മുന്‍ ഐഐടി വിദ്യാര്‍ത്ഥിയായ 65 -കാരനായ തന്‍റെ പിതാവിന് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നേരിടേണ്ടിവരുന്നത് കടുത്ത അപമാനമാണെന്നും അദ്ദേഹത്തിന് അത് താങ്ങാന്‍ കഴിയുന്നില്ലെന്നുമായിരുന്നു മകന്‍ സമൂഹ മാധ്യമ അക്കൌണ്ടില്‍ എഴുതിയത്. 


രോ തോഴിലിടത്തും വ്യത്യസ്ത ആളുകളാകും ഉണ്ടാകുക. ഓരോരുത്തരും അവരവരുടേതായ ലോകത്തിയിരിക്കും. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുകയെന്നാല്‍ അത്ര പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല, പ്രത്യേകിച്ചും പ്രായമുള്ളവരോട്. അത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോകേണ്ടിവന്ന 65 -കാരനും ഫിസിക്സ് അധ്യാപകനുമായ തന്‍റെ അച്ഛനെ കുറിച്ച് മകനെഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ സീനിയര്‍ അധ്യാപകര്‍ അനുഭവിക്കുന്ന അവഹേളത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തന്നെ കുറിപ്പ് കാരണമായി. 

എന്‍റെ അച്ഛൻ വലിയ യോഗ്യതയുള്ള ഒരു ഫിസിക്സ് അധ്യാപകനാണ്. അദ്ദേഹത്തിന്‍റെ ഒരേയൊരു ആഗ്രഹം ബഹുമാനിക്കപ്പെടുക എന്നതാണ്. എന്നാല്‍ അത് സ്വകാര്യ സ്കൂളുകളിൽ ആവശ്യപ്പെടാൻ കഴിയില്ലെന്ന് മകനെഴുതി. കാണ്‍പൂർ ഐഐടിയിൽ നിന്നും എംഎസ്സി പൂർത്തിയാക്കിയ അച്ഛന്‍ 30 വർഷത്തോളം അദ്ധ്യാപകനായിരുന്നു. വൈകിയായിരുന്നു അദ്ദേഹത്തിന്‍റെ വിവാഹം. അതിനാല്‍ തന്നെ താനിക്ക് ചെറുപ്പമാണെന്നും മകന്‍ തുടരുന്നു. താന്‍ ചെറിയ ജോലികൾ ചെയ്തും ഫ്രീലാന്‍സായി എഴുതിയും പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതൊന്നും കുടുംബത്തിനെ പിന്തുണയ്ക്കാനുള്ള തുക ആകുന്നില്ലെന്നും മകനെഴുതി. 

അച്ഛന്‍ ഇന്ന് തന്നോട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. ജോലി സ്ഥലത്ത് താന്‍ നിരന്തരം അപമാനിക്കപ്പെടുന്നെന്നും അധിക്ഷേപിക്കപ്പെടുകയാണെന്നും അദ്ദേഹം തന്നോട് പറഞ്ഞു. ഇനിയും അത് താങ്ങാനാകില്ലെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും അദ്ദേഹം എഴുതി. ഒരു വര്‍ഷം മുമ്പാണ് തനിക്ക് അമ്മയെ നഷ്ടപ്പെട്ടത്. അച്ഛനെ കൂടി നഷ്ടപ്പെടാന്‍ കഴിയില്ല. ഇന്ന് അദ്ദേഹം മാത്രമാണ് തനിക്ക് ആശ്രയം. കൊവിഡ് വ്യാപനത്തെ തുടർന്ന് അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. അങ്ങനെ തനിക്ക് കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെന്നും മകനെഴുതി. ഫ്രീലാന്‍സ് എഴുതി അദ്ദേഹത്തെ സഹായിരിക്കാന്‍ തീരുമാനിച്ചത് അങ്ങനയാണ്. സഹോദരന്‍ ഒരാളുണ്ട്. വലിയ അറിവുള്ളയാൾ, പക്ഷേ അവനിത് അര്‍ഹിക്കുന്നില്ല. കുട്ടിക്കാലം മുതല്‍ക്കെ അച്ഛന്‍ കഷ്ടപ്പാടുകൾ അനുഭവിച്ചാണ് വളര്‍ന്നത്. സ്വന്തം നിലയിലാണ് അദ്ദേഹം ഐഐടി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയത്. അങ്ങനെയുള്ള അച്ഛനെ തനിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മകന്‍ ആവര്‍ത്തിച്ചു. ഇന്ന് എനിക്ക് അവശേഷിച്ചിരിക്കുന്ന ഒരേയൊരു ലോകം അത് മാത്രമാണ്. നിങ്ങളിലാരെങ്കിലും എന്നെ സഹായിക്കണമെന്നും മകന്‍ സമൂഹ മാധ്യമത്തിലെഴുതി. 

Read More:ദിവസവും 35 കിലോ ഭക്ഷണം, പേര് കിംഗ് കോങ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോത്ത് !

Read More:  വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ച് മകൾ മരിച്ചു; 1.08 കോടി നഷ്ടപരിഹാരം വേണമെന്ന് മാതാപിതാക്കൾ; പക്ഷേ...

മകന്‍ തന്നെ അതിനുള്ള വഴിയും കുറിച്ചു. നിങ്ങൾക്ക് ആര്‍ക്കെങ്കിലും ഒരു ഫിസിക്സ് ടീച്ചറെ ആവശ്യമുണ്ടെങ്കില്‍ പഠിപ്പിക്കാന്‍ ഏറെ ഇഷ്ടമുള്ള എന്‍റെ അച്ഛന്‍ തയ്യാറാണ്. അദ്ദേഹത്തിന് സ്കൂളിലും കോളേജിലും പഠിപ്പിച്ച് അനുഭവ പരിചയമുണ്ട്. ഞാന്‍ അദ്ദേഹത്തെ ഏങ്ങനെ ഓണ്‍ലൈന്‍ ക്ലാസുകൾ എടുക്കാമെന്ന് പഠിപ്പിക്കുകയാണ്. ഇനി നിങ്ങളിലാര്‍ക്കെങ്കിലും വിദൂര അധ്യാപന ജോലികൾ കണ്ടെത്തുന്നതിനെക്കുറിച്ച് മറ്റ് അറിവുകളുണ്ടെങ്കില്‍ അത് വളരെ ഉപകാരമായിരിക്കും. എനിക്ക് സ്വന്തമായൊരു ജോലി ലഭിക്കുന്നത് വരെ അദ്ദേഹത്തിന് മാന്യമായ ഒരു ജീവിതം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും മകന്‍ റെഡ്ഡിറ്റ് അക്കൌണ്ടിലെഴുതി. ആയിരക്കണക്കിന് ആളുകൾ മകന്‍റെ കുറിപ്പ് പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് മകനെ ആശ്വസിപ്പിക്കാനും മറ്റ് ചില സാധ്യതകളെ കുറിച്ച് പറയാനുമായെത്തിയത്. ജെഇഇ. നീറ്റ് തുടങ്ങിയ മത്സര പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ക്ലാസെടുക്കുകയാണെങ്കില്‍ ഒരു കുട്ടിയില്‍ നിന്നും മണിക്കൂറിന് 2,000 രൂപ വച്ച് വാങ്ങാമെന്നും ചിലര്‍ ഉപദേശിച്ചു. മറ്റ് ചിലര്‍ ചില പ്രശസ്തമായ ട്യൂഷന്‍ സെന്‍ററുകളിലേക്ക് സിവി അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു. 

Watch Video:വധു, സഹോദരന്‍റെ തോളിൽ കയറിയാൽ വരൻ, ജെസിബിയിൽ എത്തും; വിവാഹ വേദിയിലേക്കുള്ള വധൂവരന്മാരുടെ എൻട്രി വീഡിയോ വൈറൽ