. 60 വയസ്സിനും 78 വയസ്സിനും ഇടയിൽ പ്രായമുള്ള 100 ലധികം മുതിർന്ന പൗരന്മാരാണ് സ്കൈ ഡൈവിംഗ്ങ്ങിന്‍റെ ഭാഗമായത്. ഇവരിൽ ഭൂരിഭാഗം ആളുകളും ജീവിതത്തിൽ ആദ്യമായി ആകാശ യാത്ര തന്നെ നടത്തുന്നവരായിരുന്നു എന്നാണ് സ്കൈ ഡൈവ് പെറിസ് പറയുന്നത്. 


ഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ. 60 വയസ്സിന് മുകളിൽ പ്രായമുള്ള നൂറിലധികം മുതിർന്ന പൗരന്മാർ അടങ്ങുന്ന ഈ സംഘം വിജയകരമായി സ്കൈ ഡൈവിംഗ് നടത്തിയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. 'സ്‌കൈ ഡൈവേഴ്‌സ് ഓവർ സിക്‌സ്റ്റി' എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പിലെ അംഗങ്ങൾ രണ്ട് റെക്കോർഡുകളാണ് ഇപ്പോൾ തങ്ങളുടെ പേരിലേക്ക് തിരുത്തിക്കുറിച്ചിരിക്കുന്നത്.

സതേൺ കാലിഫോർണിയ സ്കൈ ഡൈവിംഗ് ഏജൻസിയായ സ്കൈഡൈവ് പെറിസ് ആണ് മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. 60 വയസ്സിനും 78 വയസ്സിനും ഇടയിൽ പ്രായമുള്ള 100 ലധികം മുതിർന്ന പൗരന്മാരാണ് സ്കൈ ഡൈവിംഗ്ങ്ങിന്‍റെ ഭാഗമായത്. ഇവരിൽ ഭൂരിഭാഗം ആളുകളും ജീവിതത്തിൽ ആദ്യമായി ആകാശ യാത്ര തന്നെ നടത്തുന്നവരായിരുന്നു എന്നാണ് സ്കൈ ഡൈവ് പെറിസ് പറയുന്നത്. ഒരു കൂട്ടം ആളുകളുടെ ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ തങ്ങൾക്ക് സന്തോഷവും പിന്തുണ നൽകി കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് സ്കൈഡൈവ് പെറിസ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

View post on Instagram

പ്രമുഖ എയർവെയ്സ് കമ്പനി 8 ലക്ഷം രൂപയുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ വിറ്റത് വെറും 25,000 രൂപയ്ക്ക് !

പരസ്പരം കൈകോർത്ത് പിടിച്ച് ആകാശ യാത്ര അവിസ്മരണീയമാക്കുന്ന നൂറിലധികം വരുന്ന മുതിർന്ന പൗരന്മാരുടെ ചിത്രങ്ങളും സ്കൈഡൈവ് പെറിസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഒരുപക്ഷേ ഒരു കൂട്ടം ആളുകളുടെ ഒരിക്കലും സാധ്യമാകാൻ ഇടയില്ലാതിരുന്ന ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി നൽകിയ സ്കൈഡൈവ് പെറിസിന് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

രോഗിയായ ഭാര്യക്ക് ഭക്ഷണം നൽകുന്ന വൃദ്ധന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍