ആകെ പെട്ടുപോയ യുവാവ് അവിടെയുണ്ടായിരുന്ന ഒരാളോട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വഴി ചോദിച്ചു. അയാൾ തനിക്ക് പൊലീസ് സ്റ്റേഷനും കാര്യങ്ങളും എല്ലാം നന്നായി അറിയാം. അതിനാൽ താൻ പരാതി കൊടുക്കാനും എല്ലാം സഹായിക്കാം എന്ന് വാ​ഗ്ദ്ധാനം ചെയ്തു.

ചില ദിവസങ്ങൾ നമുക്ക് വളരെ മോശം ദിവസങ്ങളായി അനുഭവപ്പെടാറുണ്ട് അല്ലേ? അതുപോലെ ഈ യുവാവിനും വളരെ വളരെ മോശം എന്ന് തോന്നിയ ഒരു ദിവസം ഉണ്ടായി അടുത്തിടെ. പൂനെയിൽ ഒരു 29 -കാരനെയാണ് ഒരേ ദിവസം തന്നെ രണ്ടുപേർ പറ്റിച്ചത്. യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്താണ് നടന്നത് എന്നല്ലേ? 

അടുത്തിടെ പൂനെയിലേക്ക് ജോലിക്ക് വേണ്ടി എത്തിയ ആളാണ് ഈ യുവാവ്. യുവാവിന് സ്ഥലവും തീരെ പരിചയം ഉണ്ടായിരുന്നില്ല. ഈ മാസം 20 -ന് അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. ആ സമയത്ത് ഒരു അപരിചിതൻ സ്ഥലത്തെത്തുകയും തന്നെ ഒന്ന് സഹായിക്കാമോ എന്ന് അന്വേഷിക്കുകയും ചെയ്തു. ബുൽദാനയിലേക്ക് പോകാൻ തനിക്ക് ഒരു 500 രൂപ തരാമോ എന്നാണ് ഇയാൾ ചോദിച്ചത്. യുവാവ് യുപിഐ വഴി പണം അയക്കുകയും ചെയ്തു. പിന്നാലെ ഒരു ചെറിയ കോൾ ചെയ്യാൻ ഫോൺ തരുമോ എന്നാണ് ചോദിച്ചത്. യുവാവ് അതും കൊടുത്തു. പിന്നാലെ ഇയാൾ ആ ഫോണും കൊണ്ട് ഓടി. പിന്നാലെ ഓടിയെത്താനും തന്റെ ഫോൺ പിടിച്ചു വാങ്ങാനും യുവാവിന് കഴിഞ്ഞില്ല. 

ആകെ പെട്ടുപോയ യുവാവ് അവിടെയുണ്ടായിരുന്ന ഒരാളോട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വഴി ചോദിച്ചു. അയാൾ തനിക്ക് പൊലീസ് സ്റ്റേഷനും കാര്യങ്ങളും എല്ലാം നന്നായി അറിയാം. അതിനാൽ താൻ പരാതി കൊടുക്കാനും എല്ലാം സഹായിക്കാം എന്ന് വാ​ഗ്ദ്ധാനം ചെയ്തു. അതിന് മുമ്പായി തനിക്ക് ഒരു സി​ഗരറ്റ് വാങ്ങിത്തരാനും പറഞ്ഞു. യുവാവ് സി​ഗരറ്റ് വാങ്ങാൻ പോയ സമയം ഇയാൾ യുവാവിന്റെ സ്കൂട്ടറും കൊണ്ട് മുങ്ങി. അങ്ങനെ ഒരേ ദിവസം തന്നെ മൊബൈലും സ്കൂട്ടറും മോഷണം പോയ യുവാവ് പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു.