താന്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ബിസിനസില്‍ നിന്ന് ലാഭമുണ്ടാകാനും നിക്ഷേപങ്ങള്‍ ആക്രമണാത്മകമായ തരത്തില്‍ ഇരട്ടിയാക്കാനും കഴിയുമെന്നും ഹെയ്ഡന്‍ പറയുന്നു.
സാധാരണയായി ആളുകള്‍ 55-60 വയസുവരെ ജോലി ചെയ്യുകയും അതിന് ശേഷം വിരമിക്കലിനെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു. എന്നാല്‍, ഹെയ്ഡന്‍ ബൗള്‍സ് തന്‍റെ 22-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 17 -വയസില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് വിരാമമിട്ട് സ്കൂള്‍ വിട്ടിറങ്ങിയ ആളാണ് ഹെയ്ഡന്‍ ബൗള്‍സ്. പഠനം ഉപേക്ഷിച്ച് സ്കൂള്‍ വിട്ടിറങ്ങിയതിന് പിന്നാലെ അദ്ദേഹം ഓണ്‍ലൈന്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ഇക്കോസീസണ്‍ എന്ന സൈറ്റ് തുടങ്ങി. ഇതുവഴി ധാരാളം സാമ്പാദിച്ച് തുടങ്ങിയപ്പോള്‍ ഒരു റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോ നിര്‍മ്മിച്ച് പണം അതില്‍ നിക്ഷേപിച്ചു. "എനിക്ക് 17 വയസ്സുള്ളപ്പോൾ തന്നെ ബിസിനസ്സിൽ നിന്ന് ഗണ്യമായ വരുമാനം നേടാൻ തുടങ്ങിയിരുന്നു, ഇ-കൊമേഴ്‌സ് വ്യവസായമായിരുന്നു അത്," ഹെയ്ഡന്‍ ബൗള്‍സ് പറയുന്നു.
"ഇപ്പോഴും ഞാന്‍ ജോലി ചെയ്യുന്നുണ്ട്. കാരണം എനിക്ക് ജോലി ചെയ്യാന്‍ വളരെ ഇഷ്ടമാണ്. പക്ഷേ, റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള പണം എന്നെ സാങ്കേതികമായി വിരമിക്കുന്നതിന് നിര്‍ബന്ധിക്കുന്നു. എനിക്ക് ലഭിക്കുന്ന പണം എന്‍റെ ജീവിത ശൈലിയെ പിന്തുണയ്ക്കുന്നു." ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു. 18 -ാം വയസില്‍ സ്വന്തമായി ഒരു ലംബോര്‍ഗിനി വാങ്ങാനുള്ള സമ്പാദ്യം ഹെയ്ഡന് ഉണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം അദ്ദേഹം ഒരു കോടീശ്വരനായി. 'കഴിഞ്ഞ വര്‍ഷം ഇ-കൊമേഴ്സ് വഴി തനിക്ക് 15 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 120 കോടി രൂപ) വരുമാനവും 3 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 24 കോടി രൂപ) ലാഭവും ഉണ്ടായെന്ന്' ഹെയ്ഡന്‍ വ്യക്തമാക്കുന്നു. ലാഭം തന്‍റെ ബിസിനസ് പങ്കാളിയുമായി പങ്കിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍റെ വിദ്യാഭ്യാസ കമ്പനിയായ EcommSeason വഴി 4 മില്യൺ ഡോളറും (32 കോടി) റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ നിന്ന് 1.5 മില്യൺ ഡോളറും (12 കോടി) അദ്ദേഹം സമ്പാദിച്ചു. കൂടെ തന്‍റെ ബിസിനസ് തന്ത്രവും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ബിസിനസ്, ഒരു കാര്യത്തില്‍ മാത്രം ഫോക്കസ് ചെയ്യുന്നതാണെന്നും അത് ദീര്‍ഘകാലത്തേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലുമാണെങ്കില്‍ അവയ്ക്ക് കൃത്യമായ അക്കൗണ്ടബിലിറ്റി ഉണ്ടാക്കാനും' ഹെയ്ഡന്‍ ആവശ്യപ്പെടുന്നു. മാത്രമല്ല, കോടീശ്വരന്മാരാകാന്‍ നിങ്ങള്‍ ഉണ്ടാക്കുന്നതിന്‍റെ 20 ശതമാനമോ അതില്‍ കുറവോ ഉപയോഗിച്ച് ജീവിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഇത്രയും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ബിസിനസില്‍ നിന്ന് ലാഭമുണ്ടാകാനും നിക്ഷേപങ്ങള്‍ ആക്രമണാത്മകമായ തരത്തില്‍ ഇരട്ടിയാക്കാനും കഴിയുമെന്നും ഹെയ്ഡന്‍ പറയുന്നു. 'ഇതിനെക്കാള്‍ എല്ലാം ഉപരിയായി മറ്റെന്തിനെക്കാളും നിങ്ങള്‍ നിങ്ങളുടെ വരുമാനത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കണം.' ഹെയ്ഡന്‍ തന്‍റെ വിജയതന്ത്രം വെളിപ്പെടുത്തി.
ഓടുന്ന ബൈക്കില്‍ മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ വൈറല്‍
