1903 -ൽ സർ ഹെൻറി ന്യൂമാൻ എന്ന വേട്ടക്കാരൻ ഹെൻ‍റിയെ പിടികൂടി. അതോടെ അവന്റെ ആ ജീവിതം അവസാനിക്കുകയും പുതിയൊരു ജീവിതം തുടങ്ങുകയും ആയിരുന്നു. സർ ഹെൻറി ന്യൂമാന്റെ പേര് തന്നെയാണ് അവന് നൽകിയതും. 

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയായി അറിയപ്പെടുന്ന ജീവികളിലൊന്നാണ് മുതല. വലിപ്പം കൊണ്ടും ശക്തി കൊണ്ടും അവയുടെ ഇരപിടിക്കൽ രീതികൾ കൊണ്ടും ഒക്കെ അവ പ്രസിദ്ധമാണ്. എന്നാൽ, അവയിൽ തന്നെ ലോകത്താകെ അറിയപ്പെടുന്ന ഒരു നൈൽ മുതലയുണ്ട്. അതാണ് ഹെൻ‍റി എന്ന മുതല. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല കൂടിയാണ് ഹെൻ‍റി എന്നാണ് വിശ്വസിക്കപ്പെടുന്നത്. 

നൈൽ മുതലയായ ഹെൻറി, 2024 ഡിസംബർ 16 -ന് ദക്ഷിണാഫ്രിക്കയിലെ മുതല സംരക്ഷണ കേന്ദ്രമായ ക്രോക്ക്‌വേൾഡിലാണ് തന്റെ 124 -ാം ജന്മദിനം ആഘോഷിച്ചത്. മനുഷ്യരെ ആക്രമിക്കുന്നതിനും ഭക്ഷണമാക്കുന്നതിനും ഒരുകാലത്ത് കുപ്രസിദ്ധനായിരുന്നു ഹെൻറി. എന്നാൽ, ഇപ്പോൾ ക്രോക്ക്വേൾഡിലെ പ്രിയപ്പെട്ടവനായ ജീവിയാണ് അവൻ.

ലൈവ് സയൻസ് പറയുന്നത് പ്രകാരം, 1900 -ത്തിൽ ബോട്സ്വാനയിലെ ഒകാവാംഗോ ഡെൽറ്റയിലാണ് ഹെൻറി ജനിച്ചത്. അതിന്റെ ചെറുപ്പകാലത്ത് അത് കുട്ടികളടക്കം നിരവധിപ്പേരെ ആക്രമിച്ചതായിട്ടാണ് പറയുന്നത്. അന്ന് ചുറ്റുമുള്ളവർക്ക് പേടിസ്വപ്നമായിരുന്നു അവൻ. എന്നാൽ, 1903 -ൽ സർ ഹെൻറി ന്യൂമാൻ എന്ന വേട്ടക്കാരൻ ഹെൻ‍റിയെ പിടികൂടി. അതോടെ അവന്റെ ആ ജീവിതം അവസാനിക്കുകയും പുതിയൊരു ജീവിതം തുടങ്ങുകയും ആയിരുന്നു. സർ ഹെൻറി ന്യൂമാന്റെ പേര് തന്നെയാണ് അവന് നൽകിയതും. 

1985 മുതൽ ക്രോക്ക്‌വേൾഡിലാണ് ഹെൻറി താമസിക്കുന്നത്. 700 കിലോഗ്രാം ഭാരവും 16.4 അടി നീളവുമാണ് ഹെൻ‍റിക്ക്. ആറ് പെൺമുതലകൾക്കൊപ്പമാണ് കൂട്ടിൽ അവന്റെ താമസം. 10,000 -ത്തിലധികം കുഞ്ഞുങ്ങളുണ്ട് ഹെൻ‍റിക്ക് എന്നാണ് പറയുന്നത്. ക്രോക്ക്‌വേൾഡിലെ മികച്ച അന്തരീക്ഷവും പരിചരണവുമാണ് ഹെൻ‍റിയുടെ ദീർഘായുസ്സിന് കാരണമെന്നാണ് വിദ​ഗ്‍ദ്ധർ വിശ്വസിക്കുന്നത്. 

Scroll to load tweet…

എന്നാൽ, അലബാമ സർവകലാശാലയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്റ്റീവൻ ഓസ്റ്റാഡ് പറയുന്നത്, ഒരു മുതല 124 വർഷം ജീവിക്കുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല എന്നാണ്. നല്ല രീതിയി സംരക്ഷണമുണ്ടായാൽ മുതല‍ ഇത്രയും കാലം ജീവിക്കും എന്നും ഓസ്റ്റാഡ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം