ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് തനിക്കെതിരെ വംശീയാക്രമണം നടക്കുന്നെന്ന പരാതിയുമായി ഇറ്റലിക്കാരിയായ യുവതി രംഗത്ത്. 'ഏലിസാ ആന്‍റ് ജോണ്‍' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

രു ഇന്ത്യന്‍ പുരുഷനെ വിവാഹം ചെയ്തതിന് തനിക്കെതിരെ വംശീയാക്രമണം നടക്കുന്നെന്ന പരാതിയുമായി ഇറ്റലിക്കാരിയായ യുവതി. 'ഏലിസാ ആന്‍റ് ജോണ്‍' എന്ന തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഇത് സംബന്ധിച്ച വീഡിയോ പുറത്ത് വിട്ടത്. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രമാണ് തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ പലപ്പോഴും വെറുപ്പുളവാക്കുന്നതും വംശീയവുമായ പരാമർശങ്ങൾ ലഭിക്കുന്നതെന്ന് ഏലി വീഡിയോയിലൂടെ പറയുന്നു. മലയാളിയായ യുവാവിനെ വിവാഹം ചെയ്തതിന് ഏലി നേരിടുന്ന വിദ്വേഷ കുറിപ്പുകളെ കുറിച്ച് സമൂഹ മാധ്യമങ്ങൾ സമിശ്ര പ്രതിരകരണമാണ് നടത്തിയത്.

വിദേഷ്വ കുറിപ്പ്

മലയാളിയായ ജോണിനെയാണ് ഏലി വിവാഹം ചെയ്തത്. ദുബായിൽ താമസിക്കുന്ന ഇരുവരും, തങ്ങുടെ ഇന്‍സ്റ്റാഗ്രാം പേജ് നൽകിയ പേര് തന്നെ 'ഏലിസാ ആന്‍റ് ജോണ്‍' എന്നാണ്. ഇവരുവരുടെയും യാത്രകളും സന്തോഷങ്ങളുമാണ് ഈ പേജിലൂടെ പങ്കുവയ്ക്കപ്പെട്ടുന്നത്. ഇത്തരം വീഡിയോകൾക്ക് താഴെ തനിക്ക് മോശം വാക്കുകൾ ഉപയോഗിച്ചുള്ള കുറിപ്പുകൾ നിരന്തരം ലഭിക്കുന്നന്നും. ഇത് ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ചത് കൊണ്ടാണെന്നും പലപ്പോഴും ഇന്ത്യന്‍ സ്ത്രീകളാണ് ഇത്തരം കമന്‍റുകളെഴുതുന്നതെന്നും ഇവര്‍ കൂട്ടിച്ചേർക്കുന്നു.

View post on Instagram

വീഡിയോയില്‍ അത്തരമൊരു സ്ത്രീയെ ഏലി തുറന്ന് കാട്ടുന്നു. മീര എന്ന് പേരുള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും എഴുതിയ ഒരു വിദ്വേഷ കുറിച്ച് ഏലി വീഡിയോയില്‍ എടുത്ത് കാണിക്കുന്നു. അതില്‍ ദുഃഖകരം, നിങ്ങൾക്ക് ഒരു ഇന്ത്യന്‍ പുരുഷനെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞൊള്ളൂ? അവരെ ഒന്നിനും കൊള്ളില്ലെന്നായിരുന്നു എഴുതിയത്.

പ്രതികരണങ്ങൾ

ഏലിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ അഭിപ്രാങ്ങളുമായെത്തി. ഇത്തരം ആളുകളെ തുറന്ന് കാണിക്കാന്‍ ഏലി തയ്യാറായത് വളരെ നന്നായെന്ന് ചിലരെഴുതി. നിരവധി പേര്‍ ഏലിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. മറ്റ് ചിലര്‍, ആ സ്ത്രീയ്ക്ക് ഇന്ത്യന്‍ പുരുഷന്മാരില്‍ നിന്ന് ദുരനുഭവം ഉണ്ടായിരുന്നിരിക്കാമെന്നും അവരെ വെറുതെ വിട്ടേക്കൂവെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. ചിലര്‍ അവര്‍ ശരിയാണെന്നും കുറച്ച് കാലത്തിനുള്ളിൽ അത് നിങ്ങൾക്ക് വ്യക്തമാകുമെന്നും കുറിച്ചു.