Asianet News MalayalamAsianet News Malayalam

ആറ് ഭാര്യമാരും 10,000 കുഞ്ഞുങ്ങളും; ഇത് ഹെന്‍റി, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല

 ഇന്ന് 700 കിലോ ഭാരവും 16 അടി നീളമുള്ള ഹെന്‍റിക്ക് മൃഗശാല, 123 വയസാണ് കണക്കാക്കുന്നത്.  ഒപ്പം ആറ് ഭാര്യമാരും പതിനായിരക്കണക്കിന് മക്കളുമുണ്ട്.

Henry the world's oldest crocodile has six wives and 10000 babies
Author
First Published Sep 4, 2024, 3:15 PM IST | Last Updated Sep 4, 2024, 3:22 PM IST

കൊല്ലാനായി എത്തിയ വേട്ടക്കാരനില്‍ നിന്നും ജീവനും ഒപ്പം വിളിക്കാനൊരു പേരും കിട്ടിയവനാണ് 'ഹെന്‍റി' എന്ന മുതല. ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ മുതലയായി കരുതപ്പെടുന്ന ഹെന്‍റി ഒരു കാലത്ത് നൂറ് കണക്കിന് മനുഷ്യരെ കൊന്ന് തിന്നിട്ടുണ്ട്. ഇന്ന് 700 കിലോ ഭാരവും 16 അടി നീളമുള്ള ഹെന്‍റിക്ക് മൃഗശാല, 123 വയസാണ് കണക്കാക്കുന്നത്.  ഒപ്പം ആറ് ഭാര്യമാരും പതിനായിരക്കണക്കിന് മക്കളുമുണ്ട്. ചെറുപ്പത്തില്‍ മനുഷ്യവേട്ടയായിരുന്നു ഹെന്‍റി എന്ന് ഇന്ന് അറിയപ്പെടുന്ന, ഈ മുതല മുത്തശ്ശന്‍റെ പ്രധാന വിനോദം. അങ്ങനെയാണ് പ്രശസ്ത വേട്ടക്കാരനായ സർ ഹെൻറി ന്യൂമാൻ ഹെന്‍റിയെ മുതലയെ കൊല്ലാനായി ഗോത്രവര്‍ഗക്കാര്‍ വിളിച്ച് വരുത്തിയതും. 

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ബോട്‌സ്‌വാനയിലെ ഒകവാംഗോ ഡെൽറ്റയിൽ 1900 ഡിസംബർ 16-നാണ് ഹെൻറിയുടെ ജനനം. കൂറ്റന്‍ പല്ലുകള്‍ക്കും കൂറ്റന്‍ രൂപത്തിനും ഹെന്‍റി ഇന്ന് ഏറെ പ്രശസ്തനാണ്. ഏതാണ്ട് ഒരു മിനി ബസിനോളം നീളം ഹെന്‍റിക്കുണ്ടെന്ന് കരുതപ്പെടുന്നു. 1900 കളുടെ തുടക്കത്തില്‍ തന്നെ ബോട്സ്വാനയിലെ പ്രാദേശിക ഗോത്രങ്ങൾക്കിടയിൽ ഹെൻറി ഏറെ കുപ്രസിദ്ധനായിരുന്നു. അവന്‍റെ ഇരകളില്‍ അധികവും കുട്ടികളും കൌമാരക്കാരുമായിരുന്നു എന്നത് ഈ കുപ്രസിദ്ധിയുടെ ഭയം കൂട്ടി. ഒടുവില്‍ ഗോത്ര വർഗ്ഗക്കാര്‍ മുതലയെ കൊല്ലാന്‍ പ്രശസ്ത വേട്ടക്കാരനായ സർ ഹെൻറി ന്യൂമാന്‍റെ സഹായം തേടി. അദ്ദേഹത്തിന്‍റെ പേരിലാണ് പിന്നീട് ഈ മുതല അറിയപ്പെട്ട് തുടങ്ങിയത്.

'ഓ മൈ'; കുന്നിൻ ചരുവിലൂടെ പാഞ്ഞ് പോകുന്നതിനിടെ പശുവിനെ കണ്ട് പേടിച്ച് മറിഞ്ഞ് വീണ് സൈക്കിളിസ്റ്റ്; വീഡിയോ വൈറൽ

 

വിവാഹവേദിയിൽ വച്ച് മധുരം നീട്ടിയപ്പോൾ നാണിച്ച് തലതാഴ്ത്തി വരൻ; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

കുപ്രസിദ്ധനായ മുതലയെ കൊല്ലുന്നതിന് പകരം ഹെന്‍റി, മുതലയെ ജീവനോടെ പിടികൂടി. തുടര്‍ന്ന് അവനെ ആജീവാനന്തം തടവിനായി മൃഗശാലയിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദക്ഷിണാഫ്രിക്കയിലെ സ്കോട്ട്ബർഗിലുള്ള ക്രോക്വേൾഡ് കൺസർവേഷൻ സെന്‍ററിലാണ് ഹെൻറി താമസിക്കുന്നത്. അവിടെ, പ്രായത്തിലും വലുപ്പത്തിലും രാജാവാണ് ഹെന്‍റി. ഒപ്പം മനുഷ്യന്‍ തടവിലാക്കിയ ഏറ്റവും പഴക്കം ചെന്ന മുതലയുമാണ് ഹെന്‍റി. ഇന്ന് ശക്തമായ കൂട്ടില്‍ സുരക്ഷിതമായ ദൂരത്തില്‍ നില്‍ക്കുന്ന സന്ദർശകരെ നോക്കി ഹെന്‍റി തന്‍റെ പഴയ വേട്ടക്കാലം ഓർത്ത് ജീവിക്കുന്നു. 

സബ്-സഹാറൻ ആഫ്രിക്കന്‍ നദിയുടെ തീരത്തുള്ള 26 രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരിനം നൈൽ മുതലയാണ് ഹെൻറി. ഓരോ വര്‍ഷവും നൂറ് കണക്കിന് മനുഷ്യരെ ഹെന്‍റി വേട്ടയാടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം പ്രായക്കൂടുതല്‍ ഹെന്‍റിക്കാണെങ്കില്‍ കണക്കുകള്‍ പ്രകാരം ഏറ്റവും വലിയ മുതല ഓസ്‌ട്രേലിയയിലെ ഉപ്പുവെള്ള മുതലയായ 16 അടി നീളമുള്ള കാസിയസാണ്. 1984 -ൽ പിടികൂടിയ കാസിയസ്, ക്വീൻസ്‌ലാന്‍റിന്‍റെ തീരത്തെ ഗ്രീൻ ഐലൻഡിലെ മറൈൻലാൻഡ് മെലനേഷ്യ എന്ന മുതല ആവാസ കേന്ദ്രത്തിലെപ്രധാന ആകർഷണമാണ്. 

'പണ്ട് ടാക്സി ഡ്രൈവറായിരുന്നു'; പാകിസ്ഥാൻ പൈലറ്റിന്‍റെ 'വിൻഡ്ഷീൽഡ് ക്ലീനിംഗ്' കണ്ട് സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം

Latest Videos
Follow Us:
Download App:
  • android
  • ios