപ്പർട്ടി ഡെവലപ്പർമാരെ മാലിന്യകൂമ്പാരം നീക്കാന്‍ ആവശ്യപ്പെട്ടു. നീക്കാമെന്ന് അവര്‍ സമ്മതിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, പ്രദേശത്തെ റോഡുകളെല്ലാം മോശമായിരുന്നു. ഇത്രയും വലിയ തുകയ്ക്ക് ചാടിക്കയറി വീട് വാങ്ങേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ ദമ്പതിമാര്‍ പറയുന്നതും. വീട് വാങ്ങുന്നത് പോലെ തന്നെ വീടിന്‍റെ ചുറ്റുപാടുകളെ കുറിച്ച് അന്വേഷിക്കുന്നതു പ്രധാനമാണെന്നും ഇരുവരും കൂട്ടിചേർക്കുന്നു. 

കൈ കൊണ്ട് പോലും തൊട്ട് പോയേക്കരുത്; യുഎസില്‍ ആശങ്ക നിറച്ച് തവിട്ട് നിറത്തിലുള്ള മഞ്ഞ് വീഴ്ച