വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ എല്ലാവരും നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തിൻറെ വാക്കുകൾ ചെവിക്കൊണ്ടത്. തുടർന്ന് പിറന്നാളുകാരിയുമായി മറ്റൊരാൾ എല്ലാ യാത്രക്കാർക്ക് അരികിലൂടെയും വരുന്നതും എല്ലാവരും ആശംസകൾ അറിയിക്കുന്നതും കാണാം.

ജന്മദിനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സ്വന്തം ജന്മദിനാഘോഷങ്ങൾ പോലെ തന്നെ സന്തോഷകരമായ നിമിഷങ്ങളാണ് പ്രിയപ്പെട്ടവരുടെ ജന്മദിനാഘോഷങ്ങളും നമുക്ക് സമ്മാനിക്കുന്നത്. അത്തരത്തിൽ ഏറെ ഹൃദയസ്പർശിയായ ഒരു ജന്മദിനാഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. 

വിമാനത്തിനുള്ളിലെ യാത്രക്കാരിയായിരുന്ന ഒരു വയസ്സുകാരിക്ക് ഇൻഡിഗോ എയർലൈൻസ് ക്രൂ ഒരുക്കിയ സർപ്രൈസ് ഒന്നാം പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ മുഖത്ത് സന്തോഷം നിറച്ചത് പോലെ തന്നെ വൈറൽ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമലോകത്തും ഹൃദയസ്പർശിയായ നിമിഷങ്ങൾ സമ്മാനിക്കുകയാണ്.

ഇൻഡിഗോ ഫ്‌ളൈറ്റ് ക്യാപ്റ്റൻ അഗസ്റ്റിൻ വിനോദ് ജന്മദിനാഘോഷത്തെക്കുറിച്ച് യാത്രക്കാരോട് പറയുന്നതും മറ്റൊരു ക്യാബിൻ ക്രൂ പിറന്നാളുകാരിയായ കുട്ടിയുമായി എല്ലാ യാത്രക്കാരുടെ അടുത്തുകൂടിയും ചെല്ലുന്നതുമാണ് വീഡിയോയിൽ. യാത്രക്കാരെല്ലാവരും കുട്ടിക്ക് ആശംസകൾ നേരുന്നതും ചിലർ കുഞ്ഞിനെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ ക്യാപ്റ്റൻ അഗസ്റ്റിൻ വിനോദിന്റെ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

View post on Instagram

'പ്രിയപ്പെട്ടവരെ നിങ്ങൾ അല്പസമയം എന്നെ ശ്രദ്ധിക്കും എന്ന് കരുതുന്നു. എന്റെ പേര് അഗസ്റ്റിൻ. അത് പ്രധാനമല്ല. കാരണം ഇന്ന് നമ്മോടുകൂടെ ഒരു കുഞ്ഞുവാവയുണ്ട്. അവളുടെ ഒന്നാം പിറന്നാളാണ് ഇന്ന്. അവളുടെ മുന്നോട്ടുള്ള യാത്ര അനുഗ്രഹപ്രദമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം. അവൾക്ക് ജന്മദിനത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരാം. ഈ ദിനം കൂടുതൽ സന്തോഷകരമാക്കാൻ എല്ലാവർക്കും കേക്കുകൾ വിതരണം ചെയ്യുന്നതായിരിക്കും.' ഇതായിരുന്നു ക്യാപ്റ്റന്റെ വാക്കുകൾ. 

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ എല്ലാവരും നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തിൻറെ വാക്കുകൾ ചെവിക്കൊണ്ടത്. തുടർന്ന് പിറന്നാളുകാരിയുമായി മറ്റൊരാൾ എല്ലാ യാത്രക്കാർക്ക് അരികിലൂടെയും വരുന്നതും എല്ലാവരും ആശംസകൾ അറിയിക്കുന്നതും കാണാം. കുട്ടിയുടെ മാതാപിതാക്കളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തങ്ങളുടെ മകളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്ന് കുറിച്ച് കൊണ്ടായിരുന്നു അവർ വീഡിയോ പോസ്റ്റ് ചെയ്തത്.