ഈയൊരു കാര്യത്തിന് അവളെ തടഞ്ഞുവയ്ക്കുന്നത് വിഡ്ഢിത്തമാണ് എന്ന് മകൾക്കും തോന്നി എന്നും അമ്മ പറഞ്ഞു. അതുകൊണ്ട് അവൾ സ്കൂളിൽ ശിക്ഷാ നടപടിക്ക് വേണ്ടി തുടർന്നില്ല എന്നും അമ്മ പറഞ്ഞു.

സാധാരണ സ്കൂളുകളിൽ ഫോണോ ഐപാഡോ ഒക്കെ കൊണ്ടുപോയാൽ ശിക്ഷയുണ്ടാവാറുണ്ടായിരുന്നു അല്ലേ? എന്നാൽ, കാലം മാറി ഇവിടെ ഒരു കുട്ടിയുടെ ഐപാഡിൽ 93 ശതമാനം മാത്രമേ ചാർജ്ജുള്ളൂ എന്നതിന്റെ പേരിൽ സ്കൂൾ കുട്ടിയെ ഡിറ്റൻഷനിൽ (സ്കൂൾ സമയം കഴിഞ്ഞും അധികനേരം കുട്ടിയെ സ്കൂളിൽ തന്നെ നിർബന്ധമായും നിർത്തൽ) വച്ചു എന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഒരു അമ്മ. കാരണമായി പറയുന്നത് സ്കൂൾ, ഐപാഡിന്റെ ചാർജ്ജ് 97 ശതമാനത്തിൽ കുറയരുത് എന്നൊരു വിചിത്രമായ നിയമം ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ്. 

'മകൾ സ്കൂളിലെത്തിയപ്പോൾ അവളുടെ ഐപാഡിൽ 93 ശതമാനമായിരുന്നു ചാർജ്ജ്. അതിനാൽ അവളെ തടഞ്ഞുവെക്കുമെന്ന് അറിയിച്ചു. ഇക്കാര്യം കാണിച്ച് ഈമെയിൽ അയച്ചപ്പോൾ അസി. ഹെഡ്ഡ് പറഞ്ഞത് 97 ശതമാനത്തിൽ കുറവായിരിക്കരുത് ഐപാഡിലെ ചാർജ്ജ് എന്ന് നിയമമുണ്ട് എന്നാണ്. ഞാൻ ഞെട്ടിപ്പോയി. ഇങ്ങനെ ഒരു വിഡ്ഢിത്തത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ' എന്നാണ് അമ്മ ട്വിറ്ററിൽ ചോദിച്ചത്. 

ബന്ധപ്പെട്ടവർക്ക് ഈമെയിൽ അയച്ചു എന്നും ഇത്രയും നിസാരമായ സംഭവത്തിന്റെ പേരിൽ മകളെ ശിക്ഷിക്കുന്നത് അനുവദിക്കാനാവില്ല എന്നും അമ്മ വ്യക്തമാക്കി. താനും ഒരു അധ്യാപികയാണ്. അതിനാൽ അച്ചടക്കം പാലിക്കേണ്ടതിന്റെയും അനുസരണ കാണിക്കേണ്ടതിന്റെയും അർത്ഥം അറിയാം. പക്ഷേ, ഇത്തരം ഒരു ചെറിയ കാര്യത്തിന്റെ പേരിൽ ഇങ്ങനെ ഒരു ശിക്ഷ അനുവദിക്കാനാവില്ല എന്നും അവർ പറഞ്ഞു. 

ഈയൊരു കാര്യത്തിന് അവളെ തടഞ്ഞുവയ്ക്കുന്നത് വിഡ്ഢിത്തമാണ് എന്ന് മകൾക്കും തോന്നി എന്നും അമ്മ പറഞ്ഞു. അതുകൊണ്ട് അവൾ സ്കൂളിൽ ശിക്ഷാ നടപടിക്ക് വേണ്ടി തുടർന്നില്ല എന്നും അമ്മ പറഞ്ഞു. സ്കൂൾ വീണ്ടും വിദ്യാർത്ഥിയെ ബന്ധപ്പെടുകയും ഡിറ്റെൻഷന് രണ്ടാമതൊരു അവസരം കൂടിയുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ ചെയ്യാത്തവണ്ണം കുട്ടിയെ 45 മിനിറ്റ് സ്കൂളിൽ അധികം നിർത്തുമെന്നും സ്കൂൾ അറിയിച്ചു. ഇതോടെ മകളാകെ ഭയന്നു എന്നും പരിഭ്രാന്തയായി എന്നും അമ്മ പറയുന്നു. 

കാര്യം തിരക്കിക്കൊണ്ട് താൻ അസി. ഹെഡ് ടീച്ചർക്ക് മെയിലയച്ചു എന്നും അതിന് മറുപടിയൊന്നും ലഭിച്ചില്ല എന്നും അധ്യാപിക കൂടിയായ രക്ഷാകർത്താവ് പറഞ്ഞു. ഇത് സ്കൂളിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നത് എന്നും അവർ കുറ്റപ്പെടുത്തി.