Asianet News MalayalamAsianet News Malayalam

റോഡിലെ കുഴിയിൽ കാലുടക്കി, നോക്കിയപ്പോൾ തുരങ്കം പിന്നെ കണ്ടത് സിനഗോഗ്; എല്ലാം ന്യൂയോർക്ക് നഗരത്തിന് താഴെ

ഇപ്പോഴും വൈദ്യുതി ബന്ധമുള്ള ഒരു കൂട്ടം വിചിത്ര മുറികള്‍, സിനഗോഗ്, കമ്പ്യൂട്ടറുകള്‍, കിലോമീറ്റര്‍ നീളമുള്ള തുരങ്കം.... അങ്ങനെ നിരവധി കാഴ്ചകളായിരുന്നു അവര്‍ കണ്ടത്. 

man discovered a secret tunnel under New York street video goes viral in social media
Author
First Published Aug 16, 2024, 3:04 PM IST | Last Updated Aug 16, 2024, 3:04 PM IST


റോഡുകളിലും തെരുവുകളിലും കുഴികള്‍ കണ്ടെത്തുന്നത് സാധാരണമാണ്. പ്രത്യേകിച്ചും കേരളത്തിലെ റോഡുകളില്‍ കുഴിയൊഴിഞ്ഞൊരു കാലമില്ലെന്ന് തന്നെ പറയാം. ഇത്തരത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു തെരുവിലൂടെ നടക്കുകയായിരുന്ന ഒരാള്‍ റോഡില്‍ കണ്ട ഒരു ചെറിയ കുഴിയില്‍ കാല്‍ കയറ്റിയപ്പോള്‍ തെളിഞ്ഞത് നഗരത്തിന് താഴെയുള്ള ഒരു രഹസ്യ തുരങ്കം. തുരങ്കത്തിലെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍ പകത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ അത് വളരെ വേഗം വൈറലായി. 14 ലക്ഷം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. അതേസമയം ഏതാണ്ട് നാല് കോടിക്ക് മുകളില്‍ പേര്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. 

'ഞങ്ങൾ ന്യൂയോർക്കിൽ തുരങ്കങ്ങൾ കണ്ടെത്തി' എന്ന കുറിപ്പോടെ ഡിക്കേയിംഗ് മിഡ്‍വെസ്റ്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. റോഡില്‍ കണ്ടെത്തിയ കുഴിയിലൂടെ നോക്കുമ്പോള്‍ കുറച്ച് പ്ലംബിംഗുകളും സിമന്‍റ് പണികളും കാണാം. എന്നാല്‍ അത് പൂട്ടിയ നിലയിലായിരുന്നു. ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെയാണ് സംഘത്തിന് ഒരു രഹസ്യ ടണിലിനെ കുറിച്ചും ഭൂമിക്കടിയിലെ ഒരു സിനഗോഗിനെ കുറിച്ചുമുള്ള വിവരം ലഭിക്കുന്നത്. ഭൂമിക്കടിയിലുള്ള ഈ രഹസ്യ സ്ഥലം അന്വേഷിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഒടുവില്‍ ആ ടണല്‍ സംഘം കണ്ടെത്തി. ഇപ്പോഴും വൈദ്യുതി ബന്ധമുള്ള ഒരു കൂട്ടം വിചിത്ര മുറികളായിരുന്നു ഭൂമിക്കടിയില്‍ തങ്ങള്‍ കണ്ടെത്തിയതെന്ന് വീഡിയോയിൽ പറയുന്നു. ഇപ്പോഴും പഴമ നഷ്ടപ്പെടാതെ കിടന്ന ഒരു സിനഗോഗും കണ്ടെത്തി. ചില മുറികളില്‍ 1990 കളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ചില കമ്പ്യൂട്ടറുകളുമുണ്ടായിരുന്നു. ഒപ്പം ചില ഭക്ഷ്യവിഭവങ്ങളുടെ ടിന്നുകളും വീഡിയോയില്‍ കാണാം. 

കാമുകിക്ക് അവളുടെ ബോസുമായി ബന്ധം; താനിനി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് യുവാവ് സോഷ്യൽ മീഡിയയില്‍

പണപ്പെരുപ്പം റിയല്‍ എസ്റ്റേറ്റിലല്ല വിദ്യാഭ്യാസ രംഗത്ത്; കിന്‍റർഗാർട്ടൻ ഫീസ് 3.7 ലക്ഷമായി ഉയർന്നെന്ന കുറിപ്പ്

തങ്ങള്‍ കണ്ടെത്തിയത് ഒരു ചെറിയ തുരങ്കമല്ലെന്നും അത് സങ്കീർണ്ണമായ, കിലോമീറ്ററുകള്‍ നീണ്ട് കിടക്കുന്ന ഒന്നാണെന്നും വീഡിയോയില്‍ പറയുന്നു. നിരവധി പടികള്‍, വായു സഞ്ചാരത്തിനായി കൂറ്റന്‍ ഫാനുകള്‍, കമ്പ്യൂട്ടർ, വാട്ടര്‍ പൈപ്പുകള്‍ അങ്ങനെ ഒരു "ഫാൾഔട്ട് ഷെൽട്ടർ" പോലെ ഒന്നായിരുന്നു അത്. വിചിത്രമായ മുറികള്‍, അകത്ത് ഒരു കിടക്കയുള്ള ഒരു ബങ്കർ എന്നിവയും സംഘം കണ്ടെത്തി. 'ബ്രോ പഴയ യോർക്ക് കണ്ടെത്തി' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'നിങ്ങൾ നിങ്ങളുടെ വഴി മറക്കുന്നത് വരെ എല്ലാം രസകരവും കളിയുമാണ്.' ഒരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി. 'ന്യൂയോർക്ക് സിറ്റിയിൽ തുരങ്കങ്ങൾ കണ്ടെത്തിയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല' മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ ആശ്ചര്യം മറച്ച് വച്ചില്ല. എന്നാല്‍ ഈ തുരങ്കം എന്തിന് വേണ്ടി ആര്‍ നിമ്മിച്ചുവെന്നതിന് ഇപ്പോഴും ഉത്തരമില്ല. 

ഇന്ത്യന്‍ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലെന്ന് പഠനം
 

Latest Videos
Follow Us:
Download App:
  • android
  • ios