‘ഞാൻ തമാശ പറയുകയല്ല, തന്റെ ഊബർ ഡ്രൈവർ തനിക്ക് തടി കൂടുതലാണ് എന്നും അതിനാൽ എന്നെയും കൊണ്ട് ഓട്ടം പോകാൻ പറ്റില്ല എന്നും പറഞ്ഞു. പിന്നീട്, എനിക്ക് നേരെ തോക്കെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി’ എന്നും മൈക്കൽ പറയുന്നു.
വളരെയേറെ അസ്വസ്ഥതയുളവാക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനവും രോഷവുമാണ് ആളുകളിൽ നിന്നും ഉണ്ടാകുന്നത്. ഒരു ഊബർ ഡ്രൈവർ ഒരു യാത്രക്കാരൻ തടിച്ചിരിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഓട്ടം പോകാൻ വിസമ്മതിക്കുകയും അയാൾക്ക് നേരെ തോക്കെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഞെട്ടിക്കുന്ന വീഡിയോ @FattyMcFatFuh എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. 60,000 -ത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള മൈക്കൽ എന്ന പോപ്പുലർ ട്വിച്ച് സ്ട്രീമറിനാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്.
ഊബർ ഡ്രൈവർ മൈക്കലിനെ അപമാനിക്കുന്ന വീഡിയോ 50 മില്ല്യണിലധികം പേരാണ് കണ്ടത്. ‘ഞാൻ തമാശ പറയുകയല്ല, തന്റെ ഊബർ ഡ്രൈവർ തനിക്ക് തടി കൂടുതലാണ് എന്നും അതിനാൽ എന്നെയും കൊണ്ട് ഓട്ടം പോകാൻ പറ്റില്ല എന്നും പറഞ്ഞു. പിന്നീട്, എനിക്ക് നേരെ തോക്കെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി’ എന്നും മൈക്കൽ പറയുന്നു. ഞാൻ വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ട്. നിങ്ങളുടെ കാറിന് പറ്റാത്തവണ്ണം എനിക്ക് തടിയുണ്ടെന്നല്ലേ നിങ്ങൾ പറഞ്ഞത് എന്ന് വീഡിയോയിൽ മൈക്കൽ ചോദിക്കുന്നത് കേൾക്കാം. ഒരുഘട്ടത്തിൽ ഞാൻ നിങ്ങൾക്കുനേരെ തോക്കെടുക്കണോ എന്നും ഊബർ ഡ്രൈവറായ യുവതി മൈക്കലിനോട് ചോദിക്കുന്നുണ്ട്.
മൈക്കൽ ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ഊബർ ഡ്രൈവറുടെ പെരുമാറ്റത്തെ വിമർശിക്കുകൊണ്ട് അനേകങ്ങൾ കമന്റ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചിലരെങ്കിലും യുവാവ് ഊബർ ഡ്രൈവറെ പ്രകോപിപ്പിച്ചതുകൊണ്ടാണോ അവർ അങ്ങനെ പെരുമാറിയത് എന്ന് സംശയം പ്രകടിപ്പിച്ചു. മാത്രമല്ല, വളരെ മോശം ഭാഷയിൽ ഇയാൾ ഡ്രൈവറെ അധിക്ഷേപിക്കുന്നുമുണ്ട്. അത് അംഗീകരിക്കാനാവില്ലെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, ഊബറിൽ നിന്നുള്ളവർ പറയുന്നത്, ഡ്രൈവറുടെ പെരുമാറ്റം അംഗീകരിക്കാനാവില്ല. എല്ലാത്തരം ആളുകളെയും ഊബർ ആപ്പ് സ്വാഗതം ചെയ്യുന്നു. ആ ഡ്രൈവറെ ടെർമിനേറ്റ് ചെയ്തുകഴിഞ്ഞു എന്നാണ്.


