ചതുരം, ബഹുകോണ, നക്ഷത്രം എന്നിങ്ങനെ വിവിധ ആകൃതികളിലാണ് ഗോപുരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. കല്ലുകള്‍, ഇഷ്ടിക, മരം എന്നിവയുപയോഗിച്ചാണ് നിര്‍മ്മിതി.


ചൈനയുടെ പടിഞ്ഞാറന്‍ സിചുവാൻ പ്രവിശ്യയിലെ ഹിമാലയൻ ഗോപുരങ്ങള്‍ ഇന്നും മനുഷ്യ നാഗരികതയുടെ നിഗൂഢമായ അത്ഭുതങ്ങളിലൊന്നായി നിലനില്‍ക്കുന്നു. മധ്യ ചൈനയ്ക്കും ടിബറ്റൻ സ്വയംഭരണ പ്രദേശമായ ഖാമിനും ഇടയിൽ ഇത്തരം നിരവധി ടവറുകള്‍ കാണാം. ഏതാണ്ട് 60 അടി മുതല്‍ 200 അടി വരെയാണ് ഇവയുടെ ഉയരം. എന്നാല്‍ ഈ നിര്‍മ്മിതകളുടെ ഉദ്ദേശ്യമോ ഉത്ഭവമോ ഒന്നും ഇന്നത്തെ ജനതയ്ക്ക് അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രദേശത്തെ ഇത്തരം ഗോപുരങ്ങളുടെ ചിത്രങ്ങള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. 

കേരളത്തിലെ ഓട്ട് കമ്പനികളില്‍ നിന്നും ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഉയരം കൂടിയ പുകക്കുഴലുകള്‍ക്ക് സമാനമാണ് ഇവയുടെ നിര്‍മ്മിതിയും. എന്നാല്‍, ഈ ഗോപുരങ്ങള്‍ എപ്പോള്‍, എന്തിന് വേണ്ടിയുണ്ടാക്കി എന്ന ചോദ്യങ്ങള്‍ക്ക് ഇന്നും തദ്ദേശീയര്‍ക്ക് ഉത്തരമില്ലെന്നത് ഗോപുരങ്ങളെ കുറിച്ചുള്ള നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു. 1998 ല്‍ ഫ്രഞ്ച് പര്യവേക്ഷകനായ ഫ്രെഡറിക് ഡാരഗണ്‍ ടിബറ്റ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇത്തരം ഗോപുരങ്ങളെ കുറിച്ച് ലോകം ആദ്യമായി അറിഞ്ഞത്. ഹിമ പുലികളെ കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യമെങ്കിലും ഗോപരങ്ങള്‍ കണ്ടതോടെ പഠനസംഘം ഈ ഗോപുരങ്ങളെ കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു. അഞ്ച് വർഷത്തിനിടയിൽ, ഡാരഗൺ ഗോപുരങ്ങളെ കുറിച്ച് സൂക്ഷ്മമായി രേഖപ്പെടുത്തി, മാപ്പിംഗ്, ഫോട്ടോഗ്രാഫി, വിശകലനത്തിനായി ഗോപരത്തിനായി ഉപയോഗിച്ച തടികളുടെ സാമ്പിളുകൾ ശേഖരിക്കാല്‍, ചിലപ്പോഴൊക്കെ ഗോപുരങ്ങളില്‍ കയറിയും അവര്‍ പഠനം തുടര്‍ന്നു. 

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല; 9 വയസുള്ള മകന്‍ ഗൃഹപാഠം ചെയ്യുന്നത് ലൈവ് സ്ട്രീം ചെയ്ത് അമ്മ !

Scroll to load tweet…

ടിബറ്റ് ഇല്ലാതാകുമോ? ഹിമാലയം വളരുമ്പോള്‍ ടിബറ്റ് വിഭജിക്കപ്പെടുമെന്ന് പഠനം

ഇതിനൊപ്പം പഠന സംഘം തദ്ദേശീയര്‍ക്കിടയിലും അന്വേഷണം നടത്തി. എന്നാല്‍ തദ്ദേശീയര്‍ക്കൊന്നും ഇതിനെ കുറിച്ച് യാതൊരു വിവരവും പങ്കുവയ്ക്കാനുണ്ടായിരുന്നില്ല. ആദ്യ കാലത്ത് ഗവേഷകര്‍ ഈ ഗോപുരങ്ങള്‍ നഗര സംരക്ഷണത്തിനായി നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതി. എന്നാല്‍ അതിന് ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ല. ഇതോടെ ഫ്രെഡറിക് ഡാരഗണ്‍ ബുദ്ധ വിഹാരങ്ങള്‍ അന്വേഷണം വ്യാപിപ്പിച്ചു. ബുദ്ധവിഹാരങ്ങളില്‍ നിന്നും അദ്ദേഹത്തിന് ചില വിവരങ്ങള്‍ ലഭിച്ചു. ഈ ഗോപുരങ്ങളുടെ ചരിത്രം പ്രാദേശിക ജനത വായ്മൊഴികളിലൂടെ കൈമാറിയിരിക്കാമെന്നും പില്‍ക്കാലത്ത് ഇത് വിസ്മരിക്കപ്പെട്ട് പോയതാകാമെന്നും ഗവേഷകര്‍ കരുതുന്നു. 

പിന്നാലെ പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ യാത്രക്കാരുടെ ഡയറികളില്‍ നിന്നും ചൈനീസ് ചരിത്രത്തില്‍ നിന്നും ഗോപുരങ്ങളെ കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ ഫ്രെഡറിക് കണ്ടെത്തി. ചതുരം, ബഹുകോണ, നക്ഷത്രം എന്നിങ്ങനെ വിവിധ ആകൃതികളിലാണ് ഗോപുരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. കല്ലുകള്‍, ഇഷ്ടിക, മരം എന്നിവയുപയോഗിച്ചാണ് നിര്‍മ്മിതി. ഭൂകമ്പ ആഘാതങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് ഈ ഗോപുരങ്ങള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രം രചിച്ച് സാറ; ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തി നാല് വയസുകാരി !