മരം, ചണം, കയര്‍ എന്നിവ ഉപയോഗിച്ച് കൈ കൊണ്ട് ഇന്ത്യയിലെ ചെറുകിട വ്യവസായത്തില്‍ നിര്‍മ്മിച്ചതാണെന്നും സൈറ്റില്‍ പറയുന്നു. പക്ഷേ വില മാത്രം ഒരു തരത്തിലും യോജിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

ചില ഉത്പന്നങ്ങള്‍ അവയുടെ ആവശ്യകതയെക്കാള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നത് ഇന്ന് അസാധാരണമായ കാര്യമല്ല. അങ്ങനെയാണ് ഒരു ലക്ഷം രൂപ വിലയുള്ള ഗാര്‍ബേജ് ബാഗ് മുതല്‍ 66,000 രൂപ വിലയുള്ള ഫോള്‍ഡിംഗ് ബാഗുവരെയുള്ളവ വില്പ സേവനം നടത്തുന്ന സൈറ്റുകളില്‍ നമ്മള്‍ കാണുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ മിക്കതും വില കൂടിയ എന്തെങ്കിലും വസ്തുവിനാല്‍ നിര്‍മ്മിച്ചതാകുമെന്നതാണ് അവയുടെ വില ഉയരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വന്ന ഒരു ഉത്പന്നം കണ്ട് ഉത്തരേന്ത്യക്കാര്‍ ഞെട്ടി. കാരണം ഉത്തരേന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന 'ചാര്‍പായി' അഥവാ ചൂടിക്കട്ടില്‍ എന്ന് കേരളത്തിലടക്കം അറിയപ്പെടുന്ന കട്ടിലായിരുന്നു അത്. പക്ഷേ, വിലയാണെങ്കില്‍ 1,12,103 രൂപ. 

അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ Etsy Inc ലാണ് ഇത് സംബന്ധിച്ച് പരസ്യം വന്നത്. 'പരമ്പരാഗത ഇന്ത്യന്‍ കട്ടില്‍ വളരെ മനോഹരമായി അലങ്കരിച്ചത്' എന്നാണ് സൈറ്റില്‍ ചൂടിക്കട്ടിലിന് നല്‍കിയ പരസ്യവാചകം. ഇത് പരമ്പരാഗത പഞ്ചാബി മാഞ്ചിയാണ്. 'Etsy' വിന്‍റേജ് ഇനങ്ങളും ക്രാഫ്റ്റ് സപ്ലൈകളും വിൽക്കുന്നതിലാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരം, ചണം, കയര്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യയിലെ ഒരു ചെറുകിട ബിസിനസ്സിൽ നിന്നും കൈകൊണ്ട് നിർമ്മിച്ചതാണിതെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം വീതി: 36 ഇഞ്ച്, ഉയരം: 72 ഇഞ്ച്, ഡെപ്ത്ത്: 18 ഇഞ്ച്. എന്നിങ്ങനെ കട്ടിലിന്‍റെ നീളവും വീതിയും നല്‍കിയിട്ടുണ്ട്. 

സ്വന്തം എഐ ബോട്ട് ക്ലോണ്‍ സൃഷ്ടിച്ച് മോഡല്‍; മണിക്കൂറിന് 5,000 രൂപയ്ക്ക് ഡേറ്റ് ചെയ്യാന്‍ ആണ്‍സുഹൃത്തുക്കള്‍ !

തുച്ഛമായ വിലയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ഈ കട്ടില്‍ ഇതിനകം ലക്ഷങ്ങള്‍ നല്‍കി നിരവധി ആളുകള്‍ വാങ്ങിക്കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ നാലെണ്ണം മാത്രമേ ഇനി അവശേഷിക്കുന്നൊള്ളെന്നും അതില്‍ ഒന്ന് ഇതിനകം തന്നെ ബുക്ക് ചെയ്യപ്പെട്ടെന്നും സൈറ്റ് വിശദീകരിക്കുന്നു. ഇതേ സമയം മറ്റൊരു ആഢംബര ബ്രാന്‍ഡായ ബലെന്‍സിയാഗ, തങ്ങളുടെ വില കൂടിയ ഗാര്‍ബേജ് ബാഗിന്‍റെ വില്‍പ്പനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ പൗച്ച് പുറത്തിറക്കിയിരുന്നു. അത് ഇതിനകം 1.4 ലക്ഷം രൂപയ്ക്ക് വിറ്റുപോയി. ഇത്തരം ഗാര്‍ബേജ് ബാഗുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഉത്പന്നത്തിന്‍റെ വില ഉയര്‍ത്തുന്നത്. കാളക്കുട്ടിയുടെ തോലായിരുന്നു ഈ പൗച്ച് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത്. 

വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു; വരനെ ചെരുപ്പ് കൊണ്ട് അടിച്ച് അമ്മായിയച്ഛന്‍ !

YouTube video player