അരിസോണ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കൗമാരക്കാരുടെ മൊബൈലിൽ കുറഞ്ഞത് 17,000 ബാക്ടീരിയകളുണ്ടെന്ന് കണ്ടെത്തിയത്. ഇത് സാധാരണ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 10 മടങ്ങ് കൂടുതലാണ്.


രു ദിവസത്തിൽ നമ്മൾ ഏറ്റവും കൂടുതൽ തവണ കൈകൊണ്ട് തൊടുന്ന വസ്തു ഏതാണെന്ന് ചോദിച്ചാൽ സംശയലേശമന്യേ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം മൊബൈൽ ഫോൺ എന്നായിരിക്കും. പൊതു യാത്രകൾ മുതൽ തീന്മേശ വരെ എല്ലായിടത്തും നമുക്കൊപ്പമുള്ള ഈ മൊബൈൽ ഫോണുകളിൽ പൊതുശൗചാലയങ്ങളിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നുവെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ. മമിന തുരെഗാനോയുടെ വെളിപ്പെടുത്തൽ. ഇത് നിരവധി ചർമ്മ രോഗങ്ങൾക്ക് കാരണം ആകുമെന്നും ഇവർ പറയുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള ഡോ. മമിന അടുത്തിടെ തന്‍റെ ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

നമ്മുടെ മൊബൈൽ ഫോണുകൾ എപ്പോഴും ബാക്ടീരിയകളാൽ മൂടപ്പെട്ടതാണെന്ന് ഡോ. മമിന അവകാശപ്പെടുന്നു. പൊതുശൗചാലയങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ നമ്മുടെ മൊബൈൽ ഫോണിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. മൊബൈൽ ഫോൺ എപ്പോഴും നമ്മൾ കൈകൊണ്ട് സ്പർശിക്കുന്നത് കൊണ്ട് തന്നെ ഈ ബാക്ടീരിയകൾ എളുപ്പത്തിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഇവർ പറയുന്നത്. കൂടാതെ ഫോണിൽ സംസാരിക്കുമ്പോൾ മുഖത്തോട് ചേർത്ത് പിടിച്ച് സംസാരിക്കുന്നതിനാൽ ഈ ബാക്ടീരിയകൾ മുഖക്കുരു ഉൾപ്പെടെയുള്ള നിരവധി ചർമ രോഗങ്ങൾക്കും കാരണമാകുമെന്ന് ഇവർ പറയുന്നു.

17.5 ലക്ഷം രൂപയുടെ പുതിയ കാർ കഴുതകളെ കൊണ്ട് വലിപ്പിച്ച് ഉടമ; വൈറലായി വീഡിയോ

മൊബൈൽ ഫോൺ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും ഇവർ തന്‍റെ ടിക്ക് ടോക് വീഡിയോയിൽ പറയുന്നുണ്ടെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. മൊബൈൽ ഫോൺ വൃത്തിയാക്കുന്നതിനായി വൈപ്പുകൾ ഉപയോഗിച്ചോ സോപ്പ് വെള്ളത്തിൽ മുക്കിയ തുണി അല്ലെങ്കിൽ 70 ശതമാനത്തിൽ അധികം സാന്ദ്രതയുള്ള മദ്യം എന്നിവ ഉപയോഗിച്ചോ നനച്ച് തുടയ്ക്കുന്നത് നന്നായിരിക്കുമെന്നാണ് ഡോ മമിന നിർദ്ദേശിക്കുന്നത്. അരിസോണ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കൗമാരക്കാരുടെ മൊബൈലിൽ കുറഞ്ഞത് 17,000 ബാക്ടീരിയകളുണ്ടെന്ന് കണ്ടെത്തിയത്. ഇത് സാധാരണ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 10 മടങ്ങ് കൂടുതലാണ്.

18,000 വര്‍ഷം പഴക്കമുള്ള നായയുടെ മമ്മി; നിഗൂഢത പരിഹരിച്ചെന്ന് ശാസ്ത്രജ്ഞര്‍