Asianet News MalayalamAsianet News Malayalam

മഴയില്ല, ഇന്ദ്രദേവനെതിരെ നടപടിയെടുക്കണം എന്ന് കർഷകന്റെ പരാതി

പരാതിയിൽ, മഴ ഇല്ലാത്തതിനാൽ അത് പ്രദേശത്തെ ആളുകളുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെല്ലാവരും മഴയില്ലാത്തതു കാരണം വളരെ അധികം വിഷമത്തിലാണ്. അതിനാൽ ഞാൻ അങ്ങയോട് ഇന്ദ്ര ഭ​ഗവാനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം പരാതിയിൽ എഴുതിയിരുന്നത്. 

low rainfall complaint against indra Bhagwan
Author
Gonda, First Published Jul 19, 2022, 11:47 AM IST

നമ്മുടെ നാട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ കുറ്റം ആരുടെയെങ്കിലും തലയിൽ നാം കൊണ്ടിടും അല്ലേ? ചിലപ്പോൾ പങ്കാളിക്കുമേൽ, അല്ലെങ്കിൽ മാതാപിതാക്കളുടെയോ മക്കളുടെയോ മേൽ, സർക്കാരിന്റെ മേൽ അങ്ങനെ അങ്ങനെ... അതുപോലെ, എന്തെങ്കിലും കാര്യത്തിന് നാം ദൈവത്തെ ചിലപ്പോൾ കുറ്റപ്പെടുത്തിയേക്കും. പക്ഷേ, ദൈവത്തിനെതിരെ പരാതി നൽകുമോ? ഒരാൾ അങ്ങനെ പരാതി നൽകി. മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്ര ദേവനെതിരെയാണ് ഒരു കർഷകൻ പരാതി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. 

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ ഒരു മുതിർന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് പരാതിയെ കുറിച്ച് പറഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ച പരാതി പരിഹാര ദിവസമായിരുന്നു. ആ സമയത്താണ് സുമിത് കുമാർ യാദവ് എന്ന കർഷകൻ റെവന്യൂ ഓഫീസറായ എൻ.എൻ വർമയ്ക്ക് പരാതി നൽകിയത്. പ്രദേശത്ത് ആവശ്യത്തിന് മഴ ഇല്ലെന്നും മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്ര ദേവനെതിരെ നടപടി എടുക്കണം എന്നുമായിരുന്നുവത്രെ പരാതിയിൽ. 

low rainfall complaint against indra Bhagwan

പരാതിയിൽ, മഴ ഇല്ലാത്തതിനാൽ അത് പ്രദേശത്തെ ആളുകളുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെല്ലാവരും മഴയില്ലാത്തതു കാരണം വളരെ അധികം വിഷമത്തിലാണ്. അതിനാൽ ഞാൻ അങ്ങയോട് ഇന്ദ്ര ഭ​ഗവാനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം പരാതിയിൽ എഴുതിയിരുന്നത്. 

low rainfall complaint against indra Bhagwan

കത്ത് വായിക്കുക പോലും ചെയ്യാതെ തഹസിൽദാർ അത് ഡിഎമ്മിന് കൈമാറി. ഇത്തരം ഒരു പരാതി ഫോർവേഡ് ചെയ്തതിനെ കുറിച്ച് അദ്ദേഹം ചോദ്യം ചെയ്തു. ഏതായാലും കത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി തീർന്നു. കത്ത് വ്യാജമായിരുന്നു എന്നും അങ്ങനെയൊരു പരാതി താൻ ഫോർവേഡ് ചെയ്തിട്ടില്ല എന്നുമാണ് ഓഫീസർ പറയുന്നത്. 

എൻ എൻ വർമ ഏതായാലും കത്തിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിൽ അദ്ദേഹത്തിന്റെ ഒപ്പുണ്ട് എന്നാണ് പറയുന്നത്. പരാതി പരിഹാര ദിവസം നൂറുകണക്കിന് പരാതികൾ കിട്ടും. ചിലതെല്ലാം ശരിക്ക് വായിച്ച് നോക്കാൻ സാധിക്കാറില്ല. അത് നേരെ മുക​ളിലോട്ടയക്കും എന്ന് മറ്റൊരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios