ബാങ്ക് സ്വന്തം പണം പിൻവലിക്കാൻ ജനങ്ങളെ വിടാത്തത് ആളുകളിൽ എത്രമാത്രം രോഷമുണ്ടാക്കുന്നു എന്നതിനെ കുറിച്ചും ഇയാൾ സൂചിപ്പിച്ചു. ലെബനനിലെ പണപ്പെരുപ്പവും ഡോളറിന്റെ ക്ഷാമവും കാരണമാണ് ഇത് സംഭവിക്കുന്നത് എന്നും ലിയാം വിശദീകരിച്ചു.
കള്ളന്മാരും കൊള്ളക്കാരും ബാങ്ക് കൊള്ളയടിക്കാൻ വേണ്ടി ആളുകളെ തോക്കിൻമുനയിൽ നിർത്തിയ ഒരുപാട് സംഭവം നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. എന്നാൽ, സ്വന്തം പണം പിൻവലിക്കാൻ വേണ്ടി ബാങ്ക് ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തേണ്ടി വരുന്നത് എന്ത് അവസ്ഥയാണ് അല്ലേ.
ലെബനനിലും അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് സംഭവിച്ചത്. ഒരു ലെബനീസ് യുവതി തന്റെ സ്വന്തം പണം പിൻവലിക്കാൻ വേണ്ടി എങ്ങനെയാണ് ആളുകളെയും ബാങ്ക് ജീവനക്കാരെയും തോക്കിൻമുനയിൽ നിർത്തിയത് എന്ന് വ്യക്തമാക്കുന്ന ഒരു ട്വിറ്റർ ത്രെഡ്ഡ് ഇപ്പോൾ വൈറലാവുകയാണ്.
ലിയാം എന്ന ഒരു യൂസറാണ് ട്വിറ്ററിൽ, തോക്കും ചൂണ്ടി നിൽക്കുന്ന ഒരു യുവതിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ലെബനനിൽ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നും അയാൾ സൂചിപ്പിച്ചു. ലെബനനിലെ ബാങ്കുകൾ ആളുകളുടെ പണം പിൻവലിക്കാൻ അനുവദിക്കുന്നില്ല. അതിനാലാണ് ഇത് സംഭവിക്കുന്നത് എന്നാണ് പറയുന്നത്.
അയാൾ എഴുതിയത് ഇങ്ങനെ: ബെയ്റൂട്ടിലെ ഒരു സ്ത്രീ ഇന്ന് ഒരു ബാങ്ക് പിടിച്ചടക്കി. കൊള്ളയടിക്കാനല്ല. മറിച്ച് സ്വന്തം പണം പിൻവലിക്കാൻ. അവരുടെ സഹോദരിയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു അത്. ആലിയിലെ ഒരു ബാങ്കിലും ഇതുതന്നെയാണ് സംഭവിച്ചത്. തങ്ങളുടെ പണം ഇതുപോലെ ബാങ്കുകൾ കൈക്കലാക്കിയിരുന്ന ആളുകളുടെ ഒരു സംഘമാണ് അത് ചെയ്തത്.
ബാങ്ക് സ്വന്തം പണം പിൻവലിക്കാൻ ജനങ്ങളെ വിടാത്തത് ആളുകളിൽ എത്രമാത്രം രോഷമുണ്ടാക്കുന്നു എന്നതിനെ കുറിച്ചും ഇയാൾ സൂചിപ്പിച്ചു. ലെബനനിലെ പണപ്പെരുപ്പവും ഡോളറിന്റെ ക്ഷാമവും കാരണമാണ് ഇത് സംഭവിക്കുന്നത് എന്നും ലിയാം വിശദീകരിച്ചു.
ഏതായാലും നിരവധിപ്പേരാണ് ലിയാമിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. അതിൽ പലരും യുവതിയെ അഭിനന്ദിക്കുകയും ചെയ്തു.
