നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ തൊഴിൽ സംസ്കാരം അത്ര നല്ലതല്ല എന്നായിരുന്നു മിക്കവരും കമന്റുകൾ നൽകിയത്.
വിദേശത്ത് വലിയ ശമ്പളത്തിന് ജോലി ചെയ്യുന്നവർ ഇന്ത്യയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ആലോചിക്കാറുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങുക എന്നത് തന്നെയാണ് അതിന്റെ പിന്നിലെ പ്രധാന ലക്ഷ്യം. അതുപോലെ യൂറോപ്പിൽ 80 ലക്ഷം സമ്പാദിക്കുന്ന ഒരു ഇന്ത്യൻ ടെക്കി ബെംഗളൂരുവിലേക്ക് വരുന്നതിനെ കുറിച്ചുള്ള അഭിപ്രായം ആരായുകയാണ് സോഷ്യൽ മീഡിയയിൽ.
റെഡ്ഡിറ്റിലാണ് ഇയാൾ താൻ ബെംഗളൂരുവിലേക്ക് വരുന്ന കാര്യം വളരെ ഗൗരവത്തോടെ ആലോചിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ബെംഗളൂരുവിൽ തനിക്ക് കിട്ടുന്നത് ഇപ്പോൾ കിട്ടുന്നതിനേക്കാൾ കുറഞ്ഞ ശമ്പളമായിരിക്കും എന്നും ഇയാൾ പറയുന്നുണ്ട്.
"എനിക്ക് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്, വടക്കൻ യൂറോപ്പിലാണ് ജോലി ചെയ്യുന്നത്. എൻ്റെ ശമ്പളം ഏകദേശം 80 ലക്ഷം CTC ആണ്. എനിക്ക് ബാംഗ്ലൂരിൽ നിന്ന് ഏകദേശം 50 ലക്ഷം CTC വരുന്ന ഒരു ഓഫർ ലഭിച്ചു. ഇന്ത്യയിലെ വാങ്ങൽ ശേഷിയും മാർക്കറ്റും മികച്ചതായതിനാൽ ആ ഓഫർ സ്വീകരിക്കാൻ ഞാൻ ആലോചിക്കുന്നു. എന്നാൽ, ഇന്ത്യയിലെ ജീവിതനിലവാരം മോശമാണ് എന്ന് കാണിച്ച് എന്റെ വീട്ടുകാർ എന്നെ ഉപദേശിക്കുകയാണ്" എന്നാണ് ഇയാൾ എഴുതുന്നത്.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ തൊഴിൽ സംസ്കാരം അത്ര നല്ലതല്ല എന്നായിരുന്നു മിക്കവരും കമന്റുകൾ നൽകിയത്. കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരും, വളരെ ടോക്സിക്കായിട്ടുള്ള സംസ്കാരമാണ് ഇവിടെ, അടിമുടി അഴിമതിയാണ്, ഒട്ടും പ്രൊഫഷണൽ അല്ല എന്നാണ് മിക്ക കമന്റുകളിലും പറയുന്നത്.
"ഹേയ് യൂറോപ്പിൽ തന്നെ താമസിക്കൂ, അതിന് പിന്നീട് എനിക്ക് നന്ദി പറയൂ. കാരണങ്ങൾ: ആരോഗ്യം, മലിനീകരണം, മെന്റൽ സ്റ്റബിലിറ്റി, കുറ്റകൃത്യങ്ങളുടെ നിരക്ക്, രാഷ്ട്രീയം, അഴിമതി, പൊതുഗതാഗതം, പെരുമാറ്റം" എന്നാണ് മറ്റൊരാളുടെ കമന്റ്.
'വധുവിനെ കണ്ടെത്തിത്തരണം, വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ലേ?', എംഎൽഎയോട് 43 -കാരന്റെ അഭ്യർത്ഥന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
