തന്‍റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ഒരു ദിവസം ക്രിസ്ത്യൻ മതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് പറഞ്ഞു. തങ്ങളുടെ മൂന്ന് മക്കളെയും ക്രിസ്ത്യൻ വിശ്വാസികളായി വളർത്തുകയാണെന്നും വാൻസ് കൂട്ടിച്ചേർത്തു.
തന്‍റെ ഇന്ത്യന്‍ വംശജയായ ഭാര്യ ഒരു ദിവസം ക്രിസ്ത്യന്‍ മതം സ്വീകരിക്കുമെന്ന് കരുതുന്നതായി യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് പറഞ്ഞു. താനും ഭാര്യ ഉഷയും ആദ്യം കണ്ടുമുട്ടുമ്പോൾ അവിശ്വാസികളോ നിരീശ്വരവാദികളോ ആണെന്നാണ് സ്വയം കരുതിയിരുന്നത്. എന്നാല്‍ ഇന്ന് തന്‍റെ മൂന്ന് മക്കളെയും ക്രിസ്തുമത വിശ്വാസികളായി വളര്‍ത്തുകയാണെന്നും ഭാര്യ ഉഷ ഒരു നാൾ ക്രിസ്തുമതം സ്വീകരിക്കുമെന്ന് കരുതുന്നതായും വാൾസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച മിസിസിപ്പി സർവകലാശാലയിൽ നടന്ന ടേണിംഗ് പോയിന്‍റ് യുഎസ്എ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജെഡി വാൻസ്.
ഞാൻ ക്രിസ്ത്യൻ വിശ്വാസി
"മിക്ക ഞായറാഴ്ചകളിലും ഉഷ എന്നോടൊപ്പം പള്ളിയിൽ വരാറുണ്ട്. ഞാൻ അവളോട് പറഞ്ഞത് പോലെ, പരസ്യമായി പറഞ്ഞത് പോലെ, ഇപ്പോൾ എന്‍റെ ഏറ്റവും അടുത്ത 10,000 സുഹൃത്തുക്കളുടെ മുന്നിൽ ഞാൻ പറയും: പള്ളി എന്നെ ആകർഷിച്ച അതേ കാര്യം അവളെ എങ്ങനെയെങ്കിലും സ്വാധീനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ടോ? അതെ, ഞാൻ അത് സത്യസന്ധമായി ചെയ്യുന്നു. കാരണം ഞാൻ ക്രിസ്ത്യൻ സുവിശേഷത്തിൽ വിശ്വസിക്കുന്നു, ഒടുവിൽ എന്‍റെ ഭാര്യയും അതേ രീതിയിൽ അതിനെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മിസിസിപ്പി സർവകലാശാലയിൽ നടന്ന ടേണിംഗ് പോയിന്‍റ് യുഎസ്എ പരിപാടിയിൽ സംസാരിക്കവെ വാൻസ് പറഞ്ഞു.
നിരീശ്വരവാദികൾ
അതിന് പിന്നാലെ ഉഷ അങ്ങനെ ചെയ്തില്ലെങ്കിൽ, എല്ലാവര്‍ക്കും സ്വതന്ത്ര ഇച്ഛാശക്തിയുണ്ടെന്ന് ദൈവം പറയുന്നുണ്ടെന്നും അതു കൊണ്ട് തനിക്ക് അതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ ഭാര്യ ഉഷ ഒരു ഹിന്ദു കുടുംബത്തിലാണ് വളര്‍ന്നതെങ്കിലും പ്രത്യേകിച്ച് മതപരമായ കുടുംബമായിരുന്നില്ല ഉഷയുടെതെന്നും വാൽസ് കൂട്ടിച്ചേര്‍ത്തു. ഉഷയെ താന്‍ കണ്ടുമുട്ടുമ്പോൾ ഒരു അവിശ്വാസി നിരീശ്വരവാദിയോ ആയാണ് താനും ഉഷയും തങ്ങളെ കണ്ടിരുന്നതെന്നും എന്നാല്‍, ഇന്ന് തന്‍റെ മൂന്ന് കുട്ടികളെയും ക്രിസ്ത്യന്‍ മതവിശ്വാസികളായാണ് വളര്‍ത്തുന്നതെന്നും അവർ ഒരു ക്രിസ്ത്യൻ സ്കൂളിലാണ് പഠിക്കുന്നതെന്നും വാൻസ് വെളിപ്പെടുത്തി. വാല്‍സിന്‍റെ പ്രസംഗം കേട്ട് തലകുലുക്കുന്ന ഉഷയുടെ ദൃശ്യങ്ങളും ചേർത്തുള്ള വീഡിയോയാണ് സമൂഹ മാധമ്യങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ നിരവധി പേര്‍ വീണ്ടും പങ്കുവയ്ക്കുകയും 18 ലക്ഷത്തിന് മേലെ ആളുകൾ ഇതിനകം കാണുകയും ചെയ്തു.
ഉഷ വാൻസ്
അതേസമയം, മാസങ്ങൾക്ക് മുമ്പ്, മാധ്യമങ്ങളോട് സംസാരിക്കവെ താനും ഭർത്താവും തങ്ങളുടെ മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരെ ഒരു മിശ്രവിശ്വാസി കുടുംബത്തിൽ ഏങ്ങനെ വളർത്തുന്നുവെന്ന് ഉഷ വിശദീകരിച്ചിരുന്നു. 'സിറ്റിസൺ മക്കെയ്ൻ' എന്ന പോഡ്‌കാസ്റ്റിൽ മേഗൻ മക്കെയ്‌നിനോട് സംസാരിക്കവെയാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയത്. കുട്ടികളെ കത്തോലിക്കാ സ്കൂളിലാണ് അയക്കുന്നതെങ്കിലും അവര്‍ക്ക് ഓരോരുത്തർക്കും അവരുടെ ചോയ്സ് നല്‍കിയിട്ടുണ്ട്. അവർക്ക് കത്തോലിക്കരായി മാമോദീസ സ്വീകരിക്കണോ വേണ്ടയോയെന്ന് തെരഞ്ഞെടുക്കാമെന്നും ഉഷ കൂട്ടിച്ചേര്‍ത്തു. ആദ്യം കണ്ടുമുട്ടുമ്പോൾ വാൾസ് ഒരു മതവിശ്വാസിയായിരുന്നില്ല. എന്നാല്‍, ആദ്യത്തെ കുട്ടിയുടെ ജനന ശേഷം വാൾസ് ക്രിസ്തുമതം സ്വീകരിച്ചു. അതും തങ്ങൾ തമ്മില്‍ ഏറെ നേരത്തെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നെന്നും താന്‍ അത്തരമൊരു മതം തെരഞ്ഞെടുക്കുന്നതിന് ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഉഷ അന്ന് പറഞ്ഞത്.


