വാങ്ങി അധിക ദിവസം കഴിയും മുമ്പായിരുന്നു ദാരുണ സംഭവം. ഇതിന് പിന്നാലെ അയല്‍വാസി തന്‍റെ  കലാഷ്നിക്കോവ് റൈഫിൾ ഉപയോഗിച്ച്ഏഴ് റൗണ്ട് വെടിയുതിർത്തു


റാഖുകാരനായ 50 വയസുകാരൻ അഖിൽ ഫഖർ അൽ-ദിൻ, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരു ഇണക്കമുള്ള സിംഹത്തെ വാങ്ങിയത്. എന്നാല്‍, ദൗർഭാഗ്യകരമെന്ന് പറയട്ടെ വന്യമൃഗങ്ങളെ വളർത്തി പരിചയമുണ്ടായിട്ട് പോലും ആൽ-ദിൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് തന്‍റെ പൂന്തോട്ടത്തിൽ നില്‍ക്കവെ സിംഹത്തിന്‍റെ ആക്രമണത്തിന് ഇരയായി, കൊല്ലപ്പെട്ടെന്ന് അൽ-ഗാദ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമിച്ച് കൊല്ലുക മാത്രമല്ല, അഖിൽ ഫഖർ അൽ-ദിന്‍റെ മൃതദേഹം സിംഹം ഏതാണ്ട് പാതിയോളം തിന്ന് തീര്‍ക്കുകയും ചെയ്തു. 

അടുത്തിടെ സ്വന്തമാക്കിയ സിംഹത്തെ അല്‍ ദിന്‍, മറ്റ് മൃഗങ്ങളെ താമസിപ്പിച്ചിരിക്കുന്നതിന് അടുത്തായാണ് താമസിപ്പിച്ചത്. അതും പ്രത്യേക കൂട്ടില്‍. ഭക്ഷണം നല്‍കാനായി കൂട്ടിലെത്തിയ അല്‍ ദിനെ സിംഹം അപ്രതീക്ഷിതമായി അക്രമിക്കുകയായിരുന്നു. അൽ-ദിൻ സിംഹക്കൂട്ടിന്‍റെ ചുറ്റുമതിലിനടുത്തെത്തിയപ്പോൾ സിംഹം അൽ-ദിന്നിന് നേരെ പാഞ്ഞടുക്കുകയും കഴുത്തിനും നെഞ്ചിലും കടിക്കുകയുമായിരുന്നെന്ന് അൽ-ഗാഡ് റിപ്പോര്‍ട്ട് ചെയ്തു. 

Scroll to load tweet…

അല്‍ ദിന്നിന്‍റെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോഴുക്കും സിംഹം ആക്രമണം തുടങ്ങിയിരുന്നു. ഇതോടെ അയല്‍വാസി കലാഷ്നിക്കോവ് റൈഫിൾ കൊണ്ട് വന്ന് ഏഴ് റൗണ്ട് വെടിയുതിർത്തു. ഇതോടെ സിംഹം ചത്ത് വീണു. പക്ഷേ അപ്പോഴേക്കും അല്‍ ദിന്‍റെ ജീവന്‍ നഷ്ടപ്പട്ടിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ പുല്ലിലെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിംഹത്തെ കാണാം. പൂന്തോട്ടത്തിന്‍റെ സമീപത്താണ് സിംഹത്തിന്‍റെ കൂട്. അയല്‍ക്കാര്‍ വിവരം പറഞ്ഞത് അനുസരിച്ച് അപ്പോൾ തന്നെ അടിയന്തരഘട്ട സര്‍വ്വീസ് അംഗങ്ങൾ എത്തുകയും അല്‍ ദിനിലിനെ നജാഫിലെ അല്‍ സദാർ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും അതിനകം അദ്ദേഹം മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.