Asianet News MalayalamAsianet News Malayalam

കുടിക്കും മുമ്പേ പാമ്പാവും; ഇത് നല്ല വിഷപ്പാമ്പിനെയിട്ടുവച്ച വിസ്‍കി..!

ഈ വീഡിയോയിൽ ഹബുഷു എന്ന വിസ്കിയുടെ കുപ്പിയാണ് കാണുന്നത്. ജപ്പാനിലെ ഒകിനാവയിലെ ഉപോഷ്ണമേഖലാ ദ്വീപുകളിൽ നിന്നുള്ള പരമ്പരാഗത മദ്യമാണത്രെ ഈ പാമ്പ് വൈൻ.

Habushu snake Whiskey in japan rlp
Author
First Published Dec 8, 2023, 7:45 PM IST

സാംസ്കാരികപൈതൃകം കൊണ്ടും പ്രകൃതിഭം​ഗി കൊണ്ടും ഭക്ഷണത്തിലെ വൈവിധ്യം കൊണ്ടും ഒക്കെ അറിയപ്പെടുന്ന രാജ്യമാണ് ജപ്പാൻ. അതുപോലെ തന്നെ ജപ്പാൻകാരുടെ ഡ്രിങ്ക്സും ഒട്ടും മോശമല്ല. പക്ഷേ, എന്തിനെയും കടത്തിവെട്ടുന്ന ഒരു ഐറ്റം കൂടിയുണ്ട് അതിൽ എന്നാണ് ഈ വൈറൽ പോസ്റ്റ് പറയുന്നത്. അതാണ് സ്നേക്ക് വിസ്‍കി അഥവാ പാമ്പ് വിസ്കി. സാധാരണ വെള്ളമടിച്ചു കഴിഞ്ഞാൽ ആളുകൾ പാമ്പാകാറുണ്ട്. എന്നാൽ ഇത് ആ പാമ്പല്ല നല്ല ഒറിജിനൽ പാമ്പാണത്രെ. 

ട്രാവൽ ബൈ ട്രാവ്‌ലി എന്ന പേരിലുള്ള ട്രാവൽ പേജാണ് ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ഈ വീഡിയോയിൽ ഹബുഷു എന്ന വിസ്കിയുടെ കുപ്പിയാണ് കാണുന്നത്. ജപ്പാനിലെ ഒകിനാവയിലെ ഉപോഷ്ണമേഖലാ ദ്വീപുകളിൽ നിന്നുള്ള പരമ്പരാഗത മദ്യമാണത്രെ ഈ പാമ്പ് വൈൻ. നമ്മുടെ സാധാരണ വിസ്കിയിൽ നിന്നും ഇത് വ്യത്യസ്തമാവാൻ കാരണം അതിലുള്ള പാമ്പ് തന്നെയാണ്. ഹബു എന്ന് വിളിക്കുന്ന പാമ്പുകളാണ് ഈ മദ്യത്തിൽ ഉണ്ടാവുക. ഇതൊരു വിഷപ്പാമ്പാണ്. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതിൽ ഒരാളുടെ കമന്റിൽ ഈ മദ്യത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. അതിൽ പറയുന്നത് ഇങ്ങനെയാണ്, 'ഇത് കണ്ട് അത്ഭുതപ്പെടുന്ന എല്ലാവരോടും, ഇത് ഹബുഷു എന്ന പാമ്പാണ്. അത് ഒകിനാവയിലെ ഏറ്റവും വിഷം കൂടിയ പാമ്പാണ്. ഈ ഇനത്തിൽ പെടുന്ന അനേകം പാമ്പുകൾ അവിടെയുണ്ട്. പ്രദേശവാസികൾ ഈ പാമ്പിനെ മദ്യത്തിലിട്ട് വയ്ക്കും. വിഷം മദ്യത്തിൽ കലരുന്നത് വരെയാണ് ഇട്ട് വയ്ക്കുന്നത്. 20-30 മിനിറ്റ് നേരത്തേക്ക് കരളിനെ മയക്കും എന്നതൊഴിച്ചാൽ ഇത് കുടിക്കുന്നത് കൊണ്ട് മറ്റൊരു പ്രശ്നവുമില്ല.'

വായിക്കാം: 10 -ാം വയസ്സിൽ കോളേജിൽ, 16 -ാം വയസ്സിൽ പിഎച്ച്‍ഡി, ഇപ്പോള്‍ വെറുതെയിരിപ്പ്, ചെലവ് നോക്കുന്നത് അച്ഛനുമമ്മയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios