Asianet News MalayalamAsianet News Malayalam

വീട്ടുമുറ്റത്ത് കുഴിയെടുത്ത ഭൂവുടമയ്ക്ക് ലഭിച്ചത് 16 ലക്ഷം രൂപ അടങ്ങിയ പെട്ടി !

വീട്ട് മുറ്റത്ത് കുഴിയെടുത്തപ്പോഴാണ് അദ്ദേഹത്തിന് എന്തോ പെട്ടിയില്‍ ആയുധം തടഞ്ഞതായി തോന്നിയത്. പിന്നീട് സമീപത്തെ മണ്ണ് നീക്കിയപ്പോള്‍ ഒരു പെട്ടി. 

landowner dug his house's backyard and got a box containing Rs 16 lakh bkg
Author
First Published Feb 28, 2024, 4:33 PM IST


യുഎസിലെ ന്യൂജേഴ്‌സിയിലെ വൈൽഡ്‌വുഡിലുള്ള ഒരു ഭൂവുടമയായ റിച്ചാർഡ് ഗിൽസൺ തന്‍റെ വീട്ട് മുറ്റത്തിന് അല്പം മാറി ഒരു കുഴിയെടുത്തി. അല്പം ആഴത്തിലേക്ക് പേയപ്പോള്‍ അദ്ദേഹത്തിന്‍റെ പിക്കാസ് എന്തോ വസ്തുവില്‍ തട്ടി. ആദ്യം അദ്ദേഹം അത് സമീപത്തെ മരത്തിന്‍റെ വേരാണെന്ന് കരുതി വീണ്ടും ശ്രമിച്ചെങ്കിലും കൂടുതല്‍ ആഴത്തിലേക്ക് പോകാന്‍ പറ്റിയില്ല. തുടര്‍ന്ന് സമീപത്തെ മണ്ണ് മാറ്റി പരിശോധിച്ചപ്പോള്‍ റിച്ചാർഡിന് ലഭിച്ചത് ഒരു പെട്ടി. മണ്ണിന് അടിയില്‍ നിന്നും ലഭിച്ച പഴക്കം ചെന്ന പെട്ടി തുറന്ന് നോക്കിയ റിച്ചാര്‍ഡ് ഞെട്ടി. 10 -ന്‍റെയും 20 -തിന്‍റെയും ഡോളര്‍ നോട്ടുകള്‍. ഒടുവില്‍ മൊത്തം തുക എണ്ണിയപ്പോള്‍ ഏതാണ്ട് 1000 ഡോളറോളമുള്ള തുകയായിരുന്നു പെട്ടിക്കകത്ത് ഉണ്ടായിരുന്നത്. 

ലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണം അടിച്ച് പുകച്ച് പാക് ഗായിക, വീഡിയോ വൈറൽ

നോട്ട് പരിശോധിച്ചപ്പോള്‍ 1934 ലെതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇന്നത്തെ മൂല്യം കണക്കാക്കിയാല്‍ അത് 20,000 ഡോളർ (16.58 ലക്ഷം രൂപ) വിലമതിക്കുന്ന നോട്ടുകളായിരുന്നു. “ആരോ ഒരു ചെറിയ ആയുധം ഉപയോഗിച്ച്  കുഴിച്ചിട്ടതാകും ഈ പണമെന്ന് റിച്ചാര്‍ഡ് പറഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 1930 കളില്‍ രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ട് മുമ്പ് അമേരിക്കയിലുണ്ടായ സാമ്പത്തിക മാദ്ധ്യത്തിന്‍റെ കാലത്ത് പണം നഷ്ടപ്പെടുമെന്ന് കരുതിയ ആരോ ഒളിപ്പിച്ച് വച്ചതാകാം ഈ പണമെന്ന് ഗിൽസൺ വിശ്വസിക്കുന്നു. 

'ഇത് എന്‍റെ ലൈഫ് ഗാര്‍ഡ്'; മധുരപ്രതികാരത്തിന്‍റെ വീഡിയോ പങ്കുവച്ച് ധനശ്രീ, പ്രതികരിച്ച് ബോളിവുഡ് നടന്മാരും !

സാമ്പത്തിക പ്രതിസന്ധിയിലൂടെ ലോകം കടന്ന് പോയപ്പോള്‍ ബാങ്ക് അക്കൌണ്ടിലെ പണം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് കരുതിയ ആരോ അക്കൌണ്ട് ക്ലോസ് ചെയ്ത് സ്വന്തം വീട്ട് മുറ്റത്ത് കുഴിച്ചിട്ടതാകാം. അതല്ലെങ്കില്‍ അക്കാലത്തെ ഏതെങ്കിലും മോഷ്ടാവ്.  മോഷണ മുതല്‍ ഒളിപ്പിച്ചതുമാകാമെന്നും ഗിൽസൺ കരുതുന്നു. അതെന്ത് തന്നെയായാലും തനിക്ക് ലഭിച്ചത് വിലമതിക്കാനാകാത്ത് നിധിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് സാമ്പത്തിക നേട്ടത്തിന്‍റെതല്ല, പക്ഷേ, പണത്തിന് വിലമതിക്കാനാകാത്ത ഒന്നാണെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് കാലത്താണ് ഗില്‍സണ്‍ ഈ നിധി കണ്ടെത്തിയത്. അടുത്തകാലത്ത് നിധി വേട്ടകളെ കുറിച്ചുള്ള കഥകള്‍ ഏറെ പ്രചാരം നേടിയതിന് പിന്നാലെ ഗില്‍സണിന്‍റെ കഥയും വീണ്ടും വൈറലാവുകയായിരുന്നു. 

'ലയണ്‍ മെസി'; സിംഹം, കുട്ടികളുടെ ഫുട്ബോള്‍ കളി ആസ്വദിക്കുന്ന വീഡിയോ വൈറല്‍!


 

Latest Videos
Follow Us:
Download App:
  • android
  • ios