Asianet News MalayalamAsianet News Malayalam

'പണ്ട് ടാക്സി ഡ്രൈവറായിരുന്നു'; പാകിസ്ഥാൻ പൈലറ്റിന്‍റെ 'വിൻഡ്ഷീൽഡ് ക്ലീനിംഗ്' കണ്ട് സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം

 'ബസ്, ട്രക്ക്, ഓട്ടോ തുടങ്ങിയ വാഹങ്ങളിലെ ഡ്രൈവര്‍മാരെ പോലെ പൈലറ്റുമാര്‍ക്കും ഇത്തരം ചുമതലകള്‍ ഉണ്ടെന്ന് ആർക്കറിയാം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്. 

Social media can't stop laughing at Pakistan Pilots windshield cleaning
Author
First Published Sep 4, 2024, 10:02 AM IST | Last Updated Sep 4, 2024, 10:02 AM IST

പാകിസ്ഥാനില്‍ നിന്നുള്ള ഒരു 'മിറർ ക്ലിനിംഗ്' വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പാകിസ്ഥാന്‍ എയർലൈനിന്‍റെ  പൈലറ്റ് തന്‍റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് കോക്ക്പിറ്റില്‍ തൂങ്ങിക്കിടന്ന് ഒരു ബസിന്‍റെയോ ട്രക്കിന്‍റെയോ ഒക്കെ മുന്‍വശത്തെ ചില്ല് വൃത്തിയാക്കുന്നതിന് സമാനമായി ഒരു തുണി കൊണ്ട് തുടക്കുന്നത് വീഡിയോയില്‍ കാണാം. ഏറെ സാഹസികമായാണ് അദ്ദേഹം തന്‍റെ വിമാനത്തിന്‍റെ ചില്ല് വൃത്തിയാക്കുന്നത്. കോക്പിറ്റ് വിന്‍റോയുടെ മുകളില്‍ ഇരുന്ന് കൊണ്ട് ശരീരത്തിന്‍റെ പകുതിയോളം വിമാനത്തിന് പുറത്തേക്കിട്ടാണ് അദ്ദേഹം തന്‍റെ പ്രവര്‍ത്തി ചെയ്യുന്നത്. 

വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഒരേ സമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. യാത്രയുടെ തുടക്കത്തില്‍ കൂടുതല്‍ നല്ല കാഴ്ച ലഭിക്കുന്നതിനായിട്ടായിരുന്നു അദ്ദേഹം തന്‍റെ മുന്‍വശത്തെ ഗ്ലാസ് വൃത്തിയാക്കിയത്. എന്നാല്‍, അദ്ദേഹം അതിന് സ്വീകരിച്ച രീതിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ചിരി പടർത്തിയത്. സാധാരണ ബസും ട്രക്കും ഓട്ടോയും പോലെ എന്നായിരുന്നു ചിലരുടെ കുറിപ്പ് തന്നെ. അതേ സമയം മറ്റ് ചിലർ ഇത്രയും ഉയരത്തില്‍ നിന്നും ഒരു സുരക്ഷാ കരുതലുമില്ലാതെയുള്ള പ്രവര്‍ത്തി അപകടം വിളിച്ച് വരുത്തുമോയെന്ന് ആശങ്കപ്പെട്ടു. 

രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോയുടെ ഡെലിവറിക്ക് പോകുന്ന 'സിംഗിള്‍ ഫാദർ'; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

ഉരുൾപൊട്ടലിൽ ആനത്താരകള്‍ മുറിഞ്ഞു; മുണ്ടക്കൈ ചൂരൽമല മേഖലയിൽ കാട്ടാനശല്യം കൂടുന്നു

എന്‍എംഎഫ് ന്യൂസ് പങ്കുവച്ച വീഡിയോ നിരവധി ട്വിറ്റർ ഹാന്‍റിലുകളില്‍ പങ്കുവയ്ക്കപ്പെട്ടു. 'പാക്കിസ്ഥാൻ പൈലറ്റിന്‍റെ പ്രവർത്തി, വീഡിയോ ലോകമെമ്പാടും വൈറലാകുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഘർ കെ കലേഷ് എന്ന ജനപ്രിയ അക്കൌണ്ടിലും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 'ബസ്, ട്രക്ക്, ഓട്ടോ തുടങ്ങിയ വാഹങ്ങളിലെ ഡ്രൈവര്‍മാരെ പോലെ പൈലറ്റുമാര്‍ക്കും ഇത്തരം ചുമതലകള്‍ ഉണ്ടെന്ന് ആർക്കറിയാം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്. 'പൈലറ്റിന്‍റെ ജോലി മൾട്ടിടാസ്‌കിംഗ്' ആണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "പൈലറ്റ് പണ്ടൊരു ക്യാബ് ഡ്രൈവറായിരുന്നുവെന്ന് തോന്നുന്നു!” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്. 

യുവതി നദിയില്‍ നിന്നും കണ്ടെടുത്തത് അമ്പത് വർഷം പഴക്കമുള്ള വജ്രമോതിരം; വീഡിയോ കണ്ടത് പത്ത് ലക്ഷം പേര്‍

Latest Videos
Follow Us:
Download App:
  • android
  • ios