എങ്ങനെ വൃത്തിയായിരിക്കാം, സമൂഹത്തിലെ വിവിധ തലത്തിലുള്ള ആളുകളുമായി ഇടപഴകുമ്പോൾ എങ്ങനെ വളരെ പ്രൊഫഷണലായും മതിപ്പുണ്ടാക്കുന്ന തരത്തിലും ഒരുങ്ങാം എന്നതെല്ലാം മനസിലാക്കി കൊടുക്കുന്നതിനാണത്രെ ഈ കോഴ്സ്. 

ഇപ്പോൾ സ്ത്രീകളും പുരുഷന്മാരും എല്ലാവരും തങ്ങളുടെ ലുക്കിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്നവരാണ്. അതുപോലെ, ജപ്പാനിലെ ഒരു പൊലീസ് അക്കാദമി നൂതനമായ ചില കോഴ്സുകളൊക്കെ ആരംഭിച്ചിരിക്കയാണ്. പുരുഷ കാഡറ്റുകളെ മേക്കപ്പിടാനാണ് ഇതുവഴി പഠിപ്പിക്കുന്നത്. മാത്രമല്ല, പുരുഷന്മാരായ പൊലീസ് ഓഫീസർമാരെ മേക്കപ്പിടാൻ പഠിപ്പിക്കാൻ ബ്യൂട്ടി കൺസൾട്ടന്റ്സിനേയും അക്കാദമി നിയമിക്കുന്നുണ്ടത്രെ. 

ജനുവരിയിലാണ് ജപ്പാനിലെ ഫുകുഷിമ പ്രിഫെക്ചറിലുള്ള ഫുകുഷിമാകെൻ കീസാറ്റ്‌സുഗാക്കോ എന്ന പൊലീസ് അക്കാദമി 60 പൊലീസ് കേഡറ്റുകൾക്കായി ഒരു മേക്കപ്പ് കോഴ്‌സ് ആരംഭിച്ചത്. എങ്ങനെ വൃത്തിയായിരിക്കാം, സമൂഹത്തിലെ വിവിധ തലത്തിലുള്ള ആളുകളുമായി ഇടപഴകുമ്പോൾ എങ്ങനെ വളരെ പ്രൊഫഷണലായും മതിപ്പുണ്ടാക്കുന്ന തരത്തിലും ഒരുങ്ങാം എന്നതെല്ലാം മനസിലാക്കി കൊടുക്കുന്നതിനാണത്രെ ഈ കോഴ്സ്. 

“ഈ സമൂഹത്തിലെ അംഗങ്ങളെന്ന നിലയിലും ഭാവിയിലെ പൊലീസ് ഓഫീസർമാരെന്ന നിലയിലും എങ്ങനെ നന്നായി ഇരിക്കാമെന്ന് ഈ വിദ്യാർത്ഥികളിൽ ബോധമുണ്ടാക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു” എന്നാണ് നിപ്പോൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പൊലീസ് അക്കാദമിയുടെ വൈസ് പ്രിൻസിപ്പൽ തകേഷി സുഗിയുറ പറഞ്ഞത്.

പ്രശസ്ത ജാപ്പനീസ് കോസ്‌മെറ്റിക് ബ്രാൻഡായ ഷിസീഡോയിൽ നിന്നുള്ള കൺസൾട്ടൻ്റുകളുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട് അക്കാദമി. കോഴ്സിന്റെ ഭാ​ഗമായി മേക്കപ്പിന്റെ പ്രാഥമികമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. എങ്ങനെ സ്കിൻ മോയ്‍സ്ചറൈസ് ചെയ്യാം, എങ്ങനെ പ്രൈമറിടാം, ഐബ്രോ പെൻസിൽ എങ്ങനെ ഉപയോ​ഗിക്കാം എന്നതെല്ലാം ഇതിൽ പെടുന്നു. 

എന്തായാലും, കാഡറ്റുകൾക്ക് ഇതത്ര എളുപ്പമായി തോന്നുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ നിയമത്തെ കുറിച്ചും, ഫിറ്റ്നെസ്സിനെ കുറിച്ചും മറ്റുമാണ് പഠിപ്പിച്ചിരുന്നത്. എന്തായാലും, ഈ മേക്കപ്പ് ക്ലാസുകൾ ആളുകൾക്കിടയിലും വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വലിയ ചർച്ചയായിട്ടുണ്ട്. 

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; മോഷ്ടിച്ച കാർഡുകൊണ്ട് ലോട്ടറിയെടുത്തു, കള്ളന്മാർക്ക് കോടികൾ, ഉടമയുടെ ഡിമാന്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം