ഏതായാലും ഈ കൊച്ചുകുടുബത്തിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾ നിരവധി പേരുടെ ഹൃദയമാണ് കീഴടക്കിയത്.

ജീവിതത്തിൽ സന്തുഷ്ടരായിരിക്കാനുള്ള ഏറ്റവും എളുപ്പവഴി ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നതാണ്. അത്തരത്തിൽ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഒരു കൊച്ചു കുടുംബത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നെറ്റിസൺസിന്റെ ഹൃദയം കീഴടക്കിയ ആ വീഡിയോ പങ്കുവെച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ അവിനാഷ് ശർമ്മയാണ്. 

ഒരു കൊച്ചു കുട്ടി തന്റെ അച്ഛനെയും അമ്മയേയും സൈക്കിളിൽ ഇരുത്തി സൈക്കിൾ തള്ളുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. ഒരു ഫ്ലൈ ഓവറിലൂടെ യാത്ര ചെയ്യുന്ന ഈ കൊച്ചു കുടുംബത്തിന്റെ വിഡിയോ പകർത്തിയത് അതേ ഫ്ലൈഓവറിൽ യാത്ര ചെയ്തിരുന്ന ഒരു ബൈക്ക് യാത്രക്കാരനാണ്. അരിജിത് സിങ്ങിന്റെ മസ്കുരാനെ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഒരു കൊച്ചുകുട്ടി ഒരു ഫ്‌ളൈ ഓവറിൽ സൈക്കിൾ തള്ളുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. യഥാർത്ഥത്തിൽ ഒരു ഫ്ലൈഓവറിലൂടെ അമ്മയെ പുറകിലിരുത്തി സൈക്കിൾ ചവിട്ടുന്ന അച്ഛനെ സൈക്കിൾ പുറകിൽ നിന്ന് തള്ളി സഹായിക്കുന്നതാണ് അവൻ. ലോകം കീഴടക്കിയ സന്തോഷത്തിൽ ചിരിച്ചുകൊണ്ടാണ് അവൻ അത് ചെയ്യുന്നത്. മകന്റെ സന്തോഷത്തിൽ പങ്കു ചേർന്ന് സൈക്കിളിലിരിക്കുന്ന മാതാപിതാക്കളും ചിരിക്കുന്നത് കാണാം. ഏതായാലും ഈ കൊച്ചുകുടുബത്തിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾ നിരവധി പേരുടെ ഹൃദയമാണ് കീഴടക്കിയത്. നിങ്ങളുടെ ജീവിതത്തിലുടനീളം ഇതുപോലെ നിങ്ങളുടെ മാതാപിതാക്കളുടെ പിന്തുണയായിരിക്കുക എന്ന കുറിപ്പോടെയാണ് അവിനാഷ് ശർമ്മ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Scroll to load tweet…

മറ്റൊരു സമാനമായ സംഭവവും കഴി‍ഞ്ഞ ദിവസം സോഷ്യൽ മീഡയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ട്രക്കിൽ നിന്ന് ഒഴിഞ്ഞ വെള്ളപ്പാത്രങ്ങൾ ഇറക്കാൻ അമ്മയെ സഹായിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആയിരുന്നു ഇത്. ഐപിഎസ് ഓഫീസർ ആയ ദിപാൻഷു കബ്രയാണ് ഈ വീഡിയോ ഓൺലൈനിൽ പങ്കുവെച്ചത്.