യുഎസിലെ പുതിയ ശമ്പള സുതാര്യതാ നിയമ പ്രകാരമാണ് തന്‍റെ അതേ ജോലിക്ക് ഉയര്‍ന്ന വേതനം പ്രഖ്യപിച്ച് കമ്പനി അപേക്ഷ ക്ഷണിച്ചതായി കിംബർലി മനസിലാക്കിയത്. 


രേ തൊഴില്‍ ചെയ്യുന്നവര്‍ക്ക് പല ശമ്പളം നല്‍കി, തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷം നിലനിര്‍ത്തി അവരെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിപ്പിച്ച് കൂടുതല്‍ ലാഭം നേടാനാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ ശ്രമിക്കുന്നത്. പുതിയൊരാളെ കമ്പനിയിലേക്ക് എടുക്കുമ്പോള്‍ കൂടിയ ശമ്പളം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ എന്നാല്‍, നിലവിലുള്ള തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാറില്ല. ഇത്തരത്തിലുള്ള ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ന്യൂയോർക്ക് സിറ്റിയിലെ താമസക്കാരിയായ കിംബർലി ഗുയെൻ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. താന്‍ ജോലി ചെയ്യുന്ന കമ്പനി, തന്‍റെ അതേ ജോലിക്ക് അതും ഉയര്‍ന്ന ശമ്പളത്തില്‍ പുതിയ ആളെ അന്വേഷിക്കുന്നതായി ലിങ്ക്ഡ്നിൽ നിന്നും കിംബർലി ഗുയെൻ മനസിലാക്കി. യുഎസിലെ പുതിയ ശമ്പള സുതാര്യതാ നിയമ പ്രകാരമാണ് തന്‍റെ അതേ ജോലിക്ക് ഉയര്‍ന്ന വേതനം പ്രഖ്യപിച്ച് കമ്പനി അപേക്ഷ ക്ഷണിച്ചതായി കിംബർലി മനസിലാക്കിയത്. 

Scroll to load tweet…

കൂടുതല്‍ വായനയ്ക്ക്: 'ഇന്ത്യയില്‍ മാത്രമുള്ള ദൃശ്യങ്ങള്‍'; മുന്‍ ടയറുകള്‍ ഉയര്‍ത്തി ചരക്കുമായി പോകുന്ന ട്രാക്ടറിന്‍റെ വീഡിയോ വൈറല്‍

25-കാരിയായ കിംബർലി നിലവിൽ സിറ്റി ഗ്രൂപ്പിന്‍റെ സ്ഥാപനത്തില്‍ കരാർ അടിസ്ഥാനത്തിൽ യുഎക്സ് റൈറ്ററായി ജോലി ചെയ്യുകയാണ്. ഇതേ ജോലിക്കാണ് കിംബർലി എൻഗുയെന് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനി പുതിയ ജോലിക്കാരെ തേടിയത്. ലിങ്ക്ഡ്നിൽ ഇക്കാര്യം മനസിലാക്കിയ കിംബർലി ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലിക്കായി പുതിയ അപേക്ഷ നല്‍കി. തനിക്ക് കമ്പനി ഇപ്പോള്‍ തരുന്നതിനേക്കാള്‍ 32,000 ഡോളറിനും 90,000 ഡോളറിനും (26 ലക്ഷം - 74 ലക്ഷം രൂപ ) ഇടയിലുള്ള തുക പുതിയ ആള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അതിനാല്‍ താനും ജോലിക്ക് അപേക്ഷ നല്‍കിയെന്നുമാണ് കിംബര്‍ലി ട്വിറ്ററില്‍ കുറിച്ചത്. 

കൂടുതല്‍ വായനയ്ക്ക്: രണ്ട് ഭാര്യമാര്‍, ഓരോ ഭാര്യമാർക്കുമൊപ്പം അര ആഴ്ച വീതം, ഞായറാഴ്ച ഭർത്താവിന് സ്വന്തം!

ഒരു കരാറുകാരനെന്ന നിലയിൽ തനിക്ക് പ്രതിവർഷം 85,000 ഡോളർ (64 ലക്ഷം രൂപ) സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്നും എന്നാല്‍ ജോലിയിൽ പ്രവേശിച്ചപ്പോൾ, ജോലി സ്ഥിരപ്പെടുത്താമെന്ന് അറിയിച്ചിരുന്നതായും കിംബര്‍ലി പറഞ്ഞതായി സിഎൻബിസി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷം മുതല്‍ എട്ട് വര്‍ഷം വരെ അനുഭവജ്ഞാനം വേണ്ട ജോലിക്ക് പ്രതിവര്‍ഷം 1,17,200 ഡോളറിനും 1,75,800 ഡോളറിനും (96.4 ലക്ഷം - 1.4 കോടി രൂപ) ഇടയിൽ നൽകുമെന്നാണ് കമ്പനി ലിങ്ക്ഡ്നിലെ പുതിയ അപേക്ഷയില്‍ അറിയിച്ചിരുന്നത്. കരാര്‍ സേവനങ്ങള്‍ക്ക് നിലവിലെ മാർക്കറ്റ് നിരക്കനുസരിച്ചുള്ള ശമ്പളം നല്‍കുന്നുണ്ടെന്ന് സിറ്റി ഗ്രൂപ്പ് അറിയിച്ചതായും സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. 

തന്‍റെ തുച്ഛമായ ശമ്പളത്തെ കുറിച്ച് മാനേജരോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതൊന്നും പരിഗണിച്ചതേയില്ല. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് ആ തുക നല്‍കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണെന്നും കിംബർലി കൂട്ടിചേര്‍ത്തു. താന്‍ പുതിയ ജോലിക്ക് അപേക്ഷിച്ചത് കിംബര്‍ലി ട്വിറ്ററില്‍ പങ്കുവച്ചതിന് പിന്നാലെ സ്ഥാപനത്തില്‍ അതൊരു ചര്‍ച്ചയായി. എന്നാല്‍ കരാറുകാരുടെ ശമ്പളത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു സിറ്റി ഗ്രൂപ്പിന്‍റെ വെളിപ്പെടുത്തല്‍. 

കൂടുതല്‍ വായനയ്ക്ക്: സൗദി - ഇറാന്‍ സൗഹൃദം; ഒപ്പം പശ്ചിമേഷ്യയില്‍ ശക്തമാകുന്ന ചൈനീസ് സാന്നിധ്യവും