വീഡിയോയിൽ ബം​ഗാളിൽ നിന്നുള്ള ഒരു അമ്മയെ കാണാം. ഒരു പാത്രത്തിൽ ഭക്ഷണവും വച്ചിട്ടുണ്ട്. അവർ അത് കുഴച്ച് വാരി യുവാവിന്റെ വായിൽ വച്ച് കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

ഇന്ത്യയിലെ അമ്മമാരെ കുറിച്ച് പലപ്പോഴും റീലുകളിലും മറ്റും പറയാറുണ്ട്. സം​ഗതി ദേഷ്യപ്പെടുമെങ്കിലും പ്രപഞ്ചം കണ്ട ഏറ്റവും വലിയ പോരാളിയൊക്കെ ആണെങ്കിലും മിക്കവാറും ഏത് കൊമ്പനെയും മെരുക്കുന്ന വാത്സല്യവും പലരും കാണിക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിദേശിയായ ഒരു കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ കാണുന്നത്, ഇന്ത്യയിൽ നിന്നുള്ള ഒരു അമ്മ യുവാവിന് കൈകൊണ്ട് ഭക്ഷണം വാരി നൽകുന്നതാണ്. വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് വിയറ്റ്നാമിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ ഡസ്റ്റിൻ ഷെവേറിയറാണ്. ഡസ്റ്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പകർത്തിയിരിക്കുന്നതാണ് ഈ രം​ഗം.

കൊൽക്കത്തയിലെ ഒരു വീട്ടിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. തനിക്ക് ശരിയായ രീതിയിൽ ഭക്ഷണം കുഴയ്ക്കാൻ അറിയാത്തതുകൊണ്ട് അമ്മ അത് കുഴച്ച് തനിക്ക് ഭക്ഷണം വാരിത്തരികയാണ് എന്നാണ് യുവാവ് പറയുന്നത്.

View post on Instagram

വീഡിയോയിൽ ബം​ഗാളിൽ നിന്നുള്ള ഒരു അമ്മയെ കാണാം. ഒരു പാത്രത്തിൽ ഭക്ഷണവും വച്ചിട്ടുണ്ട്. അവർ അത് കുഴച്ച് വാരി യുവാവിന്റെ വായിൽ വച്ച് കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവാവ് അത് തിന്നുതീർക്കാൻ‌ അല്പം പാടുപെടുന്നുണ്ട്. എന്തായാലും, യുവാവ് അമ്മയുടെ സ്നേഹം കൂടി ചേർത്ത ആ ഭക്ഷണം അങ്ങനെ കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.

നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. 'അവർ നിങ്ങൾക്ക് ഭക്ഷണം മാത്രമല്ല നൽകുന്നത്. അവരുടെ എല്ലാ സ്നേഹവും വാത്സല്യവും കൂടിയാണ് നൽകുന്നത്. ചിലപ്പോൾ സ്വന്തം കുഞ്ഞിനോട് കരുതലുള്ള അമ്മയെപ്പോലെ 'അതേ ആസ്തേ ഖാ' എന്ന് പറയുന്നുമുണ്ട്, അതിന്റെ അർത്ഥം പതുക്കെ ഭക്ഷണം കഴിക്കൂ എന്നാണ്... നിങ്ങൾ എത്ര ഭാഗ്യവാനാണ്' ‌എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.