പഴയൊരു യൂറോപ്യന്‍ ധാന്യപ്പുര വെറം ഒരു യൂറോയ്ക്ക് ലഭിക്കുമെന്നായപ്പോൾ. അതും മദ്യപിച്ച് ഇരിക്കുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം വാങ്ങിയത്. എന്നാല്‍ വെറും ആറ് വര്‍ഷം കൊണ്ട് അത് മനോഹരമായ ഒരു കുഞ്ഞ് വീടായി മാറി. 


റുവർഷം മുൻപാണ് ഡെർബിഷെയറിൽ നിന്നുള്ള ദമ്പതികൾ വെറും 115 രൂപ മുടക്കി ഒരു ധാന്യപ്പുര സ്വന്തമായി വാങ്ങിയത്. പിന്നീട് അത് നവീകരിച്ച അവർ, അതിനെ തങ്ങളുടെ സ്വപ്നഭവനമാക്കി മാറ്റി. ആറ് വർഷങ്ങൾക്കിപ്പുറം മനോഹരമായ ഒരു വീടായി മാറിയ ആ കെട്ടിടത്തിന്‍റെ ഇന്നത്തെ മൂല്യം 4.6 ലക്ഷം രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ഒരു ഓൺലൈൻ ഷോപ്പിങ്ങിനിടയിലാണ് ബോബ് കാംബെല്ലും ഭാര്യ കരോൾ ആനും ഈ ബെയിൽ ലിസ്റ്റ് ചെയ്തിരുന്ന ഈ ധാന്യപ്പുര വാങ്ങിയത്. ഇത് വാങ്ങുന്ന സമയത്ത് താൻ നന്നായി മദ്യപിച്ചിരുന്നു എന്നാണ് ബോബ് പറയുന്നത്. സ്വബോധത്തിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ താനത് വാങ്ങുകയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഏതായാലും 115 രൂപ അതായത്, വെറും £1 മുടക്കിയാണ് ഇവർ ഈ പഴയ ധാന്യ പുര സ്വന്തമാക്കിയത്. ആദ്യം അതൊരു മണ്ടൻ തീരുമാനമായി തോന്നിയെങ്കിലും പിന്നീട് തങ്ങളുടെ സ്വപ്നഭവനം അതിൽ പിറവി കൊള്ളുകയായിരുന്നു എന്ന് ഇവർ കൂട്ടിച്ചേര്‍ക്കുന്നു.

YouTube video player

ധാന്യപ്പുര സ്വന്തമാക്കിയ ശേഷം, ബോബും കരോൾ ആനും അതിന്‍റെ നവീകരണത്തിനായി ഏകദേശം £4,000 (4.6 ലക്ഷം രൂപ) ചെലവഴിച്ചു. ആറ് വർഷത്തോളമായി നടത്തിവരുന്ന നവീകരണ പ്രവർത്തികൾക്കൊടുവിൽ മനോഹരമായി മാറിയ ഈ വീട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. വീടിനുള്ളിൽ ഒരു കിടക്ക, കുളിമുറി, അടുക്കള, ഡൈനിങ് ടേബിൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളുണ്ട്, ഒരു വീട് നൽകുന്ന എല്ലാ സുരക്ഷിതത്വവും ഇത് തങ്ങൾക്ക് നൽകുന്നുണ്ടെന്നാണ് ഏറെ സന്തോഷത്തോടെ ഈ ദമ്പതികൾ പങ്കുവെക്കുന്നത്. ലിവിംഗ് ബിഗ് ഇന്‍ എ ടൈനി ഹൗസ് എന്ന് യൂട്യൂബ് ചാനലില്‍ ഈ വീടിനെ കുറിച്ച് വിശദമായി പരിചയപ്പെടുത്തുന്നു.