കഴുകൽ, ഉണക്കൽ, സ്റ്റൈലിംഗ് എന്നിവ ഉൾപ്പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂർ വരെ സമയം വേണം.  


ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. 14 വയസ്സ് മുതൽ മുറിക്കാതെ നീട്ടി വളർത്തുന്ന ഇവരുടെ മുടിക്ക് 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി കണക്കാക്കി. 1980 -കളിൽ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത തന്‍റെ മുടി നീട്ടി വളർത്തി തുടങ്ങിയത്. 

തട്ടിപ്പോട് തട്ടിപ്പ്! ആയുസ്സ് വർദ്ധിപ്പിക്കാമെന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയെടുത്തത് 1.75 കോടി !

നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോർഡ് സ്വന്തമാക്കിയ സന്തോഷത്തിനിടയിൽ സ്മിത അഭിപ്രായപ്പെട്ടു. മാത്രമല്ല, നീളമുള്ള മുടി സ്ത്രീകളുടെ സൗന്ദര്യത്തിന്‍റെ പ്രധാന ഘടകമാണെന്നും അവർ കൂട്ടിചേര്‍ത്തു. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയിൽ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്.

ലവ് ഇൻഷുറൻസ്' പോളിസി തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവാവ് !

Scroll to load tweet…

ജോലിയുണ്ട് പക്ഷേ, ഉദ്യോഗാർത്ഥികൾ മദ്യപാനികളും ക്രിമിനൽ റെക്കോർഡ് ഉള്ളവരും ആയിരിക്കണം !

കഴുകൽ, ഉണക്കൽ, സ്റ്റൈലിംഗ് എന്നിവ ഉൾപ്പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂർ വരെയാണ് ഇവർ ചെലവഴിക്കാറ്. സ്മിതയ്ക്ക് മുടി കഴുകിയെടുക്കാൻ മാത്രം 45 മിനിറ്റ് സമയം ആവശ്യമാണത്രേ. പുറത്തിറങ്ങുമ്പോൾ തന്‍റെ മുടി ആളുകൾ കൗതുകത്തോടെ നിരീക്ഷിക്കുന്നത് കാണുമ്പോൾ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും ചിലർ മുടി പരിചരണത്തെക്കുറിച്ച് ചോദിച്ചറിയാൻ തന്നെ സമീപിക്കാറുണ്ടെന്നും സ്മിത പറയുന്നു. മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവർ പറയുന്നു.

പാസ്പോര്‍ട്ട് പുതുക്കാനെത്തിയപ്പോള്‍ ട്വിസ്റ്റ്; 62 -കാരനായ ഡോക്ടര്‍ പൗരനല്ലെന്ന് ഉദ്യോഗസ്ഥര്‍ !