എല്ലാ കാര്യങ്ങളും കൃത്യമായി അളന്നുതൂക്കി പെർഫെക്റ്റ് ആക്കാൻ ശ്രമിക്കുന്ന ആധുനിക വെൽനെസ് രീതികൾക്ക് പകരം, ദൈനംദിന ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ കണ്ടത്തുകയാണ് നോന്നാമാക്സിംഗിന്റെ കാതൽ.

അമിതമായ സ്ക്രീൻ ഉപയോഗവും ജോലിഭാരവും സൃഷ്ടിക്കുന്ന മാനസികസമ്മർദ്ദങ്ങളിൽ നിന്ന് മുക്തി നേടാൻ പുതിയ വെൽനെസ് ശൈലിയുമായി സോഷ്യൽ മീഡിയ. ഇറ്റാലിയൻ മുത്തശ്ശിമാരുടെ പരമ്പരാഗതവും ലളിതവുമായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള 'നോന്നാമാക്സിംഗ്' (Nonnamaxxing) എന്ന ട്രെൻഡാണ് ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നത്. ഇറ്റാലിയൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന 'നോന്ന' എന്ന വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്.

എല്ലാ കാര്യങ്ങളും കൃത്യമായി അളന്നുതൂക്കി പെർഫെക്റ്റ് ആക്കാൻ ശ്രമിക്കുന്ന ആധുനിക വെൽനെസ് രീതികൾക്ക് പകരം, ദൈനംദിന ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ കണ്ടത്തുകയാണ് നോന്നാമാക്സിംഗിന്റെ കാതൽ.

എന്താണ് 'നോന്നാമാക്സിംഗ്'?

ഡിജിറ്റൽ ഡിറ്റോക്സ്: സോഷ്യൽ മീഡിയയിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിന് പകരം പൂന്തോട്ടപരിപാലനം, തയ്യൽ, ക്രാഫ്റ്റ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുക.

നാടൻ ഭക്ഷണരീതി: വീടുകളിൽ തന്നെ പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കി കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് കഴിക്കുക.

സാമൂഹിക ബന്ധങ്ങൾ: ഡിജിറ്റൽ സന്ദേശങ്ങൾക്ക് പകരം സുഹൃത്തുക്കളോടും അയൽക്കാരോടും നേരിട്ട് സംസാരിക്കാനും സമയം ചെലവഴിക്കാനും മുൻഗണന നൽകുക.

ലളിതമായ വ്യായാമം: കഠിനമായ ജിം വ്യായാമങ്ങൾക്ക് പകരം വൈകുന്നേരങ്ങളിലെ നടത്തം, വീട്ടുജോലികൾ എന്നിവ ചെയ്ത് ശരീരത്തെ ഉഷാറാക്കുക.

View post on Instagram
 

സദാസമയവും 'കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കണം' എന്ന ഓട്ടപ്പാച്ചിലിൽ നിന്ന് മാറി, 'ഉള്ള സമയം സന്തോഷത്തോടെ ജീവിക്കണം' എന്ന തിരിച്ചറിവാണ് ഈ ജീവിതശൈലി നൽകുന്നത്. ആരോഗ്യത്തിനും മനഃശാന്തിക്കുമായി പുതിയ വഴികൾ തേടുന്നവർക്ക് സ്വന്തം ജീവിതത്തിലേക്ക് തന്നെയുള്ള ലളിതമായ ഒരു മടങ്ങിപ്പോക്കാണ് നോന്നാമാക്സിംഗ് സമ്മാനിക്കുന്നത്.

View post on Instagram